ബാലഗോകുലം1970-കളിൽ കേരളത്തിൽ തുടക്കം കുറിച്ച, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ പ്രോത്സാഹനത്തിൽ പ്രവർത്തിക്കുന്ന കുട്ടികൾക്കായുള്ള ഒരു സംഘടനയാണ് ബാലഗോകുലം. ചരിത്രംആർഎസ്എസ് പ്രവർത്തകനും വാഗ്മിയും, ചിന്തകനുമായിരുന്ന എം.എ. കൃഷ്ണൻ ആണ് ബാലഗോകുലം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്.[1][2] 1970 കളുടെ തുടക്കത്തിൽ കേരളത്തിൽ ആണ് ബാലഗോകുലം എന്ന കുട്ടികൾക്കായുള്ള സംഘടന പ്രവർത്തനം തുടങ്ങുന്നത്.[3] 1980 ൽ സംസ്ഥാന വ്യാപകമായ ഒരു സംഘടനയായി മാറിയ ഇത് 1981 ൽ ദേശീയ സാംസ്കാരിക പ്രസ്ഥാനം ആയി രജിസ്റ്റർ ചെയ്തു.[3] ലക്ഷ്യംകുട്ടികളെ അവരുടെ സാമൂഹ്യ-ധാർമ്മിക മൂല്യങ്ങളെ വർദ്ധിപ്പിക്കാനും ശ്രീകൃഷ്ണന്റെ ഉപദേശങ്ങൾക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ട് ജീവിത വിജയം നേടാനും പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യമായി പറയുന്നത്. ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നതും ലക്ഷ്യമായി പറയുന്നു.[1] എന്നിരുന്നാലും ഈ സംഘടന പ്രാഥമികമായി ഹിന്ദുമത വിശ്വാസികളായ കുട്ടികളെ ലക്ഷ്യമിട്ടുള്ള സംഘടനയാണ്.[4] "സർവ്വേ സന്തു നിരാമയാഃ" എന്ന സംസ്കൃത വാക്യമാണ് ബാലഗോകുലത്തിന്റെ ആപ്തവാക്യം. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് അതിന്റെ മലയാള പരിഭാഷ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രോത്സാഹനത്തിൽ പ്രവർത്തിക്കുന്ന ഇതിനെ സംഘപരിവാർ സംഘടനയായി കണക്കാക്കുന്നു.[5] വിമർശനങ്ങളും വിവാദങ്ങളുംസംഘപരിവാർ ആശയത്തിലേക്ക് കുട്ടികളെ ആകർഷിക്കാനാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്ന വിമർശനം സിപിഐ (എം) പോലെയുള്ള പാർട്ടികൾ ഉയർത്തിയിട്ടുണ്ട്.[5] കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും ബാലഗോകുലത്തെ വിമർശിച്ചിട്ടുണ്ട്.[6] കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വിവാദമായി മാറിയിരുന്നു.[5][7] എന്നാൽ ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് വിചാരിച്ചിട്ടല്ല പോയത് എന്നായിരുന്നു മേയർ ഇതിന് നൽകിയ മറുപടി.[5][7] ഇതും കാണുകഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia