ബ്രാം സ്റ്റോക്കർ
ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ബ്രാം സ്റ്റോക്കർ. അബ്രഹാം എന്നതിന്റെ ചുരുക്കരൂപമാണ് ബ്രാം. ഡ്രാക്കുള എന്ന എപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ ഇദ്ദേഹത്തിന്റെ പ്രശസ്തമായ രചനയാണ്[1]. ജീവിതരേഖ1847 നവംബർ 8-ന് അയർലന്റിലെ ഡബ്ലിനിൽ അബ്രഹാം സ്റ്റോക്കറിന്റെയും ചാർലെറ്റ് മത്തിൽഡയുടെയും മകനായി ജനിച്ചു[2]. ട്രിനിറ്റി കോളേജിൽ കലാലയ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് ഐറിഷ് സിവിൽ സർവീസിൽ കോടതി ഗുമസ്തനായി പ്രവർത്തിച്ചു. അതോടൊപ്പം നിയമത്തിൽ ബിരുദമെടുത്ത് വക്കീലായി പരിശീലനം നടത്തിയെങ്കിലും ചെറുപ്പത്തിൽ തന്നെ നാടകത്തോട് അമിത ഭ്രമമുണ്ടായിരുന്ന ബ്രാം പരിശീലനം നിർത്തി വെച്ച് ലണ്ടനിലേക്ക് തിരിച്ചു. അവിടെ സർ ഹെൻട്രി ഇർവിങ്ങിന്റെ നാടകക്കമ്പനിയുടെ മാനേജരായി പ്രവേശിച്ചു. വിക്ടോറിയൻ കാലഘട്ടത്തിലെ നാടകവേദിയിലെ മികച്ച അഭിനേതാവായിരുന്നു സർ ഹെൻട്രി ഇർവിങ്ങ്. ഈ സമിതിയിൽ 30 വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചു. ഡ്രാക്കുളയുടെ ആഗമനംബ്രാം സ്റ്റോക്കർ തുടക്കത്തിൽ ഭാവനാശക്തിയും പ്രണയവും ഉൾക്കൊള്ളുന്ന കൃതികളാണ് രചിച്ചിരുന്നത്. പ്രൊഫസർ അർമിനിയസ് വാം ബെറി എന്ന ബുഡാപെസ്റ്റുകാരനിൽ നിന്നാണ് അദ്ദേഹം ആദ്യമായി ഡ്രാക്കുളയെക്കുറിച്ചറിയുന്നത്. ഡ്രാക്കുള എന്ന പേര് ബ്രാമിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഫ്രാങ്കൻസ്റ്റീൻ, വാർണി ദ വാംപയർ, ദ ഫീസ്റ്റ് ഓഫ് ബ്ലഡ് തുടങ്ങിയ കെട്ടുകഥകളും മറ്റും വായിച്ച ഓർമ്മ അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു വന്നു. ഇതെല്ലാം ചേർത്ത് ഡ്രാക്കുളയെന്ന ഒരു ഭീകരകഥ രചിക്കാൻ ബ്രാമിനു താത്പര്യം ജനിച്ചു. ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചുരപ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഡ്രാക്കുള പിറവി കൊണ്ടത്. കഥ നടക്കുന്ന ട്രാൻസിൽവാനിയ അഥവാ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ബ്രാം ആ പ്രദേശമാണ് കഥയ്ക്ക് പശ്ചാത്തലം ഒരുക്കിയത്. 1887-ൽ കഥ നടക്കുന്നതായാണ് സ്റ്റോക്കർ കൃതിയിൽ വിവരിക്കുന്നത്. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്[3]. 1987-ൽ പുറത്തിറങ്ങിയ ദി സെന്റിനറി ബുക്കിൽ 1887 കഥാ പശ്ചാത്തലമാക്കാൻ സ്റ്റോക്കറെ അക്കാലത്ത് ഉണ്ടായ ചില സംഭവങ്ങൾ പ്രേരിപ്പിച്ചിരുന്നെന്ന് പീറ്റർ ഹൈനിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1887-ൽ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ലണ്ടനിൽ ചില അസാധാരണങ്ങളായ സംഭവങ്ങൾ നടന്നിരുന്നെന്ന് സമർത്ഥിക്കുന്നു. അതിൽ ഒരു സംഭവം ലണ്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ജൂബിലി ആചരിച്ച ആ വർഷം നാട്ടിൽ വിഷജ്വരം പടർന്നെന്നതാണ്. മറ്റൊന്ന് ക്ലാർക്ക് എന്നയാൾ ഒരു പ്രത്യേക രക്തമിശ്രിതം പുറത്തിറക്കി എന്നതാണ്. ഇതിന്റെ പരസ്യം അക്കാലത്ത് ടൈംസ് പത്രത്തിൽ വന്നിരുന്നു. രക്തം കുടിക്കുന്ന ഒരാളെക്കുറിച്ചുള്ള കഥകൾ അക്കാലത്ത് മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം സ്റ്റോക്കർക്ക് പ്രചോദനമായെന്ന് സെന്റിനറി ബുക്കിൽ വിവരിക്കുന്നു. ദ അൺ-ഡെഡ് എന്ന പേരിലാണ് ആദ്യ പുസ്തകം രചിച്ചത്. എന്നാൽ അദ്ദേഹം പിന്നീട് അതേ മാതൃകയിൽ രചിച്ചവയിൽ ജൂവൽ ഓഫ് ദ സെവൻ സ്റ്റാർസ് എന്ന പുസ്തകമൊഴികെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഡ്രാക്കുളയുടെ സ്രഷ്ടാവ് എന്ന പേരിൽ മാത്രമാണ് സ്റ്റോക്കർ അറിയപ്പെടുന്നത്. അന്ത്യംകഠിനമായ അധ്വാനവും മദ്യപാനവും മൂലം 1912-ൽ തന്റെ 65-ആം വയസ്സിൽ സ്റ്റോക്കർ അന്തരിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Bram Stoker.
|
Portal di Ensiklopedia Dunia