ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്ദി ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.1889-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണ് ഇത് രൂപീകരിച്ചത്.ബ്രിട്ടണിലെ ജനതയ്ക്കു മുന്നിൽ ബ്രീട്ടീഷ്കാരുടെ ഇന്ത്യയിലെ ചെയ്തികൾ എത്തിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം[1] ഡബ്ല്യു.സി. ചാൾസ് ബ്രാഡ്ലോഗ് പോലുള്ള പരിഷ്കരണവാദികളായ എംപിമാരുടെ പിന്തുണയോടെ ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തി കാട്ടാൻ ഇതിലൂടെ ഡബ്ല്യു.സി. ബാനർജിയും ദാദാഭായി നവറോജിയും ശ്രമിച്ചു.[1].വില്ല്യം വെഡ്ഡർ ബർൺ ഇതിന്റെ ആദ്യത്തെ ചെയർമാനും, വില്യം ഡിഗ്ബി സെക്രട്ടറിയുമായിരുന്നു. പ്രവർത്തനങ്ങൾബ്രിട്ടീഷ് കമ്മിറ്റി കോൺഗ്രസിന്റെ കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യ എന്ന പേരിൽ ഒരു ജേർണൽ പ്രസിദ്ധീകരിച്ചു.പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഇതിന്റെയെല്ലാം അനന്തരഫലമായി ഇന്ത്യൻ കൗൺസിൽ നിയമം 1892 നിലവിൽ വന്നു.എന്നിരുന്നാലും, ഇവരുടെ പ്രവർത്തനത്തിന്റെ മിതവാദ സ്വഭാവം തീവ്രവാദ സമീപനത്തിന് വേണ്ടി വാദിച്ച ഹെൻറി ഹിൻഡമാൻ പോലുള്ള രാഷ്ട്രീയക്കാരിൽ നിന്നുള്ള വിമർശനങ്ങൾക്കിടയാക്കി.[2]ശ്യാംജി കൃഷ്ണവർമ്മയെപ്പോലെയുള്ള ഇന്ത്യൻ ദേശീയവാദികൾ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിയുടെ സമീപനങ്ങൾ ഭീരുത്വംമായാണ് കണ്ടത്. പിന്നീട് ഹൈന്ദമാൻ, തുടങ്ങിയ മറ്റ് തീവ്ര ഇന്ത്യൻ ദേശീയവാദികളുടെ പിന്തുണയോടെ കൃഷ്ണവർമ്മ ഇന്ത്യാ ഹൗസ് സ്ഥാപിച്ചു. അവലംബങ്ങൾ
|
Portal di Ensiklopedia Dunia