ബഫല്ലോ, ന്യൂയോർക്ക്
ബഫല്ലോ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരവും പടിഞ്ഞാറൻ ന്യൂയോർക്കിലെ ഏറ്റവും വലിയ നഗരവുമാണ്. 2018 ലെ കണക്കനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 256,304 ആയിരുന്നു. ഈറി കൗണ്ടിയുടെ കൗണ്ടി സീറ്റും കനേഡിയൻ അതിർത്തിയിലൂടെ വാണിജ്യത്തിനും യാത്രയ്ക്കുമുള്ള ഒരു പ്രധാന കവാടമായി പ്രവർത്തിക്കുന്നതുമായ ഈ നഗരം ദ്വി-രാഷ്ട്ര ബഫല്ലോ നയാഗ്ര മേഖലയുടെ ഭാഗമാണ്. 2010 ഏപ്രിൽ ഒന്നിന്, മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ (MSA) 1,135,509 ജനസംഖ്യയും; കട്ടറാഗസ് കൗണ്ടികൂടി ചേരുന്ന സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ (CS) 1,215,826 നിവാസികളുമുണ്ട്. പതിനേഴാം നൂറ്റാണ്ടിനുമുമ്പ് തദ്ദേശീയ അമേരിന്ത്യക്കാരായ ഇറോക്വോയിസ് ഗോത്രവും പിന്നീട് ഫ്രഞ്ച് കോളനിക്കാരും ബഫല്ലോ പ്രദേശത്ത് താമസിച്ചിരുന്നു. യൂറോപ്പ്യൻ കുടിയേറ്റം, ഈറി കനാലിന്റെ നിർമ്മാണം, റെയിൽ ഗതാഗതം, ഈറി തടാകത്തിന്റെ അടുത്ത സാമീപ്യം എന്നിവയുടെ ഫലമായി 19, 20 നൂറ്റാണ്ടുകളിൽ നഗരം അതിവേഗം പുരോഗതിയിലേയ്ക്കു കുതിച്ചു. ഇരുപതാം നൂറ്റാണ്ടിൽ നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആധിപത്യം പുലർത്തിയിരുന്ന ധാന്യം, ഉരുക്ക്, വാഹന വ്യവസായങ്ങൾ എന്നിവയിലൂടെ സമ്പദ്‌വ്യവസ്ഥയെ വളർത്തിയെടുക്കുകയും മിഡ്‌വെസ്റ്റേൺ അമേരിക്കയിലേക്ക് നഗരം ശുദ്ധജലവും ധാരാളം വ്യാപാര മാർഗ്ഗങ്ങളും നൽകി. നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉൽപാദന മേഖലയെ വളരെയധികം ആശ്രയിച്ചിരുന്നതിനാൽ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വ്യാവസായിക പ്രവർത്തനങ്ങളുടെ അന്ത്യം നഗരത്തിലെ ജനസംഖ്യയിൽ ക്രമാനുഗതമായ ഇടിവിന് കാരണമായി. ചില ഉൽപാദന പ്രവർത്തനങ്ങൾ മാത്രം അവശേഷിക്കുകയും, മഹാ മാന്ദ്യത്തെത്തുടർന്ന് ഉയർന്നുവന്ന ആരോഗ്യ സംരക്ഷണം, ഗവേഷണം, ഉന്നത വിദ്യാഭ്യാസം എന്നിവയ്‌ക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ബഫല്ലോയുടെ സമ്പദ്‌വ്യവസ്ഥ സേവന വ്യവസായങ്ങളിലേക്ക് വഴിമാറുകയും ചെയ്തു. ഈറി തടാകത്തിന്റെ കിഴക്കൻ തീരത്തായി, നയാഗ്ര നദിയുടെ ഉപരിഭാഗത്ത്, നയാഗ്ര വെള്ളച്ചാട്ടത്തിന് 16 മൈൽ (26 കിലോമീറ്റർ) തെക്കായാണ് ബഫല്ലോ നഗരം സ്ഥിതിചെയ്യുന്നത്. ആദ്യകാലത്തെ വൈദ്യുതോർജ്ജത്തിലേയ്ക്കുള്ള നഗരത്തിന്റെ ചുവടുവയ്പ്പ് "ലൈറ്റ് സിറ്റി" എന്ന വിളിപ്പേരിലേക്ക് നയിക്കുന്നതിനു കാരണമായി. ജോസഫ് എല്ലിക്കോട്ടിന്റെ തനതായ നഗര ആസൂത്രണത്തിനും ലേഔട്ടിനും പ്രശസ്തമായ ഈ നഗരം, ഫ്രെഡറിക് ലോ ഓംസ്റ്റെഡ് രൂപകൽപ്പന ചെയ്ത ഉദ്യാനങ്ങളുടെ വിപുലമായ സംവിധാനത്തിനും വാസ്തുവിദ്യാ പ്രവർത്തനങ്ങൾക്കും പ്രശസ്തമാണ്. പദോത്പത്തിസമീപസ്ഥമായ ബഫല്ലോ ക്രീക്കിൽ നിന്നാണ് ബഫല്ലോ നഗരത്തിന് ഈ പേര് ലഭിച്ചത്.[2] ബ്രിട്ടീഷ് മിലിട്ടറി എഞ്ചിനീയർ ക്യാപ്റ്റൻ ജോൺ മോൺട്രെസർ തന്റെ 1764 ലെ പത്രികയിൽ "ബഫല്ലോ ക്രീക്ക്" എന്നു പരാമർശിച്ചത് ഇത് പേരിന്റെ ആദ്യ രേഖയായിരിക്കാം.[3] ബഫല്ലോ ക്രീക്കിന് അതിന്റെ പേര് ലഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉടലെടുത്തിട്ടുണ്ട്.[4][5][6] ഫ്രഞ്ച് രോമക്കച്ചവടക്കാരും തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജരും നദീമുഖത്തെ ബ്യൂ ഫ്ലൂവ് ("ബ്യൂട്ടിഫുൾ റിവർ" എന്നതിന്റെ ഫ്രഞ്ച്)[4][5] എന്ന് വിളിച്ചതിൽനിന്നുമാണ് ഇതിന്റെ പേര് ഉത്ഭവിച്ചതെങ്കിലും, ചരിത്രപരമായ ശ്രേണി പടിഞ്ഞാറൻ ന്യൂയോർക്കിലേക്ക് വ്യാപിച്ചിരിക്കാവുന്ന അമേരിക്കൻ ബഫല്ലോയുടെ പേരിലാണ് ബഫല്ലോ ക്രീക്ക് എന്നതും സാധ്യമാണ്.[6][7][8] ചരിത്രംന്യൂയോർക്ക് സംസ്ഥാനം നിലനിൽക്കുന്ന പ്രദേശത്തെ ആദ്യത്തെ നിവാസികൾ നാടോടികളായ പാലിയോ-ഇന്ത്യക്കാരാണെന്ന് വിശ്വസിക്കപ്പെടുന്നു, അവർ ക്രി.മു. 7000-ലോ അതിനുമുമ്പോ പ്ലീസ്റ്റോസീൻ ഹിമാനികൾ അപ്രത്യക്ഷമായതിനുശേഷം ഇവിടെ കുടിയേറിയിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.[9] അവലംബം
|
Portal di Ensiklopedia Dunia