ഫെയ്സ് ഷീൽഡ്![]() ![]() വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) ഒരു ഇനമായ ഒരു ഫെയ്സ് ഷീൽഡ്, ധരിക്കുന്നയാളുടെ മുഴുവൻ മുഖവും (അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം) പറക്കുന്ന വസ്തുക്കൾ, റോഡ് അവശിഷ്ടങ്ങൾ, കെമിക്കൽ സ്പ്ലാഷുകൾ (ലബോറട്ടറികളിലോ വ്യവസായത്തിലോ), അല്ലെങ്കിൽ പകർച്ചവ്യാധി എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. വ്യവസായംധരിക്കുന്നയാളുടെ മുഖവും കണ്ണുകളും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഫേസ് ഷീൾഡ് ഉപയോഗിക്കുന്നത്. ഫേസ് ഷീൾഡുകൾ ധരിക്കുമ്പോള് കണ്ണുകളുടെ കൂടുതൽ സംരക്ഷണത്തിന് കണ്ണട അല്ലെങ്കിൽ ഗോഗിൾ കൂടി ഉപയോഗിക്കണം.[1] മാനദണ്ഡങ്ങൾ
ഈ ഫേസ് ഷീൾഡുകൾ അതിവേഗ കണങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുള്ളതാണ്, താഴെ സൂചിപ്പിട്ടുള്ള വേഗതയിൽ ഉള്ള 6 മില്ലീമീറ്റർ വ്യാസമുള്ള സ്റ്റീൽ ബോളിന്റെ ആഘാതത്തെ തടയുന്നു.
Z94.3-15, ഐ & ഫെയ്സ് പ്രൊട്ടക്ടേഴ്സ് ക്ലാസ് 6 ഫെയ്സ് ഷീൽഡുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് 3 ഉപ ക്ലാസുകളായി തിരിച്ചിരിക്കുന്നു
മെറ്റീരിയലുകൾ
മികച്ച ഇംപാക്ട് റെസിസ്റ്റൻസ്, ഒപ്റ്റിക്കൽ ക്വാളിറ്റി, താപ പ്രതിരോധം, സാധാരണ രാസ പ്രതിരോധം എന്നിവ നൽകുന്നു.
സാധാരണ ഇംപാക്ട് റെസിസ്റ്റൻസ്, ഒപ്റ്റിക്കൽ ക്വാളിറ്റി, ചൂട് പ്രതിരോധം, മികച്ച രാസ പ്രതിരോധം എന്നിവ നൽകുന്നു. നിർമ്മാണംഫേസ് ഷീൾഡുകൾ നിർമ്മിക്കാൻ എക്സ്ട്രൂഷൻ, ഇഞ്ചക്ഷൻ മോൾഡിംഗ് എന്നിങ്ങനെ രണ്ട് രീതികൾ ഉപയോഗിക്കുന്നു. എക്‌സ്‌ട്രൂഷൻ ഷീറ്റുകൾ ഉയർന്ന തന്മാത്രാ ഭാരം ഉള്ള പ്ലാസ്റ്റിക് ഉരുളകളാൽ നിർമ്മിച്ചതാണ് എന്നതിനാൽ എക്സ്ട്രൂഷൻ ഷീറ്റുകളിൽ നിന്ന് മുറിച്ച ഫേസ്‌ഷീൽഡുകൾ ഇഞ്ചക്ഷൻ മോൾഡഡ് ഫെയ്‌സ് ഷീൽഡുകളേക്കാൾ മികച്ച ഇംപാക്ട് റെസിസ്റ്റൻസ് നൽകുന്നു, അതേസമയം ഇഞ്ചക്ഷൻ മോൾഡിംഗിന് കുറഞ്ഞ തന്മാത്രാ ഭാരം ഉള്ള പ്ലാസ്റ്റിക് ഉരുളകൾ ഉപയോഗിക്കണം. ഉദാഹരണത്തിന്, 0.8 മില്ലീമീറ്റർ കനം ഉള്ള എക്സ്ട്രൂഷൻ പോളികാർബണേറ്റ് ഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഫേസ് ഷീൽഡുകൾക്ക്, 6 മി.മീ വ്യാസമുള്ള 120 മീ/സെ. വേഗതയിൽ സഞ്ചരിക്കുന്ന സ്റ്റീൽ ബോളിൽ നിന്നുള്ള ആഘാതത്തെ നേരിടാൻ കഴിയും. ഇതേ ആഘാതം നേരിടാൻ ഇഞ്ചക്ഷൻ മോൾഡിംഗ് ഫെയ്‌സ്‌ഷീൽഡുകൾക്ക് കുറഞ്ഞത് 1.5 മി.മീ. കനം ഉണ്ടായിരിക്കണം. എന്നാൽ സങ്കീർണ്ണമായ രൂപങ്ങൾ ഉണ്ടാക്കാൻ എക്സ്ട്രൂഷനേക്കാൾ നല്ലത് ഇഞ്ചക്ഷൻ മോൾഡിംഗ് ആണ്.
മെഡിക്കൽമെഡിക്കൽ ആപ്ലിക്കേഷനുകളിൽ, "ഫെയ്സ് ഷീൽഡ്" എന്നത് ഒരു മെഡിക്കൽ പ്രൊഫഷണലിനെ, ജോലി സാഹചര്യങ്ങളിൽ, രക്തം അല്ലെങ്കിൽ പകർച്ചവ്യാധിക്ക് കാരണമാകുന്ന മറ്റ് ദ്രാവകങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങളെ സൂചിപ്പിക്കുന്നു. റെസ്ക്യൂ ബ്രീത്തിങ് അല്ലെങ്കിൽ സിപിആർ നടത്തുമ്പോൾ ഒരു സിപിആർ മാസ്ക് ഉപയോഗിക്കുന്നതാണ് ഒരു ഉദാഹരണം. പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളവയിൽ നിന്ന് മുഖം കാത്തുസൂക്ഷിക്കാൻ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ് മറ്റൊരു ഉദാഹരണം. പോലീസും സൈന്യവും![]() സൈനിക അല്ലെങ്കിൽ നിയമ നിർവ്വഹണ പരിതസ്ഥിതികളിൽ, ബാലിസ്റ്റിക് അല്ലെങ്കിൽ ബാലിസ്റ്റിക് അല്ലാത്ത സംരക്ഷണത്തിനായി ഫേസ് ഷീൾഡുകൾ ഉപയോഗിക്കാറുണ്ട്. സാധാരണയായി പഞ്ച് അല്ലെങ്കിൽ എറിയുന്ന വസ്തുക്കൾ പോലുള്ള കുറഞ്ഞ വേഗതയിലെ ആഘാതങ്ങളെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇവ, അതിനാൽ നോൺ-ബാലിസ്റ്റിക് ഷീൽഡ് തോക്കുകളിൽ നിന്നുള്ള പ്രൊജക്റ്റിലുകളിൽ നിന്ന് ഇവ യാതൊരു പരിരക്ഷയും നൽകില്ല.[3] സ്ഫോടനങ്ങളിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള ആഘാതം തടയുന്നനാണ് ഒരു ബാലിസ്റ്റിക് ഫെയ്സ് ഷീൽഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.[4] നിർമ്മാണ മേഖല![]() പല നിർമ്മാണ സൈറ്റുകളിലും തെറിക്കുന്ന അവശിഷ്ടങ്ങളിൽ നിന്നോ തീപ്പൊരിയിൽ നിന്നോ മുഖം സംരക്ഷിക്കാൻ തൊഴിലാളികൾ ഫേസ് ഷീൾഡ് ഉപയോഗിക്കുന്നുണ്ട്. മെറ്റൽ അല്ലെങ്കിൽ ടൈൽ മുറിക്കുന്നതും, കല്ലുകൾ പൊട്ടിക്കുന്നത് പോലെയുള്ള സാഹചര്യങ്ങളിൽ ഒരു ഫെയ്സ് ഷീൽഡ് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. വെൽഡിംഗ് ഉപകരണങ്ങൾ അല്ലെങ്കിൽ മെറ്റൽ ചോപ്പ് സോകൾ എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ഇതും കാണുകപരാമർശങ്ങൾ
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia