പ്രജേഷ് സെൻ
ചലചിത്രപ്രവർത്തകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ജി. പ്രജേഷ് സെൻ (ജനനം: 29 മെയ് 1979). 2017-ൽ ക്യാപ്റ്റൻ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ആദ്യമായി പുറത്തിറങ്ങിയത്. ജീവിതരേഖഗോപി എൻ, ടി കെ ലതിക എന്നിവരുടെ മകനായി 1979-ൽ കിളിമാനൂരിലാണ് പ്രജേഷ് സെൻ ജനിച്ചത്. സബീന എസ്.കെ ഭാര്യയും അലൻ പി. സെൻ മകനുമാണ്[1]. മാധ്യമപ്രവർത്തകനായി ആകാശവാണി (തിരുവനന്തപുരം), മാധ്യമം ദിനപത്രം എന്നിവയിൽ ജോലിചെയ്തു. 2013-ൽ പത്രപ്രവർത്തന രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക അവാർഡ് ലഭിച്ചിരുന്നു. സംവിധായകൻ സിദ്ദിഖിനൊപ്പം സഹസംവിധായകനായി അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചു.
പ്രജേഷിന്റെ രണ്ടാമത്തെ ചിത്രമായ വെള്ളം 2021 ജനുവരി 22-ന് പുറത്തിറങ്ങി. ചിത്രത്തിലെ നായകനായ ജയസൂര്യ മികച്ച നടനായി സംസ്ഥാന ചലചിത്ര അവാർഡ് കരസ്ഥമാക്കി. അതേ ചിത്രത്തിലെ ഗായകൻ ഷഹബാസ് അമനും അവാർഡ് നേടിയിരുന്നു[4]. ദി സീക്രട്ട് ഓഫ് വിമൻ , മേരി ആവാസ് സുനോ എന്നിവയാണ് പ്രജേഷ് സെന്നിന്റെ മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങൾ[5][6][7][8]. ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആർട്ട് സെന്റർ എന്ന സ്ഥാപനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് അദ്ദേഹം[9][10]. അഷറഫ് താമരശ്ശേരിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചലചിത്രമാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രമെന്ന് പറയപ്പെടുന്നു. രചനകൾ
റഫറൻസുകൾ
|
Portal di Ensiklopedia Dunia