പുല്ലാഞ്ഞി
10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda). ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട് കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്. ഹിന്ദിയിൽ കോക്കരൈ എന്നും, തെലുങ്ക് ഭാഷയിൽ ആദിവിജാമ എന്നും, തമിഴിൽ മിന്നാരക്കോട്ടി എന്നും അറിയപ്പെടുന്നു. വിവരണംപടർന്നു കയറുന്ന ഈ കുറ്റിച്ചെടിയുടെ തണ്ടുകളും ഇലകളും രോമാവൃതമാണ്. ക്രീം നിറത്തിലുള്ള വിദലങ്ങളോടുകൂടിയ പൂക്കൾ റെസീം പൂങ്കുലകളിൽ വിരിയുന്നു. ഈ പൂക്കളിൽ ദലങ്ങൾ ഇല്ല. [1] രസാദി ഗുണങ്ങൾരസം :കഷായം, മധുരം, തിക്തം ഗുണം :സ്നിഗ്ദ്ധം വീര്യം :ഉഷ്ണം വിപാകം :മധുരം [2] ഔഷധയോഗ്യ ഭാഗംഇല [2]
ഉപയോഗംഇലയ്ക്ക് വിരേചനഗുണമുണ്ട്. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്. ഇല അരച്ച് വെണ്ണയിൽ ചേർത്തു കഴിക്കുന്നത് മലമ്പനിക്കു നല്ലതാണെന്നു പറയുന്നു. മറ്റു ഭാഷകളിലെ പേരുകൾ![]()
(ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം) അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Getonia floribunda എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Getonia floribunda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia