ബ്രൈഡന്റെ തിമിംഗിലം
പുകയുടെ ചാരനിരമോ തവിട്ടോ നിറമുള്ളതും അടിവശം നീല കലർന്ന ചാരനിരമോ കരിച്ചുവപ്പോ മഞ്ഞനിറഞ്ഞ ചാരനിരമോ ആയതുമായ ഉഷ്ണമേഖലയിൽ കാണുന്ന തിമിംഗിലമാണ് ബ്രൈഡൻറെ തിമിംഗിലം[2] (ശാസ്ത്രീയനാമം: Balaenoptera edeni). തലയിൽ മൂന്ന് വരമ്പുകൾ ഉയർന്നുനിൽകുന്നത് ഈ തിമിംഗിലങ്ങൾക്ക് മാത്രമാണ്.[3] വന്യജീവി (സംരക്ഷണ) നിയമം 1972, ഷെഡ്യൂൾ II[4]-ൽ ഉൾപെടുത്തിയിരിക്കുന്നൂ. പെരുമാറ്റംകൂടെകൂടെ പൊന്തിവാരാറുള്ള ഇവയുടെ ഉയർച്ച 70-90 ഡിഗ്രീയിലയിരിക്കും. ശരീരത്തിൻറെമുക്കല്ഭാഗത്തോളം അപ്പോൾ വെള്ളത്തിനു മുകളിൽ കാണാം. തിരിച്ച് വെള്ളത്തിലേക്ക് വീഴുന്നത് മുതുക് വളച്ച് പിന്നോട്ട് മറിഞ്ഞാണ്. മുങ്ങുമ്പോൾ മുതുകിലെ ചിറകുകൾ കൺമറയുന്നതിനുമുൻപ് ചീറ്റൽ ദ്വാരങ്ങൾ അപ്രത്യക്ഷമാകുന്നു. മുങ്ങുന്നതിനു തൊട്ടു മുൻപ്, മുതുകും വാലും വ്യക്തമായി വളക്കുകയും ചെയ്യുന്നൂ. നേർത്ത ചീറ്റൽ 4 മീറ്റർ ഉയരം വരെയെത്താറണ്ട്. വലിപ്പംശരീരത്തിൻറെ മൊത്തം നീളം: 12.2-12.5 മീ. തൂക്കം: 1200-2000 കിലോ. ആവാസം/കാണപ്പെടുന്നത്കിഴക്കും പടിഞ്ഞാറും തീരങ്ങളിൽനിന്നും മാറിയുള്ള ചൂടുപിടിച്ച ജലം ഇഷ്ടപ്പെടുന്നൂ. മഹാരാഷ്ട്രയിലും കേരളത്തിലും തമിഴ്നാട്ടിലും കരക്കടിഞ്ഞിട്ടുണ്ട്. നിലനിൽപ്പിനുള്ള ഭീഷണിമത്സ്യബന്ധനം, കപ്പലുകളുമായികൂട്ടിയിടി, ശബ്ദമലിനീകരണം, വ്യാവസായികാടിസ്ഥാനത്തിലുള്ള തിമിംഗിലവേട്ട. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Balaenoptera edeni. വിക്കിസ്പീഷിസിൽ Balaenoptera edeni എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia