പുള്ളുവർകേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ജനവിഭാഗമാണ് പുള്ളുവർ. ഇവർ ദ്രാവിഡന്മാരാണ്. ഈ വിഭാഗക്കാരുടെ പുള്ളുവൻ പാട്ട് പ്രസിദ്ധമാണ് [1][2] ഐതിഹ്യമനുസരിച്ച്, ത്രിമൂർത്തികളുടെയും മറ്റ് ഭൂതഗണങ്ങളുടെയും നാരദൻ, സരസ്വതി എന്നിവരുടെയും സാനിധ്യത്തിൽ കൈലാസത്തിൽ വച്ചാണ് പുള്ളുവരുടെ ഉത്ഭവം ശിവൻ ദർഭഭപ്പുല്ലിൽ നിന്ന് പുള്ളുവരെ സൃഷ്ടിച്ചു. ശിവൻ വീണയും ബ്രഹ്മാവ് കുടവും വിഷ്ണു കൈമണിയും നൽകി അവരെ അനുഗഹിച്ചു. അതോടൊപ്പം സരസ്വതി സഗീതവുംനൽകി. നാരദൻ, ദേശാന്തരങ്ങൾ സഞ്ചാരിച്ചു സർപ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിന് പുള്ളുവരെ അനുഗ്രഹിച്ചു ഭൂമിയിലേക്ക് യാത്രയാക്കി. പുള്ളുവർ, ദ്രാവിഡ / വൈഷ്ണവ സംസ്കാരങ്ങളുടെ കർമ്മങ്ങളുടെ പിൻഗാമികൾ ആണെന്നും തലമുറകളായി ആചാരം കൈമാറി വരുന്നവരും ആണെന്ന് കാണാം. ഇവരെ സർക്കാർ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുളളതാണ്.[3] കേരളത്തിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരികതലത്തിൽ വളരെയേറെ ഇഴുകിച്ചേർന്നു നിൽക്കുന്ന ഒരു പ്രാദേശികജനവിഭാഗമാണ് ഇവർ. കേരളത്തിൽ നിലനിന്നുപോരുന്ന നാഗാരാധനയുടെ ഒരു അവിഭാജ്യ ഘടകമാണ് ഇവർ. കളം പാട്ടുകളിൽ ആചാര്യർ ഇവരാണ്. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് ഹൈന്ദവപുരാണങ്ങളിൽ പറയുന്ന കദ്രുവിന്റേയും വിനതയുടേയും കഥകളെ ഉപജീവിച്ചുള്ളതാണ് ഇവരുടെ പാട്ടുകൾ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാടാനുണ്ടാകും. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ വീണയും വാദ്യമായി ഉപയോഗിക്കുന്നു. സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ് ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്. സാമാന്യേന വയലിൻ (violin) പോലെയുള്ള ഒരു തന്തിവാദ്യമാണ് ഇവരുടെ വീണ. ഒരു വില്ല്(bow) ഉപയോഗിച്ചാണ് ഇതും വായിക്കുന്നത്. വലിയ മൺകുടം ഉപയോഗിച്ചാണ് പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്. ഇത് പാട്ടിന്ന് താളമിടാനാണ് ഉപയോഗിക്കുന്നത്. സർപ്പങ്ങളും ആയി ബന്ധപ്പെട്ട എല്ലാവിധ കർമ്മൾക്കും നിയോഗിക്കപ്പെട്ടവരാണ്തങ്ങളെന്ന് പുള്ളുവർ വിശ്വസിക്കുന്നു അവകാശപ്പെടുന്നു ഐതിഹ്യംബ്രഹ്മകുടം, വിഷ്ണുകൈത്താളം, കൈലാസവീണ എന്നീ മൂന്ന് വാദ്യോപകരണങ്ങളുമായി ശിവകുലം നാഗഗോത്രത്തിലായി പരമശിവൻ മനുഷ്യരെ സൃഷ്ടിച്ചുവെന്നും ദർഭയിൽ നിന്നും ഉത്ഭവിച്ച ഇവരെ പുല്ലുവർ എന്ന് വിളിച്ചുപോരികയും ചെയ്തുവെന്നാണ് ഐതിഹ്യം. പുല്ലുവർ പിന്നീട് പുള്ളുവർ ആയി. ഭൂമിയിലെ സർപ്പദൈവങ്ങളെ പാടി പ്രീതിപ്പെടുത്താനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. ഇതുംകാണുകഅവലംബം
കുറിപ്പുകൾ |
Portal di Ensiklopedia Dunia