ഫാന്റസി പാർക്ക്കേരളത്തിൽ പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ് ഫാന്റസി പാർക്ക്. 8 ഏക്കർ വിസ്തൃതിയുള്ള ഈ പാർക്ക് കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാർക്കാണ്.[1][2] പാലക്കാട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഫാന്റസി പാർക്ക്, പാലക്കാട് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്. മലമ്പുഴ ഡാമിനു 2 കിലോമീറ്റർ അകലെയുമാണ്. 1998-ൽ ഏറ്റവും നവീനമായ വിനോദസഞ്ചാര പദ്ധതിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ പാർക്കിനു ലഭിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]. നിയോ ടെക് അമ്യൂസ്മെന്റ്സ് എന്ന സ്ഥാപനം ആണ് ഈ പാർക്ക് രൂപകൽപന ചെയ്തത്. ബേബി ട്രെയിൻ റൈഡ്, ബാറ്ററി കാർ റൈഡ്, മിനി ടെലി കോമ്പാക്ട്, വാട്ടർ കിഡ്ഡി റൈഡ് എന്നിവ ഇവിടെയുള്ള കുട്ടികൾക്കായുള്ള വിനോദോപാധികളിൽ ചിലതാണ്. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓറിയെന്റ്റ്റൽ എക്സ്പ്രസ് ട്രെയിൻ, പൈറേറ്റ് ബോർ, ഗോകാർട്ട്, വാട്ടർ മെറി ഗോ റൌണ്ട്, ഡ്രാഗൺ കോസ്റ്റർ, തുടങ്ങിയവയും ഇവിടെയുണ്ട്. പ്രവർത്തി ദിവസങ്ങളിൽ 2 മണിമുതൽ 9 മണിവരെയും ഒഴിവുദിവസങ്ങളിലും വാരാന്ത്യ ദിവസങ്ങളിലും രാവിലെ 11 മണിമുതൽ രാത്രി 9 മണിവരെയും ആണ് പാർക്കിലെ സന്ദർശന സമയം. അവലംബം
|
Portal di Ensiklopedia Dunia