ഫെലിസിറ്റി റോസ് ഹാഡ്‌ലി ജോൺസ് ഒരു ഇംഗ്ലീഷ് അഭിനേത്രിയാണ് (ജനനം: 17 ഒക്ടോബർ 1983). പന്ത്രണ്ടാം വയസ്സിൽ ദി ട്രെഷർ സീക്കേഴ്‌സ് (1996) എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് കുട്ടിക്കാലത്തുതുന്നെ ഫെലിസിറ്റി തന്റെ പ്രൊഫഷണൽ അഭിനയ ജീവിതം ആരംഭിച്ചു. ഒരു ടെലിവിഷൻ പരമ്പരയായ 'ദി വോർസ്റ്റ് വിച്ച്', അതിന്റെ തുടർച്ചയായ 'വീർഡ്‌സിസ്റ്റർ കോളേജ്' എന്നിവയ്ക്കായി അവർ എഥേൽ ഹാലോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റേഡിയോയിൽ, ബിബിസിയുടെദി ആർച്ചേഴ്സ് എന്ന പരിപാടിയിൽ എമ്മ ഗ്രണ്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
ആദ്യകാലം
ഫെലിസിറ്റി റോസ് ഹാഡ്‌ലി ജോൺസ് 1983 ഒക്ടോബർ 17 ന് ബർമിംഗ്ഹാമിൽ ജനിച്ചു.[1] അവർക്ക് ഒരു മുതിർന്ന സഹോദരനുണ്ട്.[2][3] മാതാവ് പരസ്യ ഏജൻസി ജോലിക്കാരിയും പിതാവ് ഒരു പത്രപ്രവർത്തകനുമായായിരുന്നു.[4]ബർമിംഗ്ഹാമിന് തെക്കുള്ള ഗ്രാമമായ ബോർൺവില്ലിലാണ് അവർ ബാല്യകാലത്ത് വളർന്നത്.[5][6] അവരുടെ അമ്മാവൻ മൈക്കൽ ഹാഡ്‌ലി ഒരു നടനായിരുന്നത് ബാല്യകാലത്ത് ജോൺസിനു അഭിനയത്തിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനിടയാക്കി.[7] അവളുടെ മുതുമുത്തശ്ശിമാരിൽ ഒരാൾ ലൂക്കയിൽ നിന്നുള്ളയാളായിരുന്നതിനാൽ ജോൺസിന് ഇറ്റാലിയൻ വംശ പാരമ്പര്യവുമുണ്ട്.[8]
കിംഗ്സ് നോർട്ടൺ ഗേൾസ് സ്കൂളിലെ പഠനത്തിനുശേഷം ഫെലിസിറ്റി ജോൺസ് കിംഗ് എഡ്വേർഡ് VI ഹാൻഡ്‌സ്‌വർത്ത് സ്‌കൂളിൽ എ-ലെവൽ പഠനങ്ങൾ പൂർത്തിയാക്കിയശേഷം, ഒരു വർഷം ഇടവേളയെടുത്തു (ബിബിസി സീരീസായ സെർവന്റ്സിൽ ഇക്കാലത്ത് അവർ പ്രത്യക്ഷപ്പെട്ടു). തുടർന്ന് ഓക്സ്ഫോർഡിലെ വാധാം കോളേജിൽനിന്ന് ഇംഗ്ലീഷ് പഠനം നടത്തി.[9] ആറ്റിസ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി നാടകങ്ങളിൽ അവർ നാമമാത്ര വേഷങ്ങളിൽ[10] പ്രത്യക്ഷപ്പെടുകയും 2005 ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡ്രാമാറ്റിക് സൊസൈറ്റിയുടെ ജപ്പാനിലേയ്ക്കുള്ള വേനൽക്കാല പര്യടനത്തിൽ പങ്കെടുക്കുകയും അവിടെ ഹാരി ലോയിഡിനൊപ്പം ഷേക്സ്പിയറുടെ 'ദി കോമഡി ഓഫ് എറേഴ്സ്' എന്ന നാടകത്തിൽ അഭിനയിക്കുകയും ചെയ്തു.[11]
ഔദ്യോഗിക ജീവിതം
സെൻട്രൽ ടെലിവിഷന്റെ ധനസഹായത്തോടെയുള്ള ഒരു സംരംഭമായ സെൻട്രൽ ജൂനിയർ ടെലിവിഷനിൽ അഭിനയിച്ചുകൊണ്ട് തന്റെ 11-ആമത്തെ വയസിലാണ് ജോൺസ് അഭിനയരംഗത്ത് അരങ്ങേറ്റംകുറിക്കുന്നത്.[12] പതിനാലാമത്തെ വയസ്സിൽ, ‘ദ വോർസ്റ്റ് വിച്ച്’ എന്ന ആദ്യ പരമ്പരയിൽ അവർ പ്രത്യക്ഷപ്പെടുകയുണ്ടായി. 2001 ൽ ‘വെയർഡ്‌സിസ്റ്റർ കോളേജ്’ എന്ന പരമ്പര ആരംഭിച്ചപ്പോൾ ഹാലോ എന്ന കഥാപാത്രമായി അവർ മടങ്ങിയെത്തി. ഈ സമയത്തെ അവരുടെ ഏറ്റവും ദൈർഘ്യമേറിയ കഥാപാത്രം ബിബിസി റേഡിയോ 4 അവതരിപ്പിച്ചിരുന്ന ഒരു സോപ്പ് ഓപ്പറയായ ‘ദ ആർച്ചേഴ്സ്’ ആയിരുന്നു. അവിടെ 2009 വരെ എമ്മ കാർട്ടർ എന്ന കഥാപാത്രമായി തുടർന്നിരുന്നു (നിലവിൽ എമറാൾഡ് ഓ ഹൻറഹാൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു).[13]
2003 ൽ ബിബിസി നാടകമായ സെർവന്റ്‌സിൽ ഗ്രേസ് മേ എന്ന കഥാപാത്രമായി അഭിനയിക്കുന്നതിന് ജോൺസിന് അവസരം ലഭിച്ചു.[14] പിന്നീട് ജെയ്ൻ ഓസ്റ്റിന്റെനോർത്താൻജർ ആബി ആസ്പദമാക്കിയുള്ള 2007 ലെ ഐടിവി പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അവർ 2007 ഏപ്രിലിൽ റോയൽ കോർട്ട് തിയേറ്ററിൽ പോളി സ്റ്റെൻഹാമിന്റെ ദാറ്റ് ഫെയ്സിലൂടെ നാടകരംഗത്തേയ്ക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചു.
2008 ൽ, ബ്രൈഡ്സ്ഹെഡ് റിവിസിറ്റഡ്, ഫ്ലാഷ്ബാക്ക്സ് ഓഫ് എ ഫൂൾ[15] എന്നീ സിനിമകളിലും ഡോക്ടർ ഹൂ പരമ്പരയിലെ "ദി യൂണികോൺ ആൻഡ് വാസ്പിലും, ലണ്ടനിലെ ഡോൺമാർ വെയർഹൌസ് തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ടെ എനിഡ് ബാഗ്നോൾഡിന്റെ ദി’ ചോക്ക് ഗാർഡൻ’ എന്ന നാടകത്തിന്റെ പുനരവതരണത്തിലും ജോൺസ് അഭിനയിച്ചു.[16] 2009 ജനുവരിയിൽ ബിബിസി വണ്ണിൽ സംപ്രേഷണം ചെയ്യപ്പെട്ട അഞ്ച് ഭാഗങ്ങളുള്ള ടിവി പരമ്പരയായ ദി ഡയറി ഓഫ് ആൻ ഫ്രാങ്കിൽ, ജോൺസ് മാർഗോട്ട് ഫ്രാങ്കിന്റെ വേഷത്തിൽ ടാംസിൻ ഗ്രെയ്ഗ് (എഡിത്ത് ഫ്രാങ്ക്-ഹോളണ്ടർ എന്ന കഥാപാത്രമായി), ഇയിൻ ഗ്ലെൻ (ഓട്ടോ ഫ്രാങ്ക്) എന്നിവരോടൊപ്പം അഭിനയിച്ചു. റിക്കി ഗെർവെയ്‌സിൽ ജൂലി എന്ന കഥാപാത്രമായും സ്റ്റീഫൻ മർച്ചന്റിന്റെ 2010 ലെ സിനിമയായ സെമിത്തേരി ജംഗ്ഷനിലും അഭിനിയിച്ചു.[17] സോൾബോയ്[18] എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട അവർ, ജൂലി ടെയ്‌മറുടെ ദ ടെമ്പസ്റ്റിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ മിറാൻഡ എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.
ഡ്രേക്ക് ഡോറെമസിന്റെ ‘ലൈക്ക് ക്രേസി’ എന്ന സിനിമയിൽ അന്ന എന്ന കഥാപാത്രമായി അഭിനയിച്ചതിന്റെപേരിൽ 2011 ജനുവരി 29 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ജോൺസ് ഒരു പ്രത്യേക ജൂറി പുരസ്കാരം (നാടകീയ) നേടിയിരുന്നു.[19] ഈ ചിത്രത്തിനായി, ജോൺസ് സ്വന്തമായി കേശാലങ്കാരവും മേക്കപ്പും ചെയ്യുകയും തന്റെ സംഭാഷണം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.[20] ഈ ചിത്രത്തിലെ അവരുടെ മികച്ച പ്രകടനം അക്കാദമി അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ട ‘ആൻ എജ്യുക്കേഷൻ’ എന്ന ചിത്രത്തിലെ കാരി മുള്ളിഗന്റെ കഥാപാത്രവുമായി താരതമ്യപ്പെടുത്തപ്പെട്ടിരുന്നു. 2011 ൽ നടന്ന ഹോളിവുഡ് ഫിലിം അവാർഡിൽ ഈ ചിത്രത്തിന് മികച്ച പുതിയ ഹോളിവുഡ് ചിത്രത്തിനുള്ള അവാർഡും അവർക്ക് ലഭിച്ചു. 2011 മാർച്ചിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ ചാലറ്റ് ഗേൾ എന്ന ചിത്രത്തിൽ ഗോസിപ്പ് ഗേൾ എന്ന ചിത്രത്തിലെ നടൻ എഡ് വെസ്റ്റ്‌വിക്കിനൊപ്പം അവർ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സെന്റ് ആന്റണിലെ ഒരു ഉല്ലാസ കേന്ദ്രത്തിൽ രണ്ട് മാസത്തെ സ്നോബോർഡിംഗ് പരിശീലനവും ടോയ്‌ലറ്റുകൾ ഉരച്ചു വൃത്തിയാക്കുക, ക്രേസി കാങ്കുരു ബാറിൽ വിരുന്നിൽ പങ്കെടുക്കുക തുടങ്ങിയ രഹസ്യ ജോലികളും ചെയ്യേണ്ടിവന്നു. വേഷവിധാനങ്ങളോടെ അഭിനയിച്ച കഥാപാത്രങ്ങൾക്കുശേഷം തനിക്ക് ലഭിച്ച ആശ്വാസമായിരുന്നു ഇത്തരത്തിലൊരു വേഷമെന്നും ഒരു ഹാസ്യരസപ്രധാനമായ വേഷം ഏറ്റെടുക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ജോൺസ് പറഞ്ഞിരുന്നു. 2011 ജൂൺ, ജൂലൈ മാസങ്ങളിൽ ലണ്ടനിലെ ഡോൺമാർ വെയർഹൌസ് തിയേറ്ററിൽ അരങ്ങേറിയതും മൈക്ക് പൌൾട്ടൺ രചിച്ച ഷില്ലറുടെ “കബാലെ അൻഡ് ലീബ്” എന്ന നാടകത്തിന്റെ പുതു വിവർത്തനമായ ലൂയിസ് മില്ലറിൽ അവർ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ജോൺസ് ഒരു കത്തോലിക്കാ കുടുംബത്തോടൊപ്പം താമസിക്കുകയും ‘മാസ്സിൽ’ പങ്കെടുക്കുകയും ചെയ്തു. 2011 ൽ ജോൺസിനെ ബർബെറി ഗ്രൂപ്പിന്റെ പുതിയ മുഖമായി പ്രഖ്യാപിക്കപ്പെട്ടു. നവംബറിൽ, ഡോൾസ് & ഗബ്ബാന ഫാഷന്റെ പുതിയ മുഖമായും അവരെ പ്രഖ്യാപിച്ചിരുന്നു.
