ഇപ്പോൾ ലഭ്യമായ ഫോസിലുകൾ തെളിവുകൾ പ്രകാരം പ്രൈമേറ്റുകളുടെ മുൻഗാമികൾ കൃറ്റേഷ്യസ് യുഗത്തിന്റെ അവസാനം 6.5 കോടി വർഷങ്ങൾക്ക് മുൻപേ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.[5]
വ്യത്യസ്ത പരിസ്ഥിതികളിൽ ജീവിക്കാൻ കഴിയുന്ന പ്രൈമേറ്റുകളിൽ പലതും മരങ്ങളിൽ നിവസിക്കുന്നില്ലെങ്കിലും മരം കയറാൻ കഴിയുന്നവയാണ്,ഇവ മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടിയും രണ്ട് കാലുകളിലോ കൈകാലുകളിലോ നടന്നോ ആണ് സഞ്ചരിക്കുന്നത്. മറ്റ് സസ്തനികളെ അപേക്ഷിച്ച് വലിപ്പം കൂടുതലുള്ള തലച്ചോർ പ്രൈമേറ്റുകളുടെ മറ്റൊരു പ്രത്യേകതയാണ്. കുരങ്ങുകൾ, ആൾക്കുരങ്ങുകൾ എന്നിവയിൽ ലീമർ, ലോറിസുകൾ എന്നിവയെയും മറ്റു സസ്തനികളെയും അപേക്ഷിച്ച് ഘ്രാണശക്തി കുറവാണെങ്കിലും രണ്ട് കണ്ണുകളും ഉപയോഗിക്കുന്ന സ്റ്റീരിയോസ്കോപ്പിക് കാഴ്ച ഒരു പ്രത്യേകതയാണ്. മൂന്നു നിറങ്ങൾ ഉപയോഗിച്ചുള്ളാ കാഴ്ച(Trichromacy), (Prehensility). ഈ ഗോത്രത്തിൽപെട്ട പല ജീവികളിലും ആൺ-പെൺ വ്യത്യാസം (ശരീരഭാരം, നിറം, ഉളിപ്പല്ലിന്റെ വലിപ്പം) പ്രകടമാണ്. സമാനവലിപ്പമുള്ള ഉരഗങ്ങളെ അപേക്ഷിച്ച് പ്രൈമേറ്റുകൾ പ്രായപൂർത്തിയാകാൻ കൂടുതൽ സമയം എടുക്കുമെങ്കിലും പൊതുവേ ഇവയുടെ ആയുർദൈർഘ്യം കൂടുതലാണ്. ചില പ്രൈമേറ്റുകൾ ഏകാന്തരായാണ് വസിക്കുന്നതെങ്കിലും ചിലവ നൂറുകണക്കിന് അംഗങ്ങളുള്ള കൂട്ടങ്ങളായും ചിലവ ആൺ-പെൺ ജോടികളായും വസിക്കുന്നു.
സസ്തനികളിലെയൂത്തീരിയയുടെ ഉപരിനിരയായ യൂആർക്കോന്റോഗ്ലൈയെർസിലാണ് പ്രൈമേറ്റുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 5.5 കോടി വർഷത്തിനും 5.8 കോടി വർഷത്തിനും ഇടക്ക് അന്ത്യ പാലിയോസീൻ കാലത്ത് ജീവിച്ചിരുന്ന പ്ലെസിയാഡപിസ് [6][7] എന്ന പ്രൈമേറ്റ് ഫോസിൽ ആണ് ഇപ്പോൾ ലഭ്യമായ ഏറ്റവും പഴക്കമുള്ള ഫോസിൽ എന്നിരിക്കിലും പ്രൈമേറ്റുകളുടെ വംശാവലിക്ക് 6.5 കോടി വർഷത്തോളം പഴക്കമുണ്ടെന്ന് പൊതുവേ കരുതിപ്പോരുന്നു[8]
മോളിക്യുലർ ക്ലോക്ക് സിദ്ധാന്തം ഉപയോഗിച്ചുള്ള ചില പഠനങ്ങൾ പ്രൈമേറ്റുകളുടെ ആവിർഭാവം ഏകദേശം 8.5 കോടി വർഷം മുമ്പേ മദ്ധ്യ-ക്രിറ്റേഷ്യസ് കാലത്താണെന്ന് പറയുന്നു.[9][10][11]
അവലംബം
↑Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 111–184. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
↑"Primate". Merriam-Webster Online Dictionary. Merriam-Webster. Retrieved 2008-07-21. From Old French or Frenchprimat, from a noun use of Latin primat-, from primus ("prime, first rank"). The English singular primate was derived via back-formation from the Latin inflected form. Linnaeus thought this the "highest" order of mammals