ഫ്രീമൻ ഡൈസൻ
ഫ്രീമൻ ഡൈസൻ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ്. ഗണിതീയവിശ്ലേഷണത്തിലൂടെ ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും പ്രശ്ന നിർധാരണം (problem solving) നടത്തിയതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്. ജീവിതരേഖഡൈസൻ 1923 ഡിസംബർ 15-ന് ഇംഗ്ലണ്ടിലെ ക്രോതോണിൽ ജനിച്ചു. കേംബ്രിജ്, കോർനെൽ എന്നീ സർവ്വകലാശാലകളിൽ നിന്ന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും വിദ്യാഭ്യാസം പൂർത്തിയാക്കി. കോർനെൽ സർവകലാശാല, പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി എന്നിവിടങ്ങളിൽ ഔദ്യോഗിക സേവനമനുഷ്ഠിച്ചു. പുതിയ പ്രശ്നനിർദ്ധാരണരീതികൾഏതെങ്കിലും ഒരു പ്രത്യേക ശാസ്ത്രശാഖയിൽ പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നതിനേക്കാൾ ഡൈസൻ ശ്രദ്ധ കേന്ദ്രീകരിച്ചത് പുതിയ പ്രശ്ന നിർധാരണരീതികൾക്കു രൂപം നൽകുന്നതിലാണ്. അക്കാലംവരെയും പല ശാസ്ത്രജ്ഞരും അവരവരുടെ സിദ്ധാന്തങ്ങൾ തെളിയിക്കുന്നതിന് ഓരോ സന്ദർഭത്തിനും അനുസരണമായ വിവിധ രീതികളാണ് അവലംബിച്ചിരുന്നത്. എന്നാൽ ഡൈസൻ തന്റേതായ പുതിയ രീതി വികസിപ്പിച്ചെടുത്തുകൊണ്ട് ഈ ഭിന്നരീതികളെ ഒരു പൊതുപദ്ധതിയുടെ കീഴിൽ ചിട്ടപ്പെടുത്തി ഒരു പ്രത്യേക വ്യവസ്ഥയിലാക്കി. വ്യക്തവും നിയതവുമായ നിയമങ്ങൾ അനുസരിക്കുന്ന ഈ പദ്ധതി എല്ലാ പരീക്ഷണ സന്ദർഭങ്ങൾക്കും പ്രയോഗിക്കത്തക്കതാണെന്നും ഇദ്ദേഹം തെളിയിച്ചു.
എന്നീ മേഖലകളിലെല്ലാം ഡൈസന്റെ പ്രശ്നനിർധാരണ രീതിക്കു പ്രയോജനമുണ്ടായി. അംഗീകാരങ്ങൾ
എന്നിവയുടെ രൂപ കല്പനയിൽ ഡൈസൻ പങ്കുവഹിച്ചിട്ടുണ്ട്.
എന്നിവിടങ്ങളിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia