ബറൂക്ക് സാമുവൽ ബ്ലംബർഗ്
ബറൂക്ക് സാമുവൽ ബ്ലംബർഗ് (ജീവിതകാലം: ജൂലൈ 28, 1925 - ഏപ്രിൽ 5, 2011) ഒരു അമേരിക്കൻ വൈദ്യനും ജനിതകശാസ്ത്രജ്ഞനും എൻ.ഐ.എച്ചിലെ ഒരു സൂക്ഷ്‌മ പരിശോധകനായിരിക്കെ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെപേരിൽ 1976 ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബേൽ സമ്മാന (ഡാനിയൽ കാർലറ്റൻ ഗജ്‌ദുസെക്കിനൊപ്പം) ജേതാവുമായിരുന്നു.[3] 2005 മുതൽ മരണം വരെ അദ്ദേഹം അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. പകർച്ചവ്യാധികളുടെ ഉത്ഭവത്തിനും വ്യാപനത്തിനുമെതിരെ പുതിയ സംവിധാനങ്ങൾ കണ്ടെത്തിയതിന്റെ പേരിലാണ് ബ്ലംബർഗിനും ഗജ്ദുസെക്കിനും നൊബേൽ സമ്മാനം ലഭിച്ചത്.[4] ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിഞ്ഞ ബ്ലംബർഗ് പിന്നീട് അതിന്റെ ഡയഗ്നോസ്റ്റിക് ടെസ്റ്റും വാക്സിനും വികസിപ്പിച്ചു.[5][6] ജീവിതരേഖന്യൂയോർക്കിലെ ബ്രൂക്ലിനിൽ ഇഡ (സൈമനോഫ്), അഭിഭാഷകനായ മേയർ ബ്ലംബർഗ് എന്നിവരുടെ മകനായി ബ്ലൂംബെർഗ് ജനിച്ചു.[7][8] പ്രാഥമിക വിദ്യാഭ്യാസത്തിനായി ഫ്ലാറ്റ്ബഷിലെ ഓർത്തഡോക്സ് യെശിവയിൽ അദ്ദേഹം ആദ്യമായി പഠനം നടത്തുകയും അവിടെ അദ്ദേഹം എബ്രായ ഭാഷയിൽ വായിക്കാനും എഴുതാനും പഠിക്കുകയും ബൈബിളും മറ്റ് യഹൂദഗ്രന്ഥങ്ങളും അവയുടെ മൂലരൂപത്തിൽ അഭ്യസിക്കുകയും ചെയ്തു. യഹൂദഗ്രന്ഥങ്ങൾ അവയുടെ യഥാർത്ഥ ഭാഷയിൽ. വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ മറ്റൊരു വ്യക്തിയായ ബ്ലംബർഗിന്റെ സമകാലികനായ വ്യക്തി എറിക് കാൻഡെലും ആ വിദ്യാലയത്തിൽ ഉണ്ടായിരുന്നു. തുടർന്ന് പിഎച്ച്ഡി നിലവാരമുള്ള നിരവധി അധ്യാപകർ ഉൾപ്പെടെ ഉയർന്ന അക്കാദമിക് നിലവാരമുണ്ടെന്ന് ബ്ലംബർഗ് വിശേഷിപ്പിച്ച ഒരു വിദ്യാലയമായ ബ്രൂക്ലിനിലെ ജെയിംസ് മാഡിസൺ ഹൈസ്കൂളിൽ ചേർന്നു.[9] ക്വീൻസിലെ ഫാർ റോക്ക്‌വേയിലേക്ക് താമസം മാറിയശേഷം 1940 കളുടെ തുടക്കത്തിൽ സഹ സമ്മാന ജേതാക്കളായ ബർട്ടൺ റിക്ടർ, റിച്ചാർഡ് ഫെയ്ൻമാൻ എന്നിവരെയും അദ്ദേഹം സൃഷ്ടിച്ച ഫാർ റോക്ക്‌വേ ഹൈസ്‌കൂളിലേക്ക് അദ്ദേഹം മാറി.[10] രണ്ടാം ലോകമഹായുദ്ധസമയത്ത് യു.എസ്. നേവി ഡെക്ക് ഓഫീസറായി ബ്ലംബർഗ് സേവനമനുഷ്ഠിച്ചിരുന്നു.[11] തുടർന്ന് ന്യൂയോർക്കിലെ ഷെനെക്ടഡിയിലെ യൂണിയൻ കോളേജിൽ ചേർന്ന് 1946 ൽ ബിരുദം നേടി.