2013 ൽ ‘ദി ഇൻവിസിബിൾ വുമൺ’ എന്ന ചിത്രത്തിൽ ചാൾസ് ഡിക്കൻസിന്റെ പങ്കാളിയായിരുന്ന എല്ലെൻ ടെർനാൻ എന്ന കഥാപാത്രത്തെ ജോൺസ് അവതരിപ്പിച്ചു. മുമ്പ് ടെർനാനെക്കുറിച്ചുള്ള വിവരങ്ങൾ തുഛമായി മാത്രം അറിവുള്ള ജോൺസ് ഗവേഷണത്തിലൂടെ അവരുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുകയും സിനിമയിലേയ്ക്കു തിരഞ്ഞെടുക്കുമ്പോൾ ഈ കഥാപാത്രം തനിക്ക് ഒരു വെല്ലുവിളിയാണെന്ന് ബോദ്ധ്യമുണ്ടെന്ന ബോധ്യം അവളിൽ പ്രതിഫലിപ്പിക്കുകയും ചെയ്തിരുന്നു. 2014 മെയ് 2 ന് പുറത്തിറങ്ങിയ ‘ദ അമേസിംഗ് സ്പൈഡർമാൻ 2’ എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. ഹാരി ഓസ്ബോണിന്റെ സഹായിയായ ഫെലിസിയ ഹാർഡിയായി അവർ ഇതിൽ അഭിനയിച്ചു. തന്റെ മുൻ കഥാപാത്രങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായതിനാലാണ് ജോൺസ് ഇതിന്റെ കരാറിൽ ഒപ്പിട്ടത്.
എഡ്ഡി റെഡ്മെയ്ൻ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംഗിന്റെ വേഷം അവതരിപ്പിച്ചതും വൈൽഡ് ഹോക്കിംഗും അദ്ദേഹവും തമ്മിലുള്ള ജീവിതവും പ്രണയവും ചിത്രീകരിച്ചതുമായ ‘ദ തിയറി ഓഫ് എവരിതിംഗ്’ എന്ന ജീവചരിത്ര സിനിമയിൽ ജോൺസ് ജെയ്ൻ വൈൽഡ് ഹോക്കിംഗിന്റെ വേഷം 2014 ൽ അവർ അവതരിപ്പിച്ചു. അവരുടെ ഏജന്റ് വായിക്കുവാനായി സ്‌ക്രിപ്റ്റ് നൽകിയ ശേഷം, ജോൺസ് അത് ഒറ്റയിരിപ്പിൽ വായിച്ചുതീർക്കുകയും ഇത് ഒരു ജീവചരിത്രമെന്നതിലുപരി ഒരു പ്രണയകഥയാണെന്നും താൻ ആസ്വദിച്ചു വായിച്ചുവെന്നും അവർ പറഞ്ഞു. ചിത്രത്തിനായി അണിയറപ്രവർത്തകർ ഓഡിഷൻ നടത്തുകയും സംവിധായകൻ ജെയിംസ് മാർഷ് ഉടൻ തന്നെ ഈ കഥാപാത്രത്തെ അവർക്കു വാഗ്ദാനം ചെയ്തുവെങ്കിലും, സ്ഥിരീകരണത്തിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടിവന്നത് സംവിധായകനെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഈ വേഷത്തിന്റെ തയ്യാറെടുപ്പിനായും കൂടിക്കാഴ്ച നടത്തുന്നതിനും ജോൺസിനെ ജെയ്ൻ ഹോക്കിംഗ് വളരെയധികം സഹായിച്ചു. ജോൺസിന്റേയും നായകനായി അഭിനയിച്ച റെഡ്മെയ്‌നിന്റേയും ഈ സിനിമയിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജോൺസിനെ കാണുമ്പോൾ അത് സ്വയം താൻ തന്നെയാണോ എന്ന് ജെയ്ൻ ഹോക്കിംഗ് ചിന്തിച്ചതായി പറയപ്പെടുന്നു. ജെയ്ൻ എന്ന കഥാപാത്രം നിരവധി സംഘടനകളിൽ നിന്ന് പ്രശംസ പിടിച്ചുപറ്റുന്നതിനും മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ഒരു പ്രധാന വേഷത്തിലെ മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ്, മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, ഒരു മികച്ച നടിക്കുള്ള ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ്, ഒരു പ്രധാന വേഷത്തിലെ ഒരു അഭിനേത്രിയുടെ മികച്ച പ്രകടനത്തിനുള്ള സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് ഉൾപ്പെടെയുള്ള നിരവധി നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.
2015 ഫെബ്രുവരിയിൽ ഗാരെത് എഡ്വേർഡ്സ് സംവിധാനം ചെയ്ത റോഗ് വൺ എന്ന സ്റ്റാർ വാർസ് സ്വതന്ത്ര സിനിമയിൽ ജിൻ എർസോ എന്ന കഥാപാത്രമായി ഫെലിസിറ്റി ജോൺസ് അഭിനയിച്ചു. ജോൺസിന്റെ ഏജന്റ് അവൾക്ക് ഈ റോൾ ശുപാർശ ചെയ്യുകയും കൂടാതെ റോണ്ട റൂസിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള ചലനങ്ങളോടെ ഒരു സ്വത്വ ബോധത്തിനായുള്ള കഥാപാത്രത്തിന്റെ തിരയൽ അവൾ സ്വയം ആസ്വദിച്ച് അഭിനയിക്കുകയും ചെയ്തു. 2016 ഡിസംബറിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച അവലോകനങ്ങളോടെ ബോക്സ് ഓഫീസിൽ ഒരു ബില്യൺ ഡോളർ നേടുകയും ചെയ്തു. 2016 ൽ ജോൺസ് ഇൻഫെർനോ എന്ന ചിത്രത്തിൽ അഭിനയിച്ചു. റോബർട്ട് ലാംഗ്ഡൺ എന്ന കഥാപാത്രത്തെ രക്ഷപ്പെടാൻ സഹായിക്കുന്ന ഒരു ഡോക്ടറായാണ് ഈ ചിത്രത്തിൽ വേഷമിട്ടത്. ഈ വേഷം അഭിനിയക്കാമെന്നേറ്റതിനുശേഷം കഥാപാത്രത്തിന്റെ സ്വഭാവം നന്നായി മനസ്സിലാക്കുന്നതിനായി മ്യൂസിയങ്ങളും ഗാലറികളും സന്ദർശിച്ചിരുന്നു. തന്റെ കഥാപാത്രവും ടോം ഹാങ്ക്സിന്റെ കഥാപാത്രവും തമ്മിലുള്ള രസതന്ത്രവും ഇൻഫെർനോ എന്ന ചിത്രത്തിന്റെ മൊത്തത്തിലുള്ള വൈവിധ്യവും ജോൺസ് നന്നായി ആസ്വദിച്ചു.
2013 ൽ, ഫെലിസിറ്റി ജോൺസ് ഒക്സ്ഫോർഡിൽവച്ചു കണ്ടുമുട്ടിയ തന്റെ പത്തുവർഷക്കാലമായുള്ള കാമുകനും റസ്കിൻ സ്കൂൾ ഓഫ് ആർട്ടിലെ വിദ്യാർത്ഥിയും ശിൽപ്പിയുമായിരുന്ന എഡ് ഫോർനീലെസുമായി വേർ പിരിഞ്ഞു. 2015 ൽ അവർ സംവിധായകൻ ചാൾസ് ഗാർഡുമായി പ്രണയത്തിലായി. ഇവരുടെ വിവാഹനിശ്ചയം 2017 മെയ് മാസത്തിൽ പ്രഖ്യാപിക്കുകയും, 2018 ജൂണിൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു.
↑Cadwalladr, Carole (20 February 2011). "Felicity Jones: 'There's a sensation when you're performing of release'". The Observer. London. Archived from the original on 21 December 2016. Retrieved 3 August 2011. She grew up in Bournville, the model village south of Birmingham. Her parents met while working on the Wolverhampton Express and Star when they were in their early 20s. 'My mother worked in advertising and my father was a journalist. But they split up when I was three and I grew up in a single-parent family. My mum brought my brother and I up.'

↑"Felicity Jones Loves to Cook"(YouTube Video). Jimmy Kimmel Live. 26 October 2016. Event occurs at 00:56. Retrieved 27 October 2016. My great-great-grandmother was Italian ... and she was from Lucca, in Tuscany