ബൈപ്പാസ് ശസ്ത്രക്രിയ
ധമനികളിലെ തടസ്സം മൂലം ഹൃദയപേശികളിലേയ്ക്ക് രക്തം എത്താതെ വരുമ്പോൾ ആ തടസ്സങ്ങൾ മറികടക്കാനായി ബൈപ്പാസ് ധമനികൾ തുന്നിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റിങ്ങ്(CABG) എന്ന ബൈപ്പാസ് ശസ്ത്രക്രിയ[1]. ബൈപ്പാസ് ആർക്കൊക്കെധമനികളിൽ എവിടെയാണ് ബ്ലോക്ക്, അതിന്റെ സ്വഭാവം എന്താണ്, എത്രയിടത്ത് ബ്ലോക്കുണ്ട്, രക്തയോട്ടം എത്രമാത്രം തടസ്സപ്പെട്ടു, അപകട സ്വഭാവമെന്ത് എന്നിവയൊക്കെ വിലയിരുത്തിയാണ് ചികിത്സ നിശ്ചയിക്കുന്നത്. ഹൃദ്രോഗികളിൽ 30 ശതമാനത്തോളം പേർക്ക് മാത്രമേ ബൈപ്പാസ് ശസ്ത്രക്രിയ ആവശ്യമായി വരാറുള്ളു. എന്താണ് ബൈപ്പാസ്ഹൃദയധമനികളിലെ തടസ്സം ഒഴിവാക്കി രക്തസഞ്ചാരത്തിന് പുതിയവഴി ഉണ്ടാക്കുകയാണ് ബൈപ്പാസ് ശസ്ത്രക്രിയയിൽ ചെയ്യുന്നത്. ബ്ലോക്കിന്റെ ഇരുഭാഗത്തുമായി പുതിയ ധമനി തുന്നിപ്പിടിപ്പിച്ചാൽ ഇതുവഴി രക്തം സുഗമമായി ഒഴുകും. ഇങ്ങനെ പുതുതായി വെച്ചുപിടിപ്പിക്കുന്ന രക്തക്കുഴലിന് ഗ്രാഫ്റ്റ് എന്നാണ് പറയാറ്. ശരീരത്തിൽ നിന്നുതന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ഗ്രാഫ്റ്റായി ഉപയോഗിക്കുന്നത്. വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് ബൈപ്പാസ് ഗ്രാഫ്റ്റിങ്ങ്. വിദഗ്ദ്ധനായ ഒരു സർജന്റെ നേതൃത്വത്തിൽ നിരവധി ഡോക്ടർമാരടക്കമുള്ള സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. സാധാരണഗതിയിൽ നാലഞ്ച് മണിക്കൂർ നേരമാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിവരിക. ജനറൽ അനസ്തേഷ്യ നൽകിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. മിടിക്കുന്ന ഹൃദയത്തിൽതന്നെ ശസ്ത്രക്രിയ നടത്തുന്ന രീതിയാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷംബൈപ്പാസ് ശസ്ത്രക്രിയയ്ക്കു ശേഷം രോഗി കാർഡിയാക് സർജിക്കൽ ഐ.സി.യു. വിൽ നിരീക്ഷണത്തിലായിരിക്കും. വിവിധ പരിശോധനകൾ ക്രമമായി നടത്തിയാണ് നിരീക്ഷണങ്ങൾ. ആദ്യ ദിവസം തന്നെ രോഗിക്ക് കസേരയിലിരിക്കാനാകും. ചായ, കാപ്പി, സൂപ് തുടങ്ങി സാധാരണ പാനീയങ്ങളും കഴിക്കാം. രണ്ടാം ദിവസം മുതൽ ലഘുവായ ഭക്ഷണങ്ങൾ കഴിച്ചുതുടങ്ങാം. കിടക്കവിട്ട് കസേരയിലിരിക്കാം. ഐ.സി.യു വിനകത്ത് പതുക്കെ നടന്നുതുടങ്ങാം മൂന്നാം ദിവസം രോഗിയെ വാർഡിലേക്കോ റൂമിലേക്കോ മാറ്റുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 6-10 ആഴ്ച്ചവരെ കഴുത്ത്, തോൽ, നെഞ്ച്, പുറം എന്നിവിടങ്ങളിലെ മാംസപേശികളിൽ വേദന അനുഭവപ്പെടാം. ഇതുകുറയ്ക്കാൻ ഇളം ചൂടുവെള്ളത്തിൽ കുളിക്കാം. ശസ്ത്രക്രിയാക്കുശേഷം 3 മാസം കഴിഞ്ഞ് നെഞ്ചെല്ല് പൂർണ്ണമായുണങ്ങുന്നതു വരെ 5 കിലോയിൽ കൂടുതൽ ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ പാടില്ല. അവലംബം |
Portal di Ensiklopedia Dunia