ബ്ലെയിസ് പാസ്കൽ
ബ്ലെയിസ് പാസ്കൽ (ജൂൺ 19, 1623 – ഓഗസ്റ്റ് 19, 1662) ഫ്രാൻസിലെ അവ്വറിൻ പ്രവിശ്യയിലെ ജഡ്ജിയുടെ മകനായിട്ടാണ് ജനിച്ചത്. ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഒന്നിലധികം വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ മെക്കാനിക്കൽ കാൽക്കുലേറ്റർ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതും, ഫ്ലൂയിഡുകളെ പറ്റി പഠിച്ചതും ,എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മർദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുൾപ്പെടുന്നു. കണ്ടുപിടിത്തങ്ങൾ19-ാം വയസ്സിൽ ആദ്യത്തെ കണ്ടുപിടിത്തമായ കാൽക്കുലേറ്റർ നിർമിച്ചു. അച്ഛന്റെ കണക്കുകൂട്ടലുകൾ ലഘൂകരിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇതു നിർമിച്ചത്. രണ്ടുസഖ്യകൾ കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്നതായിരുന്നു ഇത്. കമ്പ്യൂട്ടറിന്റെ ആദ്യ മാതൃകയായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. പാസ്കൽ നിയമമായിരുന്നു മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം. അടച്ചു പൂട്ടിയ ദ്രാവകത്തിന്റെയോ വാതകത്തിന്റെയോ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന ബലം മറ്റുഭാഗങ്ങളിലും അതേ തോതിൽ അനുഭവപ്പെടും എന്നാണ് ഈ നിയമം വിശദീകരിക്കുന്നത്.[1]
അവലംബം
|
Portal di Ensiklopedia Dunia