പുനീത് രാജ്കുമാർ
ഒരു പ്രമുഖ കന്നട ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ഗായകനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു പുനീത് രാജ്കുമാർ (ജനനം: 17 മാർച്ച് 1975 , മരണം: 29 ഒക്ടോബർ 2021) . 27 ചിത്രങ്ങളിൽ അദ്ദേഹം ഒരു പ്രധാന നടനായിരന്നു. കുട്ടിയായിരുന്നപ്പോൾ പിതാവ് രാജ്കുമാർ അവതരിപ്പിച്ച ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.[1] ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി.[2] 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.[3] 2021 ഒക്ടോബർ 29-ന് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹം അന്തരിച്ചു.[4] അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.[5][6] കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം.[7] 2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?' എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം നടത്തി.[8] മരണംഹൃദയാഘാതത്തെത്തുടർന്ന് 2021 ഒക്ടോബർ 29-ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം ആ ദിവസം തന്നെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു.[9] അവലംബം
|
Portal di Ensiklopedia Dunia