പെപ്റ്റിക് അൾസർ
ദഹനനാളത്തിൽ ഏറ്റവും കൂടുതലായുണ്ടാകുന്ന ഒരു തരം വൃണമാണ് പെപ്റ്റിക് അൾസർ, എന്നും പെപ്റ്റിക് അൾസർ ഡിസീസ്[1] എന്നും അറിയപ്പെടുന്നത്. ദഹനനാളത്തിലെ മ്യൂക്കോസ എന്ന ആവരണപാളിയിൽ 0.5 സെന്റീമീറ്ററോ അതിലധികമോ ആയ വലിപ്പമുള്ള വൃണങ്ങളെയാണ് പെപ്റ്റിക് അൾസർ എന്ന് വിളിക്കുന്നത്. ആസ്പിരിൻ, ഐബുപ്രോഫൻ, മറ്റ് എൻ.എസ്.എ.ഐ.ഡി മരുന്നുകൾ എന്നിവ അൾസറുകൾക്ക് കാരണമാവുകയോ ഇവയുടെ രൂക്ഷത വർദ്ധിപ്പിക്കുകയോ ചെയ്യാൻ സാദ്ധ്യതയുണ്ട്.[2] ആമാശയത്തിലുണ്ടാകുന്നതിനേക്കാൾ നാലിരട്ടി പെപ്റ്റിക് അൾസറുകൾ അതിനു തൊട്ടു പിന്നാലെ വരുന്ന ഡുവോഡിനം എന്ന ചെറുകുടലിന്റെ ഭാഗത്താണുണ്ടാകുന്നത്. ഏകദേശം 4% ആമാശയ അൾസറുകൾ മാലിഗ്നന്റ് ട്യൂമറുകൾ കാരണമാണുണ്ടാകുന്നത്. അതിനാൽ കാൻസറില്ല എന്നുറപ്പുവരുത്താൻ പല വട്ടം ബയോപ്സി പരിശോധന നടത്തേണ്ടിവരും. ഡുവോഡിനത്തിൽ ബിനൈൻ (മാലിഗ്നന്റ് അല്ലാത്ത - അധികം ദോഷകരമല്ലാത്ത) അൾസറുകളാണുണ്ടാകുന്നത്. കുറിപ്പുകൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾPeptic ulcers എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Radiology and Endoscopy from MedPix |
Portal di Ensiklopedia Dunia