പെരുച്ചാഴി
മ്യൂറിഡേ കുടുംബത്തിൽ പെട്ട കാർന്നുതിന്നുന്ന ജീവി സ്പീഷീസാണ് പെരുച്ചാഴി[2] (ഗ്രേറ്റർ ബാൻഡിക്കൂട്ട് റാറ്റ് (Greater Bandicoot Rat); ബാൻഡിക്കൂട്ട ഇൻഡിക്ക (Bandicota indica)). വിവരണംവലിപ്പമുള്ള ഈ വലിയ എലിക്ക് കറുപ്പെന്നു തോന്നുന്ന ഇരുണ്ട തവിട്ടുനിറവും കട്ടിയുള്ള രോമങ്ങളുമുണ്ട്. ഒറ്റനോട്ടത്തിൽ മിക്ക ആളുകളും ഇതിനോട് അറപ്പായിരിക്കും തോന്നുക. കാലുകളും വാലും കറുത്തനിറവും ശരീരത്തിന്റെ അടിവശം മറ്റുഭാഗങ്ങളേക്കാൾ അൽപ്പം മാത്രം ചാരനിറമുള്ളതും ആയതിനാൽ ശരീരമാകെ ഇരുണ്ടിരിക്കും. പെരുമാറ്റംവായ്വട്ടം വലിപ്പമേറിയപൊത്തിൽ കഴിയുന്നവയാണിവ. ഇവയുടെ മാളത്തിനു ഒരു പ്രവേശനകവാടം മാത്രമേയുള്ളൂ. കാണപ്പെടുന്നത്ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാർ, നേപ്പാൾ, ശ്രീലങ്ക, തായ്‌വാൻ, തായ്ലാന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ ജീവിയെ കണ്ടുവരുന്നുണ്ട്. ആവാസംമരുഭൂമിയും പർവ്വതങ്ങളുമൊഴിച്ച് ഇന്ത്യയിലെല്ലായിടവും മനുഷ്യർ താമസിക്കുന്നിടത്തും കൃഷിയിടങ്ങളിലും കാണ്ടുവരുന്നൂ. വലിപ്പംശരീരത്തിന്റെ മൊത്തം നീളം : 21-34 സെ.മീ. വാൽ : 16.7-34 സെ.മീ.[3]
മറ്റുപേരുകൾശ്രീലങ്കയിൽ പെരുച്ചാഴിയെ "ഉരു-മീയ" എന്നാണ് വിളിക്കുന്നത്. സിംഹള ഭാഷയിൽ ഇതിന്റെ അർത്ഥം "പന്നിയെലി" എന്നാണ്. പരാദജീവികൾപെരുച്ചാഴിയെ താഴെപ്പറയുന്ന പരാദങ്ങൾ ബാധിക്കാറുണ്ട്:
പെരുച്ചാഴി പരത്തുന്ന അസുഖങ്ങൾഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾBandicota indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Bandicota indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia