ബങ്കർ റോയി
ബെയർഫുട്ട് കോളേജ് സ്ഥാപിച്ച ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് സഞ്ജീത് ബങ്കർ റോയി (ജനനം: 2 ഓഗസ്റ്റ് 1945). 2010ൽ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന നൂറ് വ്യക്തികളിൽ ഒരാളായി ടൈം മാസിക റോയിയെ തെരഞ്ഞെടുത്തിരുന്നു.[1][2] 1986 ൽ റോയിക്ക് ഗ്യാനി സെയിൽ സിംഗ് പത്മശ്രീ നൽകി. ബെയർഫുട്ട് കോളേജ്ഇപ്പോൾ ബെയർഫൂട്ട് കോളേജ് എന്നു വിളിക്കപ്പെടുന്നതിന്റെ സ്ഥാപകനാണ് ബങ്കർ.[3] 100 ൽ പരം വരൾച്ച ബാധിത പ്രദേശങ്ങളിൽ ജലവിതരണ സർവേ നടത്തിയ ശേഷം 1972 ൽ റോയി സോഷ്യൽ വർക്ക് ആൻഡ് റിസർച്ച് സെന്റർ (എസ്.ഡബ്യൂ.ആർ.സി) സ്ഥാപിച്ചു.[1] വെള്ളം, ജലസേചനംത്തിനുവേണ്ടിയുള്ള ഊന്നൽ എന്നിവയിൽ നിന്നും ഇതിന്റെ ദൗത്യം പിന്നീട് ശാക്തീകരണം, സുസ്ഥിരത എന്നതിലേക്കി മാറി.[3] പിന്നീട് എസ്.ഡബ്യൂ.ആർ.സി ബെയർഫൂട്ട് കോളേജുമായി സംയോജിപ്പിച്ചായിരുന്നു പ്രവർത്തനങ്ങൾ.[1] 2010 ൽ സോളാർ എൻജിനീയർമാർ, അധ്യാപകർ, മിഡ്വൈഫുകൾ, നെയ്ത്തുകാർ, ആർക്കിടെക്റ്റർമാർ, ഡോക്ടർമാർ എന്നിവരുൾപ്പെടെ 3 ദശലക്ഷത്തിലധികം പേർക്ക് റോയി പരിശീലനം നൽകിയ കോളേജ് പ്രോഗ്രാമുകൾക്ക് ടൈം അദ്ദേഹത്തിന് അംഗീകാരം നൽകി.[2] അവാർഡുകൾ
അവലംബം
|
Portal di Ensiklopedia Dunia