ബാർബേഡോസ്
അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപരാജ്യമാണ് ബാർബേഡോസ്. ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ കരീബിയൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കൻ വൻകര എന്നിവയാണ്. 34 കിലോമീറ്റർ നീളവും 23 കിലോമീറ്റർ വരെ വീതിയുമുള്ള രാജ്യത്തിന് 432 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ആകെ ജനസംഖ്യ 287,025 ആണ്. ബ്രിഡ്ജ്ടൗൺ ആണ് ബാർബേഡോസിന്റെ തലസ്ഥാനം. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തും വിൻഡ്‌വാർഡ് ദ്വീപുകൾക്കും കരീബിയൻ കടലിനും 100 കിലോമീറ്റർ കിഴക്കുമായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.2024 T20 ലോകകപ്പ് ഫെെനൽ നടന്നത് ഇവിടെയാണ്.ഇന്ത്യ വിജയം കെെവരിച്ചു.[2] 2021 നവംബറോടെ രാജ്യം സമ്പൂർണ്ണ റിപ്പബ്ലിക്കായി മാറി. അവലംബം
|
Portal di Ensiklopedia Dunia