പി. സതീദേവി
2021 ഒക്ടോബർ ഒന്ന് മുതൽ കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി തുടരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവാണ് അഡ്വ. പി സതീദേവി.(29 നവംബർ 1956) 2004 മുതൽ 2009 വരെ വടകരയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന സതീദേവി നിലവിൽ 2022 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യ വൈസ് പ്രസിഡൻ്റുമാണ്.[1][2][3] ജീവിതരേഖകണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം കിഴക്കേ കതിരൂരിൽ കാരായി കുഞ്ഞിരാമൻ്റെയും പാറായിൽ ദേവിയുടേയും മകളായി 1956 നവംബർ 29ന് ജനനം. മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ജയരാജൻ സഹോദരനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തലശേരി ഗവ. കോളേജിൽ നിന്ന് ബിരുദവും ഗവ. ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. രാഷ്ട്രീയ ജീവിതംജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയായി രാഷ്ട്രീയത്തിൽ സജീവമായി. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും പാർലമെൻ്റ് അംഗമായ സതീദേവി 2009-ൽ വടകരയിൽ നിന്നും വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. 2008 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും 2022 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. 2016 മുതൽ 2022 വരെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ 2023 മുതൽ സംഘടനയുടെ അഖിലേന്ത്യ വൈസ് പ്രസിഡൻ്റാണ്. കേരള വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷയായിരുന്ന എം സി ജോസഫൈന് പകരം 2021 ഒക്ടോബർ ഒന്ന് മുതൽ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായി.[4][5] സ്വകാര്യ ജീവിതംമുൻ നിയമസഭാംഗമായിരുന്ന മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടിയുടെ കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പരേതനായ എം ദാസനാണ് ഭർത്താവ്. അഞ്ജലി ഏക മകളാണ്. തിരഞ്ഞെടുപ്പുകൾ
അവലംബം |
Portal di Ensiklopedia Dunia