പെനിസിലിൻ![]() ![]() പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ [1]. പെനിസിലീന്റെ തന്മാത്രാ ഘടന R-C9H11N2O4S, ഇതിൽ R എന്നത് അർഘ്യമായ ശാഖ. പെനിസിലീൻ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ആന്റിബയോട്ടിക്ക് ആണ്. ചരിത്രപരമായി ഇവയുടെ സ്ഥാനം വളരെ പ്പ എന്തെന്നാൽ കണ്ടുപിടിച്ച ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ആണിത്. സാധാരണ പെനിസിലിന്റെ തന്മാത്രാപിണ്ഠം 313 മുതൽ [2] 334[3][4] ഗ്രാം/മോൾ ആണ്. പെനിസിലിൻ ജിയുടെ തന്മാത്രാഭാരമാണ് 334. മറ്റു തന്മാത്രകൾ കൂടിച്ചേർന്ന പെനിസിലിൻ ഇനങ്ങളുടെ ഭാരം 500 ഗ്രാം/മോൾ വരെയാകാം. ഉദാഹരണത്തിന് ക്ലോക്സാസിലിന്റെ തന്മാത്രാഭാരം 476 ഗ്രാം/മോളും ഡൈക്ലോക്സാസിലിന്റേത് 492 ഗ്രാം/മോളുമാണ്.[5] ചരിത്രംപെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്നും പെനിസിലീൻ, 1928-ൽ അലക്സാണ്ടർ ഫ്ലെമിങ്ങ് കണ്ടുപിടിച്ചതാണ് ഇത്. പ്രവർത്തനരീതി![]() ![]() ബാക്ടീരിയകൾ സ്ഥിരമായി ഇവയുടെ പെപ്റ്റിഡോഗ്ലൈക്കാൻ കോശഭിത്തികൾക്ക് മാറ്റം വരുത്തിക്കൊണ്ടിരിക്കും. വളർച്ചയുടെ ഭാഗമായി കോശഭിത്തിയുടെ ഭാഗങ്ങൾ നിർമ്മിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ബീറ്റ-ലാക്റ്റം ആന്റീബയോട്ടിക്കുകൾ കോശഭിത്തിയിൽ പെപ്റ്റിഡോഗ്ലൈക്കാൻ ബന്ധങ്ങൾ രൂപീകൃതമാവുന്നത് തടയുകയാണ് ചെയ്യുന്നത്. പെനിസിലിൻ തന്മാത്രയിലെ ബീറ്റാ-ലാക്റ്റം ഭാഗം പെപ്റ്റിഡോഗ്ലൈക്കാൻ തന്മാത്രകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡി.ഡി. ട്രാൻസ്പെപ്റ്റിഡേസ് എന്ന രാസാഗ്നിയുമായി ചേർന്ന് ഇതിന്റെ പ്രവർത്തനം തടയുന്നു. പെപ്റ്റിഡോഗ്ലൈക്കാൻ തന്മാത്രകൾ തമ്മിലുള്ള ബന്ധം ഹൈഡ്രോളിസിസ് എന്ന പ്രക്രീയയിലൂടെ ദുർബലമാക്കുന്ന രാസാഗ്നികളുടെ പ്രവർത്തനത്തിന് തടസ്സമില്ലാത്തതിനാൽ ക്രമേണ കോശഭിത്തിക്ക് ബലക്ഷയമുണ്ടാവുകയും ബാക്ടീരിയ നശിച്ചുപോവുകയും ചെയ്യുന്നു. കോശവിഭജനം നടക്കാത്ത സമയത്തു തന്നെ ബാക്ടീരിയകളെ കൊല്ലാനുള്ള കഴിവ് ഇത്തരം ആന്റീബയോട്ടിക്കുകൾക്ക് ലഭിക്കുന്നത് ഈ സംവിധാനത്തിലൂടെയാണ്. പെനിസിലിൻ തന്മാത്രയുടെ വലിപ്പം കുറവായതിനാൽ ഇതിന് കോശഭിത്തിയിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും സാധിക്കും. കോശഭിത്തിയുടെ നിർമ്മാണം തടയുന്ന മറ്റു പ്രമുഖ ഇനം ആന്റീബാക്ടീരിയൽ മരുന്നായ ഗ്ലൈക്കോപെപ്റ്റൈഡുകൾക്ക് (ഉദാഹരണം വാൻകോമൈസിൻ, ടീക്കോപ്ലാനിൻ എന്നിവ) ഈ സവിശേഷതയില്ല. അമിനോഗ്ലൈക്കോസൈഡുകൾ എന്നയിനം ആന്റീബയോട്ടിക്കുകളും പെനിസിലിനും ഒരുമിച്ചുപയോഗിക്കുമ്പോൾ രണ്ടിനും പ്രത്യേകമുള്ള ഫലത്തിന്റെ തുകയേക്കാൾ കൂടുതൽ പ്രവർത്തനക്ഷമതയുള്ളതായി കാണപ്പെട്ടിട്ടുണ്ട്. പെനിസിലിൻ പെപ്റ്റിഡോഗ്ലൈക്കാൻ കൂടിച്ചേരുന്നതു തടഞ്ഞ് കോശഭിത്തി ദുർബലമാക്കുന്നതിനാൽ അമിനോഗ്ലൈക്കോസൈഡുകൾ കോശഭിത്തിക്കുള്ളിൽ കടന്ന് മാംസ്യനിർമ്മാണത്തെ തടയുന്നതിനെ കൂടുതൽ എളുപ്പമാക്കുന്നതാണ് ഇതിനു കാരണം. ഇതുമൂലം രണ്ടു മരുന്നുകളുടെയും മാത്ര കുറച്ചുപയോഗിച്ചാൽ മതിയാകും. അവലംബം
|
Portal di Ensiklopedia Dunia