ഫ്ലൈദുബായ്
സർക്കാർ ഉടമസ്ഥതയിലുള്ള നിരക്ക് കുറഞ്ഞ എയർലൈനാണ് ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ ഹെഡ് ഓഫീസുള്ള, ദുബായ് ഏവിയേഷൻ കോർപ്പറേഷൻ എന്ന ഔദ്യോഗിക പേരുള്ള ഫ്ലൈദുബായ്. [2][3] [4] മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 95 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈദുബായ് ദുബായിൽനിന്നും സർവീസ് നടത്തുന്നു. [5] ചരിത്രം2008 ജൂലൈയിലാണ് ദുബായ് സർക്കാർ ഫ്ലൈദുബായ് എയർലൈൻ സ്ഥാപിച്ചത്. ഫ്ലൈദുബായ് എയർലൈൻ എമിരേറ്റ്സ് ഗ്രൂപ്പിൻറെ ഭാഗമല്ലെങ്കിലും സ്ഥാപിക്കുന്ന ഘട്ടത്തിൽ അവർ ഫ്ലൈദുബായിയെ സഹായിച്ചു. [6] ജൂലൈ 2008-ൽ ഫാൻബറോ എയർ ഷോയിൽവെച്ചു അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിംഗുമായി 50 ബോയിംഗ് 737-800എസ് വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ ഒപ്പുവെച്ചു. 3.74 ബില്ല്യൺ യുഎസ് ഡോളർ മൂല്യമുള്ള ഈ ധാരണ പ്രകാരം എയർലൈനിൻറെ ആവശ്യാനുസരണം വലിയ ബോയിംഗ് 737-900എസ് വിമാനങ്ങളിലേക്കും മാറാവുന്നതാണ്. ഈ ധാരണയനുസരിച്ചുള്ള ആദ്യ വിമാനം 2009 മെയ് 17-നു നൽകി. ജൂൺ 1-നു ബെയ്റൂട്ട്, ലെബനൻ, അമ്മൻ, ജോർദാൻ എന്നിവടങ്ങളിലേക്ക് ഷെഡ്യൂൾ സർവീസുകൾ ആരംഭിച്ചു. അതിനുശേഷം റൂട്ട് നെറ്റ്‌വർക്ക് വലിയ രീതിയിൽ വിപുലീകരിച്ചു. ബോയിംഗ്, എയർബസ് എന്നീ വിമാന നിരമാതാക്കളുമായി 50 വിമാനങ്ങൾകൂടി വാങ്ങാനുള്ള ചർച്ചകൾ നടക്കുന്നതായി 2013 ഫെബ്രുവരി 13-നു ഫ്ലൈദുബായ് അറിയിച്ചു. [7] തങ്ങളുടെ വിമാനങ്ങളിൽ ബിസിനസ് ക്ലാസ്സ് കൂടി ചേർക്കുമെന്ന് 2013 ജൂൺ 19-നു എയർലൈൻ അറിയിച്ചു. ജനകുകൾക്ക് അരികിലായും ഇടനാഴിയിലായും 12 ബിസിനസ് ക്ലാസ്സ് സീറ്റുകളാണ് ഉണ്ടാവുക, 3 നേരം ഭക്ഷണം, 12 ഇഞ്ച് ടിവി, ഒരു ബിസിനസ് ക്ലാസ്സ് ലോന്ജ്, ഇറ്റാലിയൻ ലെതറുകൊണ്ടുള്ള സീറ്റുകൾ, 200-ൽ അധികം സിനിമകളുടെ ലഭ്യത, 170-ൽ കൂടുതൽ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന പ്ലഗ്ഗുകൾക്ക് അനുയോജ്യമായ പ്ലഗ് പോയിൻറുകൾ എന്നിവ ഒരു ബിസിനസ് ക്ലാസ്സ് കാബിനിൽ ഉൾപ്പെടുന്നു. ലക്ഷ്യസ്ഥാനങ്ങൾമെയ് 2015-ലെ കണക്കനുസരിച്ചു 94 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈദുബായ് സർവീസ് നടത്തുന്നു.[8] തങ്ങളുടെ സഹോദര സ്ഥാപനമായ എമിരേറ്റ്സിൽനിന്നും യാത്രക്കാരെ പിടിച്ചെടുക്കാൻ ഫ്ലൈദുബായ് ശ്രമിക്കാറില്ല, പകരം ഇപ്പോൾ സർവീസ് ഇല്ലാത്ത പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താനാണ് എയർലൈൻ ശ്രമിക്കുന്നത്. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ പ്രവർത്തിക്കുന്ന ഒരു ഹബ്ബാണ് നിലവിൽ ഫ്ലൈദുബായ് എയർലൈനിനു ഉള്ളത്. അതേസമയം, വളർന്നുകൊണ്ടിരിക്കുന്ന എയർലൈനിനെ ഉൾക്കൊള്ളാൻ വേണ്ടിയും എയർലൈനിൻറെ വിപുലീകരണത്തിനു വേണ്ടിയും 2015 ഒക്ടോബർ 25-നു അൽ-മഖ്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും ഫ്ലൈദുബായ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അൽ-മഖ്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും അമ്മൻ, ബെയ്റൂട്ട്, ചിറ്റഗോങ്ങ്, ദോഹ, കാത്മണ്ടു, കുവൈറ്റ്, മസ്കറ്റ് എന്നിവടങ്ങളിലേക്ക് ആഴ്ച്ചയിൽ 70 വിമാന സർവീസുകൾ ആരംഭിച്ചു. [9] വിമാനങ്ങൾജൂലൈ 2008-ൽ ഫാൻബറോ എയർ ഷോയിൽവെച്ചു അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിംഗുമായി 50 ബോയിംഗ് 737-800എസ് വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ ഒപ്പുവെച്ചു. 3.74 ബില്ല്യൺ യുഎസ് ഡോളർ മൂല്യമുള്ള ഈ ധാരണ പ്രകാരം എയർലൈനിൻറെ ആവശ്യാനുസരണം വലിയ ബോയിംഗ് 737-900എസ് വിമാനങ്ങളിലേക്കും മാറാവുന്നതാണ്. 2010 നവംബറിൽ അവലോണുമായി 4 737-800എസ് വിമാനങ്ങളുടെ സേൽ ആൻഡ് ലീസ്ബാക്ക് കരാറിൽ ഫ്ലൈദുബായ് ഒപ്പുവെച്ചു. 2020 സെപ്തംബറിലെ കണക്കനുസരിച്ച് 54 ബോയിങ് 737-800, 737 മാക്സ് വിമാനങ്ങളുപയോഗിച്ചാണ് ഫ്ലൈദുബായ് സർവീസ് നടത്തുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia