ബീച്ച് മരം
ഇലപൊഴിയും വൃക്ഷങ്ങളുടെ കൂട്ടത്തിലുള്ള ഒരു ജനുസാണ് ബീച്ച് (ഇംഗ്ലീഷ്: Beech). യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ സമശീതോഷ്ണമേഖലകളിൽ കാണപ്പെടുന്നു. കടലാസിൻ്റെ വികാസത്തിനുമുമ്പ് എഴുതാനായി ബീച്ച് മരത്തിൻ്റെ പലകകൾ യൂറോപ്പിൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഇംഗ്ലീഷിലെ ബൂക്ക് (ഇംഗ്ലീഷ്: Book) എന്ന വാക്ക് ഈ മരത്തിൻ്റെ പേരിൽ നിന്ന് ഉടലെടുത്തതാണ്. പുരാതന ഇംഗ്ലീഷിലെ ബോക്ക് (bōc), പുരാതന നോഴ്സിലെ bók എന്നീ വാക്കുകൾക്ക് പ്രാഥമികമായി ബീച്ച് മരം എന്ന അർത്ഥത്തോടൊപ്പം പുസ്തകം എന്ന അർത്ഥവുമുണ്ട്. ആധുനിക ജർമൻ ഭാഷയിൽ Buch എന്നത് പുസ്തകവും Buche എന്നത് ബീച്ച് മരവുമാണ്. ആധുനിക ഡച്ചിൽ ഇത് യഥാക്രമം boek, beuk എന്നിങ്ങനെയാണ്. സ്വീഡിഷിൽ രണ്ടും bok എന്ന പദം കൊണ്ട് സൂചിപ്പിക്കു. റഷ്യനിൽ бук (ബൂക്ക്) എന്നതിന് ബീച്ച് മരം എന്നും, буква (ബൂക്ക്വാ) എന്നതിന് അക്ഷരം എന്നുമാണ് അർത്ഥം.
|
Portal di Ensiklopedia Dunia