ബേപ്പൂർ തുറമുഖം

കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം. മദ്ധ്യപൂർവ്വ ദേശങ്ങളുമായി ബേപ്പൂർ തുറമുഖത്തിൽ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ)‍ ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂർ. അറബി വ്യാ‍പാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു.

ബേപ്പൂർ തുറമുഖം ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടി ആണു. ഇവിടെ രണ്ടു കിലോ മീറ്റര് ഓളം കടലിനുള്ളിലേക്ക് തള്ളി നില്കുന്ന പാത(പുലിമുട്ട്) ഉണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ചരിത്രത്തിൽ ഇടം പിടിച്ച സ്ഥലമാണ് ബേപ്പുർ. മുമ്പ് പരപ്പ്നാട് എന്നു വിളിച്ചിരുന്ന സ്ഥലനാമം പിന്നീട് വാമൊഴിയിലൂടെ ആയിരിക്കണം ബേപ്പൂരായത്. ആദ്യമായി തീവണ്ടി ഒാടിയത് ബേപ്പൂർ മുതൽ തിരൂർ വരെയാണ്. മത്സ്യബന്ധനത്തിന് പുറമെ വ്യാവസായികാടിസ്ഥാനത്തിലും വളരെ മുൻപന്തിയിലായിരുന്ന ഇവിടെ ഒരു ബോട്ട് ബിൽഡിംഗ് യാർഡും, ബോട്ട് ജട്ടിയും, കയറ്റുമതി സംവിധാനങ്ങളും ഇണ്ടായിരുന്നു. അറബ് രാഷ്ട്രങ്ങളിൽനിന്നും ദ്വീപുകളിൽനിന്നും ചരക്ക് കപ്പലുകൾ വരികയും പോവുകയും ചെയ്യുന്നു.

ചാലിയാർപുഴ കടലുമായി ചേരുന്നിടത്താണ് രണ്ടു കരയിലേയും പുളിമുട്ട്. ബേപ്പൂരിൽനിന്നും ചാലിയാറിലൂടെ ബോട്ടിലും, ജങ്കാറിലും ഗതാതത സംവിധാനങ്ങളുമുണ്ട്. ഇതുവഴി തദ്ദേശീരും വിദേശീയരുമായ ജനങ്ങൾ ഇവിടെ ടൂറിസ്റ്റുകളായി എത്താറുണ്ട്. ഉരു നിർമ്മാണത്തിനായി വരുന്ന അറബികൾക്ക് ആവശ്യാനുസരണം ഉരു നിർമ്മിച്ച് നൽകുന്നതിൽ പ്രഗല്ഭരായ തൊഴിലാളികളുടെയും മേസ്ത്രികളുടെയും ഒരു കൂട്ടായ്മതന്നെ ഇവിടെയുണ്ട്. മത്സ്യബന്ധനം കുലത്തൊഴിലായിട്ടുള്ള(അരയൻമാർ) വരാണ് തീരദേശങ്ങളിൽ താമസിക്കുന്നതിൽ ഭൂരിഭാഗവും.

ചിത്രശാല

ഇതും കൂടി കാണുക

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia