ഫെഡെറികോ ഫെല്ലിനി
ഓസ്കാർ ജേതാവായ ഇറ്റാലിയൻ ചലച്ചിത്രസംവിധായകനായിരുന്നു ഫെഡെറികോ ഫെല്ലിനി (ജനുവരി 20, 1920 - ഒക്ടോബർ 31, 1993). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന സംവിധായകരിലൊരാളായി പരിഗണിക്കപ്പെടുന്നു[1]. ഇദ്ദേഹത്തിനേ അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നല്ല വിദേശഭാഷാചിത്രത്തിനുള്ള ഏറ്റവും കൂടുതൽ തവണ വാങ്ങി ചരിത്രം സൃഷ്ടിച്ച സംവിധായകനാണ് ഇദ്ദേഹം.[2] ജീവിതരേഖ1920 ജനുവരി 20 ന് ഇറ്റലിയിലെ റിമിനിയിൽ ജനിച്ചു. ചലച്ചിത്രജീവിതത്തിലെ ആദ്യകാലത്ത് തിരക്കഥകൾ എഴുതുകയായിരുന്നു ജോലി. 1943-ൽ നടിയായ ഗിലിയെറ്റ മസിനയെ വിവാഹം ചെയ്തു. ഫെല്ലിനിയുടെ മരണം വരെ ഇവർ വിവാഹിതരായിരുന്നു. Rome, Open City എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് 1947-ൽ ആദ്യത്തെ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചു. ആൽബർട്ടോ ലാറ്റുവാഡയുമായിച്ചേർന്ന് 1950-ൽ സംവിധാനം ചെയ്ത Luci del varietà എന്ന ചിത്രവുമായാണ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. Lo sceicco bianco ആണ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം. 1951-ലായിരുന്നു ഇത്. ആദ്യസിനിമകൾ സാമ്പത്തികമായും നിരൂപകരുടെ അടുത്തും പരാജയമായിരുന്നു. 1953-ൽ പുറത്തിറങ്ങിയ I Vitelloni എന്ന ചിത്രമാണ് സാമ്പത്തികമായി വിജയം കണ്ട ആദ്യ ചിത്രം. ഇത് നിരൂപകശ്രദ്ധയും പിടിച്ചുപറ്റി. 1954-ലെ La Strada എന്ന ചിത്രം മികച്ച വൈദേശികഭാഷാചിത്രത്തിനുള്ള ഓസ്കാർ നേടി. ഫെല്ലിനിയുടെ ആദ്യത്തെ ഓസ്കാറായിരുന്നു ഇത്. ഇതിനുശേഷം Le notti di Cabiria (1957), Otto e Mezzo (1963), Amarcord (1973) എന്നീ ഫെല്ലിനി ചിത്രങ്ങളും ഈ പുരസ്കാരം നേടി. 1993-ൽ ചലച്ചിത്രത്തിനുള്ള സമഗ്രസംഭാവനകൾക്കുള്ള ഓസ്കാർ ഫെല്ലിനിക്ക് ലഭിച്ചു. അതേ വർഷം ഒക്ടോബർ 31ന് ശ്വാസകോശകാൻസർ ബാധിച്ച് അന്തരിച്ചു. അവലംബം
കൂടുതൽ വായനയ്ക്ക്പൊതുവിവരങ്ങൾ
ഫെല്ലീനിയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ
പുറം കണ്ണികൾഫെഡെറികോ ഫെല്ലിനി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia