പി.എം.എ. ജബ്ബാർ
പുതിയവീട്ടിൽ മുഹമ്മദ് മുസലിയാർ അബ്ദുൽ ജബ്ബാർ (പി.എം.എ. ജബ്ബാർ), പഴയകാലത്ത് മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായിരുന്ന ഒരു കവിയാണ്. ഒരു അഡാർ ലവ്" എന്ന 2019 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച "മാണിക്യ മലരായ പൂവി" എന്ന ഗാനത്തോടെ അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. യു ട്യൂബിൽ റിലീസായി ഏകദേശം 48 മണിക്കൂറിനുള്ളിൽത്തന്നെ 27 ലക്ഷത്തിലധികം പേർ ഈ ഗാനം ആസ്വദിച്ചിരുന്നു. ജീവിതരേഖപി.എം.എ. ജബ്ബാർ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലെ കരൂപ്പടന്നയിലെ പുതിയവീട്ടിൽ പരേതനായ മുഹമ്മദ് മുസലിയാർ-ആമിന ദമ്പതികളുടെ മകനാണ്. കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയതിനുശേഷം ഒരു മദ്രസാ അദ്ധ്യാപകനായാണ് അദ്ദേഹം ജീവതമാരംഭിച്ചത്.[1] ഖത്തറിൽ ഒരു ദശാബ്ദത്തിലേറെക്കാലം ജോലി ചെയ്തതിനു ശേഷമാണ് അദ്ദേഹം സൌദി അറേബ്യയിലെത്തി.[2] ജബ്ബാർ കഴിഞ്ഞ 15 വർഷങ്ങളായി റിയാദിലെ മലാസ് മേഖലയിലുള്ള അർബഈൻ തെരുവിലെ ആഷിഖ് സ്റ്റോർ എന്ന പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്.[3][4][5] ഐഷാബിയാണ് പത്നി. അമീൻ മുഹമ്മദ്, റഫീദ എന്നീ രണ്ട് മക്കളുണ്ട്. 1978-ൽ ആകാശവാണിയിൽ ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായി മാറുകയും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. 1992-ൽ "ഏഴാം ബഹർ" എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ഈണം നൽകി ആകാശവാണിയിൽ ആലപിച്ചത് റഫീഖ് തലശ്ശേരിയായിരുന്നു. പിന്നീട് പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ എരിഞ്ഞോളി മൂസ ആലപിച്ചതോടെയാണ് ഈ മാപ്പിളപ്പാട്ടിന് വിപുലമായ ജനപ്രീതി ലഭിച്ചത്.[6] 1972-ൽ മാപ്പിളപ്പാട്ടു രചനയിലേയ്ക്കു തിരിഞ്ഞ അദ്ദേഹം ഏകദേശം 15 വർഷത്തോളം ആ രംഗത്തുണ്ടായിരുന്നു. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടുകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്. റിയാദിലെ മാപ്പിളപ്പാട്ട് രംഗത്തു ശ്രദ്ധേയനായ സത്താർ മാവൂർ എന്ന ഗായകൻ ചിട്ടപ്പെടുത്തിയ ജബ്ബാറിൻറെ 12 ഗാനങ്ങൾ "അറേബ്യൻ നശീദ്" എന്ന പേരിലുള്ള ഒരു ആൽബമായി പുറത്തിറങ്ങിയിരുന്നു.[7] അവലംബം
|
Portal di Ensiklopedia Dunia