ഫീൽമുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിഅഞ്ചാം അദ്ധ്യായമാണ് അൽ ഫീൽ (ആന). അവതരണ ക്രമമനുസരിച്ച് പത്തൊമ്പതാമത്തെ അധ്യായമാണിത്. പ്രഥമ സൂക്തത്തിൽതന്നെയുള്ള അസ്വ് ഹാബുൽ ഫീൽ (ആനക്കാർ) എന്ന വാക്കിൽ നിന്ന് സ്വീകരിക്കപ്പെട്ടതാണീ അധ്യായത്തിന്റെ നാമം. മക്കയിൽ അവതരിച്ച ഈ അധ്യായത്തിൽ 5 സൂക്തങ്ങളാണുള്ളത്. അബ്സീനിയൻ ചക്രവർത്തിക്ക് കീഴിലെ യമനിലെ രാജാവായ അബ്രഹത്ത് കഅ്ബ തകർക്കാനായി നടത്തിയ ശ്രമവും അതിനെ അല്ലാഹു ഒരുതരം പക്ഷിക്കൂട്ടങ്ങളെ അയച്ചുപരാജയപ്പെടുത്തിയതുമാണ് അധ്യായത്തിന്റെ ഉള്ളടക്കം. ആനക്കലഹ സംഭവം എന്ന പേരിലറിയപ്പെടുന്ന ഈ സംഭവം നടന്നത് നബി ജനിക്കുന്നതിന് തൊട്ടുമുമ്പാണ്. بِسۡمِ اللّٰہِ الرَّحۡمٰنِ الرَّحِیۡمِ ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവർത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവൻ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമൺകല്ലുകൾകൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവൻ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോൽ തുരുമ്പുപോലെയാക്കി. അവതരണം: മക്കയിൽ സൂക്തങ്ങൾ: അഞ്ച് ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഫീൽ എന്ന താളിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia