ഫിറോസ് ഷാ തുഗ്ലക്ക്
1351 മുതൽ 1388 വരെ ഡൽഹി ഭരിച്ച തുഗ്ലക് രാജവംശത്തിലെ രാജാവാണ് ഫിറോസ് ഷാ തുഗ്ലക്, അഥവാ മാലിഖ് ഫിറോസ് ബിൻ മാലിഖ് രജാബ്[1]. ജീവിതരേഖതുർക്കി മുസ്ലിം വർഗ്ഗത്തിൽപ്പെട്ട ഫിറൊസ് ഷാ തുഗ്ലക്, ദിപാല്പുരിലെ ഒരു ഹിന്ദു രാജകുമാരി നലയുടേയും[2] ഖാസി മാലിക്കിന്റെ സഹോദരനായ രജാബിന്റേയും[3] പുത്രനായി 1309ൽ ജനിച്ചു. തന്റെ അർദ്ധസഹോദരനായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ മരണശേഷം രാജാവായ ഇദ്ദേഹത്തിന് ബംഗാൾ, വാറങ്കൽ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ പ്രശ്നങ്ങൽ ഒതുക്കിക്കൊണ്ടാണ് ഭരണം തുടങ്ങാനായത്. 1388 സെപ്റ്റംബർ 20നു ഫിറോസ് മരണമടഞ്ഞതിനെത്തുടർന്ന് ഖിയാസുദ്ദീൻ തുഗ്ലക് രണ്ടാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി ഭരണം ഏറ്റെടുത്തു[4] ഭരണനേട്ടങ്ങൾവലിയ ആക്രമണങ്ങളോ യുദ്ധവിജയങ്ങളോ ഇല്ലാത്തതായിരുന്നു ഫിറോസിന്റെ ഭരണകാലം. ഭരണം ക്രമപ്പെടുത്തുന്നതിന് ഇദ്ദേഹം പരിശ്രമിച്ചു. ഔദാര്യശീലനും വിജ്ഞാനപ്രിയനുമായിരുന്നു ഇദ്ദേഹം.കിണറുകളും ജലസേചനമാർഗ്ഗങ്ങൽ ഉണ്ടാക്കുക തുടങ്ങിയ ജനോപകാരപ്രദമായ ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധിച്ച ഇദ്ദേഹം ജോൻപുർ, ഫിറോസ് പുർ, ഹിസ്സ ഫിറോസ്സ തുടങ്ങിയ നഗരങ്ങൾ സ്ഥാപിച്ചു. 1350ൽ ദില്ലിക്കടുത്ത് ഫിറോസാബാദ് എന്ന നഗരം സൃഷ്ടിച്ചതും ഇദ്ദേഹമാണ്. ഈ കോട്ടയാണ് ഇന്ന് ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം ആയി അറിയുന്നത്. മച്ചുനൻ മുഹമ്മദ് ബിൻ തുഗ്ലക്കിൽനിന്നുംപാഠം പഠിച്ച അദ്ദേഹം സാമ്രാജ്യത്തിൽ നിന്നും വിട്ടുപോയവ തിരിച്ചെടുക്കുന്നതിനല്ല ശ്രദ്ധിച്ചത്. തന്റെ കൈവശമുള്ള രാജ്യത്ത് സമൃദ്ധിയും ഐശ്വര്യവും സമാധാനവും ഉണ്ടാവുക. അവിടുത്തെ വളർച്ച എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും വിദ്യാഭ്യാസ പ്രചാരണത്തിലും അദ്ദേഹം ശ്രദ്ധിച്ചു. ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുകയും കടുത്ത ശിക്ഷകൾ ഒഴിവാക്കുകയും ചെയ്തു.[4] കുത്തബ് മിനാറിന്റെ മുകളിലെ രണ്ട് നില പണികഴിപ്പിച്ചതും ഇദ്ദേഹമാണ്. തന്റെ പൂർവികന്റെ കാലത്തു സംഭവിച്ചു തുടങ്ങിയിരുന്ന ശക്തിക്ഷയത്തിൽനിന്ന് ഡൽഹി സുൽത്താനേറ്റിനെ കരകയറ്റാൻ ഫിറോസിന് കഴിഞ്ഞില്ല.[4] സംഭാവനകൾഇന്ത്യയിൽ യുനാനി ചികിത്സക്കും ഔഷധത്തിനും പ്രചാരം നൽകിയ ഭരണാധികാരിയായിരുന്നു ഫിറോസ് ഷാ തുഗ്ലക്ക്. സിയാഉദ്ദീൻ നഖ്ഷബി എന്ന പണ്ഡിതന്റെ പ്രശസ്ത ഗ്രന്ഥങ്ങളായ കിതാബുൻ ഫീ കുല്ലിയാത്ത് വ ജുസ്ഇയ്യാത്ത്, കിതാബുൻ ഫീ സ്വനാഇഅ് ത്വിബ്ബിയ്യ എന്നിവ ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്ത് എഴുതപ്പെട്ടതാണ്.[5] ചികിത്സാ രംഗത്തെ മുസ്‌ലിം സംഭാവനകളിൽ വലിയ കാൽവെപ്പുകളിലൊന്നാണിത്. അദ്ദേഹത്തിന്റെ കാലത്ത് ദൽഹിക്ക് വിവിധ രാജ്യങ്ങളുമായി ധാരാളം വാണിജ്യ-വ്യാപാര-സാംസ്‌കാരിക ബന്ധങ്ങൾ ഉണ്ടായിരുന്നു. വിദേശ ഭിഷഗ്വരന്മാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചികിത്സാ രംഗത്ത് കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അത് കാരണമായി. ദൽഹിയിൽ ഹെൽത്ത് കെയർ ഡെലിവറി സിസ്റ്റത്തിന് രൂപം നൽകുകയുമുണ്ടായി. നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു. വിമർശനങ്ങൾഒരു മതഭക്തനായിരുന്ന ഫിറോസ് സ്വമതത്തോട് അമിതപ്രതിപത്തി കാട്ടിയിരുന്നുവെന്നും അന്യമതസ്ഥരോട് സഹിഷ്ണുത കാട്ടിയിരുന്നില്ലെന്നും രേഖപ്പെടുത്തിക്കാണുന്നു.[4] അവലംബം
|
Portal di Ensiklopedia Dunia