പുലിമുരുകൻ
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ.[5] വനത്തിൽ കടുവകളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് .ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതം പശ്ചാത്തല സംഗീതം നിർവഹിച്ചത് .[6] 2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്.[7] ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തിൽ ചിത്രം നേടി.[8] പുലിമുരുഗൻ തമിഴ് തെലുഗ് പതിപ്പുകളും പുറത്തിറങ്ങി.[9] കഥാസംഗ്രഹംമുരുകൻ (മോഹൻലാൽ), തന്റെ ഉപകരണങ്ങളും വൈദഗ്ധ്യവും ഉപയോഗിച്ച്, പുലിയൂരിലെ ഗ്രാമവാസികളെ മാരകമായ കടുവ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നിരുന്നാലും, ഡാഡി ഗിരിജ (ജഗപതി ബാബു), ഒരു നിയമവിരുദ്ധ മയക്കുമരുന്ന് കച്ചവടക്കാരൻ, അവന്റെ നിഷ്കളങ്കത മുതലെടുത്ത് അവനെ കൊണ്ട് തെറ്റുകൾ ചെയ്യിപ്പിക്കുന്നു. നിർമ്മാണം2014 ജൂലായിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ചിത്രികരണം 2015 സെപ്റ്റംബർ ലാണ് ആരംഭിച്ചത്.[10]ഫൈനൽ ഷെഡ്യൂൾ 2016.ജനുവരി.17 ന് ആരംഭിച്ച് ക്ലൈമാക്സ് രംഗം 18 ദിവസം കൊണ്ട് എറണാകുളത്ത് പുർത്തിയാക്കി.[11] ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ എല്ലാം പുയം കുട്ടി വനത്തിലാണ് ചിത്രികരിച്ചത് .ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരിക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയകൃഷ്ണ സിബി കെ തോമസ് കുട്ടുകെട്ടിലെ ഒന്മാമനായ ഉദയകൃഷ്ണ ആണ്.ഷാജി കുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.ജോൺകുട്ടി ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.ഗോപി സുന്ദർ ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്.വിനു മോഹൻ ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരനായിട്ടാണ് എത്തുന്നത്.നീണ്ട ഇടവേളക്കു ശേഷം ശക്തമായ ഒരു കഥാപാത്രവുമായിട്ടാണ് വിനു ഈ ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിൽ മോഹൻലാൽ പുലികളുമായി ഏറ്റുമുട്ടുന്ന സംഘട്ടന രംഗങ്ങൾ വിയറ്റ്നാംലെ ഹനോയി എന്ന സ്ഥലത്ത് വെച്ചാണ് ചിത്രികരിച്ചത് .സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയുന്നുണ്ട്.മയിൽ വാഹനം എന്ന് പേരുള്ള ലോറിയുടെ ഡ്രൈവർ ആയിട്ടാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം.ലോറി ഓടിച്ചു വരുന്ന രംഗമാണ് 10.സെപ്റ്റംബർ.2015 ന് രാത്രി 7.30 ന് പുയം കുട്ടി ടൗണിൽ വെച്ച് ആദ്യമായി ചിത്രികരിച്ചത്.പുയംകുട്ടി വനത്തിൽ വെച്ച് ബോംബ് പൊട്ടുന്ന രംഗങ്ങൾ ചിത്രികരിക്കുമ്പോൾ ഇത്തരം രംഗങ്ങൾ ചിത്രികരിക്കുന്നത് വനനശികരണത്തിന് കാരണമാകുന്നതിനാൽ അവിടെയുള്ള ആരോ കൊടുത്ത പരാതിയിൽ ചിത്രീകരണം നിർത്തിവെക്കാൻ കേരള ഹൈക്കോടതി യുടെ ഉത്തരവ് വന്നു .കോടതി ഉത്തരവ് അനുസരിച്ച് വനത്തിനു ദോഷമാകാത്ത രിതിയിൽ പോലീസ് സുരക്ഷയിൽ ചിത്രികരണം നടന്നു.വിയറ്റ്‌നാമിലെ ഹാങ്ങ് സോൺ ഡോങ്ങ് എന്ന മലയുടെ മുകളിൽ വെച്ച് 15 ദിവസം കൊണ്ടാണ് മോഹൻലാൽ പുലികളുമായി ഏറ്റുമുട്ടുന്ന 20 മിനിട്ടോളം നിണ്ട് നിൽക്കുന്ന ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ കേരളം, ദക്ഷിണാഫ്രിക്ക , തായ്‌ലാന്റ് എന്നിവിടങ്ങളിൽ ആയിരുന്നു[12] അഭിനേതാക്കൾ
റിലീസിംഗ്2015.ഡിസംബർ മാസം ക്രിസ്മസ് ചിത്രമായിട്ട് തിയറ്ററിൽ റിലീസ് ചെയനാണ് തിരുമാനിച്ചത് ചിത്രികരണം പുർത്തിയാകാത്തത് കൊണ്ട് 2016.ഏപ്രിലിൽ വിഷു ചിത്രമായിട്ട് തിയറ്ററിൽ എത്തിക്കാൻ തിരുമാനിച്ചുവെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുർത്തിയാകാത്തത് കൊണ്ട് വീണ്ടും റിലീസ് നീണ്ടുപോയി.പിന്നിട് [13] 2016. ഒക്ടോബർ .7 ന് ചിത്രം പുജക്ക് റിലീസ് ചെയ്തു.ഇംഗ്ലീഷ്, മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി 3000 ത്തോളം തിയറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയാൻ തിരുമാനിച്ചു സംഗീതം
ചിത്രത്തിലെ പാട്ടുകളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ് ചിത്രത്തിലെ ഒരു താരാട്ട് പാട്ട് പാടിയിരിക്കുന്നത് പ്രശസ്ത ഗായിക വാണി ജയറാം ആണ്. ചിത്രത്തിലെ മറ്റ് രണ്ട് പാട്ടുകൾ പാടിയിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്.[14]
ഗിന്നസ് റെക്കോർഡ്2017 ഏപ്രിൽ 12-ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പുലിമുരുകന്റെ ത്രിമാന പതിപ്പ് പ്രദർശിപ്പിച്ചു. ഒരു 3ഡി ചലച്ചിത്രം ഇരുപതിനായിരത്തിലധികം പേർ ഒരുമിച്ചു കാണുന്നതിന്റെ ഗിന്നസ് റെക്കോർഡ് ഈ പ്രദർശനത്തിനു ലഭിച്ചു.[15] ഇതും കൂടി കാണുകഅവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia