ഫ്യുവൽ സെൽ![]() ഒരു വൈദ്യുത-രാസ സെല്ലാണ് ഫ്യുവൽ സെൽ. രാസപ്രവർത്തനം മുഖേനയാണ് ഇതിലും വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നതെങ്കിലും സാധാരണ വൈദ്യുത-രാസസെല്ലുകളിൽ വ്യത്യസ്തമായി ഫ്യുവൽ സെല്ലുകളിൽ രാസപ്രവർത്തനത്തിനാവശ്യമായ ചേരുവകൾ ആവശ്യാനുസരണം പുറമേ നിന്ന് നൽകുകയാണ് ചെയ്യുന്നത്. 1839-ൽ വില്ല്യം ഗ്രോവാണ് ആദ്യ ഫ്യൂവൽ സെൽ വികസിപ്പിച്ചെടുത്തത്. ഇതിന്റെ ഉപയോഗം മനസ്സിലാക്കി നാസ അവരുടെ ബഹിരാകാശ പദ്ധതികളിൽ ആദ്യമായി ഉപയോഗിച്ചു, പിന്നീട് പല ആവശ്യങ്ങൾക്കും ഫ്യുവൽ സെൽ ഉപയോഗിച്ചുതുടങ്ങി. ഇപ്പോൾ ഫ്യുവൽ സെൽ ഉപയോഗിക്കുന്ന വാഹനങ്ങളുണ്ട്, മോട്ടോർസൈക്കിളുകളിലും ബസുകളിലും ബോട്ടുകളിലും വിമാനങ്ങളിലും ഒക്കെ ഇത് ഉപയോഗിച്ച് വരുന്നു. ഫ്യുവൽ സെല്ലുകൾ പല തരത്തിലുണ്ട്, എല്ലാത്തിലും ഒരു ആനോഡും കാതോഡും ഉണ്ടായിരിക്കും. മിക്ക ഫ്യുവൽ സെല്ലുകളിലും ഹൈഡ്രജൻ ആണ് ഉപയോഗിക്കുന്നത്. എന്നാൽ മറ്റ് ഇന്ധനങ്ങളും ഉപയോഗിക്കാറുണ്ട്
ഉപയോഗങ്ങൾ![]() ![]() ![]() ഇതും കാണുക
അവലംബംമുൻപോട്ടുള്ള വായനയ്ക്ക്
പുറം കണ്ണികൾWikimedia Commons has media related to Fuel cell. |
Portal di Ensiklopedia Dunia