[12] ആദ്യം കൊളംബിയ സർവ്വകലാശാലയിൽ ഗണിതശാസ്ത്രത്തിൽ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശിച്ച ബ്ലംബർഗ് വൈദ്യശാസ്ത്രത്തിലേക്ക് കളം മാറ്റിക്കൊണ്ട് കൊളംബിയയിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആന്റ് സർജൻസിൽ ചേർന്നു് 1951 ൽ അവിടെനിന്ന് എംഡി നേടി. ആദ്യം ഒരു ഇന്റേൺ ആയും തുടർന്ന് ഒരു താമസക്കാരനയും അടുത്ത നാല് വർഷത്തേക്ക് കൊളംബിയ പ്രെസ്ബൈറ്റീരിയൻ മെഡിക്കൽ സെന്ററിൽ അദ്ദേഹം തുടർന്നു. പിന്നീട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്ക് മാറിയ അദ്ദേഹം ഓക്സ്ഫോർഡിലെ ബല്ലിയോൾ കോളേജിൽ ജൈവരസതന്ത്രത്തിൽ ബിരുദ പഠനം നടത്തുകയും 1957 ൽ അവിടെ ഡിഫിൽ നേടുകയും ചെയ്തു. പിന്നീട് ഓക്സ്ഫോർഡിലെ ബല്ലിയോൾ കോളേജിൽ മാസ്റ്റർ ബിരുദം നേടിയ ആദ്യത്തെ അമേരിക്കക്കാരനായി.[13] ശാസ്ത്രീയ ജീവിതംചില ആളുകൾക്ക് ഒരു പ്രത്യേക പരിതസ്ഥിതിയിൽ എന്തുകൊണ്ടാണ് ഒരു രോഗം പിടിപെടുന്നത്, അതേസമയം എന്തുകൊണ്ട് മറ്റുള്ളവരിൽ അങ്ങനെ സംഭവിക്കുന്നില്ല എന്ന ചോദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 1950 കളിലുടനീളം, ബ്ലംബർഗ് മനുഷ്യ രക്തസാമ്പിളുകൾ ശേഖരിച്ചുകൊണ്ട് മനുഷ്യരിലെ ജനിതക വ്യതിയാനങ്ങൾ പഠിക്കുന്നതിനായി ലോകം ചുറ്റി സഞ്ചരിച്ചു. 1964 ൽ മഞ്ഞപ്പിത്തത്തെക്കുറിച്ച് (ഹെപ്പറ്റൈറ്റിസ്) പഠിക്കുമ്പോൾ, ഒരു ഓസ്ട്രേലിയൻ ആദിവാസിയുടെ രക്തത്തിൽ ഹെപ്പറ്റൈറ്റിസ് ബി യുടെ ഉപരിതല ആന്റിജനെ അദ്ദേഹം കണ്ടെത്തുകയും തുടക്കത്തിൽ ഇതിനെ 'ഓസ്‌ട്രേലിയൻ ആന്റിജൻ' എന്ന് വിളിക്കുകയും ചെയ്തു.[14] വൈറസ് കരളിലെ കാൻസറിന് കാരണമാകുമെന്ന് അദ്ദേഹത്തിന്റെ യത്നങ്ങൾ പിന്നീട് തെളിയിച്ചു.[15] ഹെപ്പറ്റൈറ്റിസ് ബി വൈറസിനായി ഒരു സ്ക്രീനിംഗ് ടെസ്റ്റ് വികസിപ്പിക്കാനും രക്തദാനത്തിലൂടെ വൈറസ് വ്യാപിക്കുന്നത് തടയാനും ഒരു വാക്സിൻ വികസിപ്പിക്കാൻ ബ്ലംബർഗിനും സംഘത്തിനും കഴിഞ്ഞു. മരുന്ന് കമ്പനികൾ തങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലംബർഗ് പിന്നീട് വാക്സിൻ പേറ്റന്റ് സൌജന്യമായി വിതരണം ചെയ്തു. വാക്സിൻ വിന്യസിപ്പിച്ചതിലൂടെ ചൈനയിലെ കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് ബി യുടെ അണുബാധാ നിരക്ക് 10 വർഷത്തിനുള്ളിൽ 15 ശതമാനത്തിൽനിന്ന് ഒരു ശതമാനമാക്കി മാറ്റി.[16] മരണംനാസ അമേസ് റിസർച്ച് സെന്ററിൽ നടന്ന ഇന്റർനാഷണൽ ലൂണാർ റിസർച്ച് പാർക്ക് എക്സ്പ്ലോറേറ്ററി വർക്ക് ഷോപ്പിൽ മുഖ്യ പ്രഭാഷണം നടത്തിയതിന് തൊട്ടുപിന്നാലെ 2011 ഏപ്രിൽ 5 ന്[17]ബ്ലംബർഗ് അന്തരിച്ചു.[18] മരണസമയത്ത് കാലിഫോർണിയയിലെ മൊഫെറ്റ് ഫീൽഡിലെ നാസ അമേസ് റിസർച്ച് സെന്ററിൽ സ്ഥിതിചെയ്യുന്ന നാസ ലൂണാർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വിശിഷ്ട ശാസ്ത്രജ്ഞനായിരുന്നു ബ്ലംബർഗ്.[19][20] അവലംബം
|
Portal di Ensiklopedia Dunia