ബ്രദർ ലക്ഷ്മണൻ |
---|
![](//upload.wikimedia.org/wikipedia/ml/c/cd/Br_Lakshmanan.jpg) ബ്രദർ ലക്ഷ്മണൻ |
ദേശീയത | ഭാരതീയൻ |
---|
തൊഴിൽ | സംഗീത സംവിധായകൻ |
---|
സംഗീതജ്ഞനും ഹാർമോണിസ്റ്റും നിരവധി മലയാളം - തമിഴ് ഗാനങ്ങളുടെ സംഗീത സംവിധായകനുമാണ് ബ്രദർ ലക്ഷ്മണൻ.
ജീവിതരേഖ
'മദ്രാസ് യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ' എന്ന ചലച്ചിത്ര നിർമ്മാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബ്രദർ ലക്ഷ്മണൻ. പ്രശസ്ത സംഗീതജ്ഞൻ പാപനാശം ശിവൻ പ്രധാന വേഷത്തിൽ അഭിനയിച്ച 'ഭക്ത ചേത" ഉൾപ്പെടെയുള്ള ആദ്യകാല തമിഴ് ചിത്രങ്ങളിൽ ഹാർമോണിസ്റ്റായി പ്രവർത്തിച്ചിരുന്നു. 1947-ൽ പുറത്തിറങ്ങിയ 'വിചിത്ര വനിത' എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധാനം നിർവ്വഹിച്ചത്. 1952-ൽ പുറത്തിറങ്ങിയ 'ആത്മസഖി' എന്ന ചിത്രത്തിലൂടെയാണ് ബ്രദർ ലക്ഷ്മണൻ മലയാള ചലച്ചിത്ര സംഗീതസംവിധായകനാവുന്നത്. നീലാ പ്രൊഡക്ഷൻസിന്റെ ചലച്ചിത്രസംരംഭങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിൽ 20 ലധികം ചിത്രങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ സംഗീതം നല്കി.[1] തിരുനയിനാർകുറിച്ചി മാധവൻ നായരാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത്.
സംഗീതം നൽകിയ സിനിമകൾ
ഗാനംsort descending |
ചിത്രം/ആൽബം |
രചന |
ആലാപനം |
രാഗം |
വർഷം
|
പാരിൽ ആരും കണ്ടു |
ഭക്തകുചേല |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
പി ലീല, ശൂലമംഗലം രാജലക്ഷ്മി |
|
1961
|
പ്രണയമോഹന സ്വപ്നശതങ്ങളാൽ |
പൊൻകതിർ |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
ഗോകുലപാലൻ , എൻ ലളിത |
|
1953
|
ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ |
സ്നാപകയോഹന്നാൻ |
വയലാർ രാമവർമ്മ |
കെ ജെ യേശുദാസ്, പി ലീല |
|
1963
|
മംഗലം വിളയുന്ന മലനാടേ |
പാടാത്ത പൈങ്കിളി |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
കമുകറ പുരുഷോത്തമൻ, ശാന്താ പി നായർ |
|
1957
|
അങ്കം കുറിച്ചു പടക്കളത്തിൽ |
ക്രിസ്തുമസ് രാത്രി |
പി ഭാസ്ക്കരൻ |
കമുകറ പുരുഷോത്തമൻ, പി ലീല, എ പി കോമള |
|
1961
|
അച്യുതം കേശവം |
ഭക്തകുചേല |
|
കമുകറ പുരുഷോത്തമൻ |
|
1961
|
അഞ്ജനശ്രീധരാ ചാരുമൂർത്തേ |
പൊൻകതിർ |
പൂന്താനം |
എൻ ലളിത |
|
1953
|
അനുരാഗത്തിന്നലകടൽ |
പ്രിയതമ |
ശ്രീകുമാരൻ തമ്പി |
എസ് ജാനകി, പി ലീല |
|
1966
|
അന്ധരെയന്ധൻ നയിക്കും |
ജയിൽപ്പുള്ളി |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
കമുകറ പുരുഷോത്തമൻ |
|
1957
|
അപ്പോഴേ ഞാൻ പറഞ്ഞീലേ |
ക്രിസ്തുമസ് രാത്രി |
പി ഭാസ്ക്കരൻ |
കമുകറ പുരുഷോത്തമൻ, എ പി കോമള |
|
1961
|
അമ്മയുമച്ഛനും പോയേപ്പിന്നെ |
അനിയത്തി |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
പി ലീല |
|
1955
|
അരേ ദുരാചാര (bit) |
ഭക്തകുചേല |
കുഞ്ചൻ നമ്പ്യാർ |
പി ലീല |
|
1961
|
അഴകിൽ മികച്ചതേത് |
ആറ്റം ബോംബ് |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
പി ബി ശ്രീനിവാസ്, എസ് ജാനകി |
|
1964
|
അവനിയിൽത്താനോ |
ആന വളർത്തിയ വാനമ്പാടി |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
ജമുനാ റാണി, പി ബി ശ്രീനിവാസ് |
|
1959
|
ആ നീലവാനിലെന്നാശകൾ |
ആത്മസഖി |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
പി ലീല, ടി എ മോത്തി |
|
1952
|
ആ രോഹിതാശ്വൻ പിറന്ന |
ഹരിശ്ചന്ദ്ര |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
സി എസ് രാധാദേവി, കോറസ് |
|
1955
|
ആകാശത്തിൻ മഹിമാവേ |
സ്നാപകയോഹന്നാൻ |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
പി ലീല |
|
1963
|
ആഗതമായിതാ പുഷ്പകാലം |
ആത്മസഖി |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
ലഭ്യമായിട്ടില്ല |
|
1952
|
ആടിയും കളിയാടിയും |
ജയിൽപ്പുള്ളി |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
ശാന്താ പി നായർ |
|
1957
|
ആടുക ലവ് ഗേം നേടുക ലവ് ഗേം |
അനിയത്തി |
തിരുനയിനാർ കുറിച്ചി മാധവൻനായർ |
ശാന്താ പി നായർ, കോറസ് |
|
1955
|
അവലംബം
- ↑ ഗാനലോകവീഥികളിൽ - ബി വിജയകുമാർ
പുറം കണ്ണികൾ