പോളിമെറേയ്സ് ചെയിൻ റിയാക്ഷൻഅഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു. ജീൻ സീക്വൻസിങ്ങിനും ജീൻ വിശകലനത്തിനും ജനിതക ഫിംഗർപ്രിന്റ് പരിശോധനയ്ക്കും പകർച്ചവ്യാധികളുടെ കണ്ടെത്തലിനും ഡി.എൻ.എ യുടെ പരിണാമപരമായ അപഗ്രഥനത്തിനും ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു. അടിസ്ഥാനതത്വംരണ്ടിഴകളുള്ള ഡി.എൻ.ഏ തന്മാത്രയെ വെവ്വേറെ ഇഴകളാക്കിയശേഷം ഒരു പ്രൈമർ ഡി.എൻ.ഏയോട് കൂട്ടിച്ചേർത്ത് കൂടുതൽ ഡി.എൻ.ഏ തന്മാത്രകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഘട്ടങ്ങൾഡീനാച്ചുറേഷൻ95 ഡിഗ്രി സെന്റീഗ്രേഡിൽ ഒരു മിനിറ്റോളം ചൂടാക്കുക വഴി ഡി.എൻ.ഏ തന്മാത്രയുടെ ഇഴകൾ വേർപെടുന്നു.[1] റീനാച്ചുറേഷൻമിശ്രിതത്തെ 55 ഡിഗ്രി സെന്റീഗ്രേഡിലേയ്ക്ക് പതിയെ ഊഷ്മനില താഴ്ത്തുന്നു. ഇവയ്ക്ക് അനുപൂരകമായ അൻപതിൽത്താഴെ ന്യൂക്ലിയോടൈഡുകളുള്ള പ്രൈമറുകൾ നിർമ്മിക്കുന്നു. നാലുതരം ഡിഓക്സിട്രൈന്യൂക്ലിയോടൈഡുകളെ ടാക് (taq) പോളിമെറേയ്സ് രാസാഗ്നിയോടൊപ്പം വേർപെട്ട ഡി.എൻ.ഏ തന്മാത്രകളോടൊപ്പം ചേർക്കുന്നു. താപനില ഉയർത്തി 72 ഡിഗ്രി സെൽഷ്യസാക്കുന്നു. 90 ഡിഗ്രിയിലും നശിച്ചുപോകാത്ത Taq DNA Polymerase എന്ന രാസാഗ്നി Thermus aquaticus എന്ന, ചുടുനീരുറവകളിൽ വസിക്കുന്ന ബാക്ടീരിയത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്.[2] ഡി.എൻ.ഏ നിർമ്മാണംതുടർന്നുള്ള രണ്ടുമുതൽ അഞ്ചുവരെ മിനിറ്റുകൾക്കുള്ളിൽ ഈ പ്രൈമറുകൾക്കൊപ്പിച്ച് അനുപൂരകരീതിയിൽ വേർപെട്ട ഡി.എൻ.ഏ തന്മാത്രകൾ ബെയ്സ് ജോടികൾ ഉണ്ടാക്കുന്നു. അവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia