പുല്ലേലിക്കുഞ്ചു
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണു് പുല്ലേലിക്കുഞ്ചു. ആർച്ച് ഡീക്കൻ കോശിയാണ് രചയിതാവു്.ജ്ഞാനനിക്ഷേപം മാസികയിൽ 1860-ൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ കൃതി കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാർത്ഥ്യങ്ങളൂം കീഴാള ജീവിത പ്രശ്നങ്ങളും പങ്കുവയ്ക്കുന്നു.1882ൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകൃതമായി[1]. ഈ ക്യതി ഇപ്പോൾ നോവൽ പഴമ എന്ന പരമ്പരയിൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.[2][3] ഇതിവൃത്തംപുല്ലേലികുഞ്ചുപിള്ള, രാമപ്പണിക്കർ എന്നിവരുടെ സംഭാഷണവും ബൈബിൾ വില്പനക്കാരുടെ പ്രസംഗവുമാണു് ഇതിന്റെ ഉള്ളടക്കം. ഒന്നാം ഭാഗത്ത് ജാതിഭേദത്തെക്കുറിച്ചും രണ്ടാം ഭാഗത്ത് ബിംബാരാധനയെക്കുറിച്ചുമുള്ള സംവാദമാണു്. മൂന്നാം ഭാഗത്തു് ബൈബിൾ കച്ചവടക്കാരന്റെ ക്രിസ്തു മഹത്ത്വപ്രസംഗമാണു്. ആദ്യ മലയാള നോവൽ?മലയാളത്തിലെ ആദ്യ നോവലാണു് പുല്ലേലിക്കുഞ്ചു എന്നു് ചില പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റു ചില പണ്ഡിതന്മാർ, കോളിൻസ് മദാമ്മ രചിച്ചു് അവരുടെ ഭർത്താവായ റിച്ചാർഡ് കോളിൻസ് 1877ൽ പരിഭാഷപ്പെടുത്തിയ ഘാതകവധത്തേയോ 1887 ഒക്ടോബറിൽ പ്രസിദ്ധീകൃതമായ അപ്പു നെടുങ്ങാടിയുടെ "കുന്ദലത"യേയോ ആണു് പ്രഥമ മലയാള നോവലായി കരുതുന്നതു്.[4] ഇതിൽ ഘാതകവധം മൂലകൃതിയല്ല; കുന്ദലതയാകട്ടെ പുല്ലേലിക്കുഞ്ചു പ്രസിദ്ധീകൃതമായതിനുശേഷം അഞ്ചുവർഷം കഴിഞ്ഞു പ്രസിദ്ധീകൃതമായ കൃതിയും.ഇതിവൃത്തത്തിന്റെ ഏകാഗ്രതയില്ലായ്മ പുല്ലേലികുഞ്ചുവിന്റെ പ്രധാനദോഷമാണെന്ന് ജോർജ്ജ് ഇരുമ്പയം അഭിപ്രായപ്പെടുന്നു. ഒരു സംവാദമെന്നതിലുപരി നോവൽ എന്ന സാഹിത്യരൂപത്തിന്റെ സവിശേഷതകൾ പലതും ഇല്ലാത്തതിനാൽ ഒരു പൂർവ നോവൽ മാതൃകയായി ഈ കൃതിയെ വിശേഷിപ്പിക്കാം ദളിത് സാഹിത്യംകേരളത്തിലെ ദളിതരുടെ പക്ഷത്തുനിന്നു രചന നടത്തിയ ഈ കൃതി മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യകൃതിയായും പരിഗണിക്കപ്പെടുന്നു.[5] നോവലിലെ ഏതാനും വരികൾ
അവലംബം
|
Portal di Ensiklopedia Dunia