Sushkinia Tugarinov, 1935 (non Martynov 1930: preoccupied) – see below
ഇരപിടിയൻ പക്ഷിയായഫാൽക്കൺഫാൽകോ ജീനസിൽപ്പെട്ടതാണ്. ഈ ജീനസിൽ 40 വർഗ്ഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. പ്രാപ്പിടിയാൻ പക്ഷികളായ ഹോക്കുകളുടെ സ്പീഷീസിൽപ്പെടുന്ന ഫാൽക്കണുകളെ ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതോഷ്ണമേഖലാപ്രദേശങ്ങളിലും മറ്റ് ഭൗമസാഹചര്യങ്ങളിലും (അൻറാർട്ടിക്ക ഒഴികെ ലോകത്താകമാനം) കണ്ടുവരുന്നു. ഇയോസിൻ കാലഘട്ടത്തിലും ഇവ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു.[1]).
കിഴക്കൻ യൂറോപ്പ് മുതൽ ഏഷ്യ,മഞ്ചൂറിയ വരെ കാണപ്പെടുന്ന വലിയ ഫാൽക്കണുകളാണ് സേക്കർ ഫാൽക്കൺ. വിശാലമായ പുൽപ്രദേശങ്ങളിലും മരങ്ങളിലും വസിക്കുന്ന ഇവ ഇന്ത്യയിലേയ്ക്കും ദേശാടനം നടത്താറുണ്ട്. 47-55 സെന്റിമീറ്റർ നീളമുള്ള ഇവ സ്വയം കൂടുകെട്ടിയും മറ്റുപക്ഷികളുടെ കൂടുകൾ കയ്യേറിയും മുട്ടയിടാറുണ്ട്. നീളമുള്ളതും ഇടുങ്ങിയതുമായ ചിറകുകളുള്ള ചെറിയ ഫാൽക്കണുകളെ 'ഹോബ്ബീസ്' [2] എന്നും, റാകിപ്പറക്കുകയും വേട്ടയാടുകയും ചെയ്യുന്ന ചിലയിനങ്ങളെ 'കെസ്ട്രൽസ്' [2][3] എന്നും വിളിക്കുന്നു. വലിയ ഫാൽക്കണുകളായ ജിർഫാൽക്കണുകൾക്ക് 65 സെന്റിമീറ്റർ നീളമുണ്ട്. എന്നാൽ കെസ്ട്രലിൽപ്പെടുന്ന സേക്കെൽസ് കെസ്ട്രലിന് 25 സെന്റിമീറ്റർ നീളം മാത്രമേയുള്ളൂ. ഹോക്ക്സുകളെയും മൂങ്ങകളെയും അപേക്ഷിച്ച് ഫാൽക്കണുകൾക്ക് ആൺ-പെൺ രൂപവ്യത്യാസവും (സെക്ഷ്വൽ ഡൈമോർഫിസം) പെൺപക്ഷികൾക്ക് ആൺപക്ഷികളെക്കാൾ വലിപ്പവും കാണപ്പെടുന്നു. [4]
സവിശഷതകൾ
സാമൂഹികജീവിതം ഇഷ്ടമല്ലെങ്കിലും ആവാസവ്യവസ്ഥയുടെ നാശം ഇവയെ ഒരുമിച്ചുകഴിയാൻ നിർബന്ധിതരാക്കുന്നു. ശരീരത്തിലെ നിറത്തിലും തരത്തിലും ഇവ വ്യത്യസ്തത നിലനിർത്തുന്നു. ചോക്ലേറ്റ്,ക്രീം എന്നീ നിറങ്ങളുള്ളവരെയും ഇവരുടെ ഇടയിൽ കണ്ടെത്താം.ബ്രൗൺ കണ്ണുകളുള്ള ഫാൽക്കണുകൾ അറബ് രാജ്യക്കാർക്ക് വളരെ പ്രിയപ്പെട്ടവയാണ്. ഇവയിൽ ആൺപക്ഷിയെ 'സാക്രെട്ട്' എന്നാണ് വിളിക്കുന്നത്. വിരിഞ്ഞു പുറത്തു വന്ന കുഞ്ഞുങ്ങൾ കണ്ണു തുറക്കണമെങ്കിൽ അല്പ ദിവസം കൂടി കഴിയണം. കണ്ണുതുറന്നാലും ഇവ മാതാപിതാക്കളുടെ സംരക്ഷണയിലായിരിക്കും. സ്വതന്ത്രരായി പറന്നു പോകണമെങ്കിൽ ഏതാണ്ട് 85 ദിവസമെങ്കിലും വേണം.
മാംസഭുക്കുകളായ ഫാൽക്കണുകൾ ഇരപിടിക്കുന്ന രീതിയിലുമുണ്ട് വൈവിധ്യം. ഉയർന്നു പറന്നോ താവളങ്ങളിൽ ഒളിച്ചിരുന്നോ ഇവ ഇരകൾക്കു നേരെ കുതിക്കുന്നു. ഇരകൾ കൂടുതൽ ലഭിക്കുന്ന കാലത്ത് പ്രത്യൂൽപ്പാദനം നടത്തുന്ന സ്വഭാവക്കാരും കൂടിയാണിവ.
കൂർത്തചിറക്, കൊളുത്തുപോലുള്ള കൊക്ക്, ബ്രൗൺനിറമുള്ള കണ്ണിനു ചുറ്റുമുള്ള വലയങ്ങൾ, ആണിനെക്കാൾ വലിപ്പമുള്ള പെൺപക്ഷി, ശരീരത്തിൽ മീശ പോലുള്ള വരകൾ എന്നിവയാണ് ഇവയുടെ ശാരീരിക ലക്ഷണങ്ങൾ. 130-1300 ഗ്രാം ഭാരം ഇവയ്ക്കുണ്ട്. ജീവിതകാലയളവ് 10-25 വർഷം വരെയാണ്.
പ്രത്യൂൂൽപ്പാദനം
വർഷത്തിലൊരു തവണ എന്ന രീതിയിൽ പ്രത്യൂൽപ്പാദനം നടത്തുന്ന ഇവയ്ക്ക് പ്രായപൂർത്തിയാവാൻ രണ്ടോ മൂന്നോ വർഷം അത്യാവശ്യമാണ്. 3 മുതൽ 5 വരെ ഇടുന്ന മുട്ടകളിൽ ഇവയിലെ പെൺപക്ഷി 36 ദിവസങ്ങളോളം അടയിരിക്കുന്നത് കാണാം.
↑Cenizo, Marcos; Noriega, Jorge I.; Reguero, Marcelo A. (2016). "A stem falconid bird from the Lower Eocene of Antarctica and the early southern radiation of the falcons". Journal of Ornithology. 157 (3): 885. doi:10.1007/s10336-015-1316-0.