പി.സി. തോമസ്

പി.സി. തോമസ്
ലോക്സഭാംഗം
ഓഫീസിൽ
1989, 1991, 1996, 1998, 1999, 2004
മണ്ഡലംമുവാറ്റുപുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-10-31) ഒക്ടോബർ 31, 1950  (74 വയസ്സ്)
കോട്ടയം, കേരളം
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (എം.) (1979-2001 വരെ), ഐ.എഫ്.ഡി.പി, കേരള കോൺഗ്രസ് (ജോസഫ്) (2010 വരെ), കേരള കോൺഗ്രസ് (തോമസ്) (2021 വരെ), കേരള കോൺഗ്രസ് (നിലവിൽ )
പങ്കാളിമേരിക്കുട്ടി തോമസ്
കുട്ടികൾ2 മകൻ, 1 മകൾ
വസതിഎറണാകുളം
As of 27 ഏപ്രിൽ, 2021
ഉറവിടം: ലോക്സഭ

1989 മുതൽ 2009 വരെ മൂവാറ്റുപുഴയിൽ നിന്ന് ആറു തവണ ലോക്സഭാംഗവും 1999-2004-ലെ എ.ബി. വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രസഹമന്ത്രിയുമായിരുന്ന മുതിർന്ന കേരള കോൺഗ്രസ് നേതാവാണ് പി.സി. തോമസ് (ജനനം: 31 ഒക്ടോബർ 1950)[1][2][3][4]

ജീവിതരേഖ

മുതിർന്ന കോൺഗ്രസ് നേതാവും സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെയും മറിയാമ്മയുടെയും മകനായി 1950 ഒക്ടോബർ 31 ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലുള്ള പുല്ലോളി വീട്ടിൽ തോമസ് ജനിച്ചു. കഴക്കൂട്ടം സൈനിക സ്കൂൾ, ചങ്ങനാശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബിരുദം നേടി.

1964-ൽ കേരള കോൺഗ്രസ് പാർട്ടിയിൽ അംഗമായതിനെത്തുടർന്ന് മുതിർന്ന നേതാവായിരുന്ന കെ.എം. മാണിയുടെ വിശ്വസ്തനായാണ് രാഷ്ട്രീയജീവിതമാരംഭിക്കുന്നത്. പിന്നീട് മാണിയോട് എതിർത്ത് ചേരിമാറി പി.ജെ. ജോസഫിനൊപ്പം ചേർന്നു. പിന്നീട് ജോസഫിൽ നിന്നകന്ന് സ്വന്തം പാർട്ടിയുണ്ടാക്കി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ. മുന്നണിയിൽ ചേർന്നശേഷം ഒടുവിൽ എൻ.ഡി.എ വിട്ട് വീണ്ടും യു.ഡി.എഫിനൊപ്പം ചേർന്നു. ഒരേയൊരു തവണ കേന്ദ്ര സഹമന്ത്രിയായത് ഒഴിച്ചാൽ പിന്നീട് പി.സി. തോമസിന്റെ രാഷ്ട്രീയജീവിതത്തിൽ വലിയ ഉയർച്ച ഉണ്ടായില്ല[5]

കേരള കോൺഗ്രസുകളുടെ ലയനത്തിനായി മുമ്പ് നടന്നിട്ടുള്ള ചർച്ചകൾക്കെല്ലാം നേതൃത്വം നൽകിയത് തോമസാണ്. കേരള കോൺഗ്രസിൽ ജോസ് കെ. മാണിയോട് മാത്രമാണ് തോമസിന് അകൽച്ചയുള്ളത്[6]

1987-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണിയാണ് പി.സി. തോമസിൻ്റെ രാഷ്ട്രീയ വളർച്ചക്ക് തുടക്കമിട്ടത്. 1987-ൽ വാഴൂരിൽ നിന്ന് സി.പി.ഐ നേതാവായിരുന്ന കാനം രാജേന്ദ്രനോട് പരാജയപ്പെട്ടായിരുന്നു തുടക്കം. 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്നാണ് പി.സി.തോമസ് ആദ്യമായി ലോക്സഭാംഗമാകുന്നത്. മറ്റൊരു പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്. 1989-ൽ മൂവാറ്റുപുഴ ലോക്സഭ സീറ്റ് തർക്കത്തെ തുടർന്ന് യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ പി.ജെ. ജോസഫ് 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്ന് തോമസിനെതിരെ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് കിട്ടിയത്[7] പിന്നീട് പി.സി.തോമസ് 1991, 1996, 1998, 1999, വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മൂവാറ്റുപുഴയിൽ നിന്ന് തന്നെ മത്സരിച്ച് ജയിച്ചു[8].

റബ്ബറിനെ പാർലമെൻ്റിന് പരിചയപ്പെടുത്തിയ തോമസ് ബ്രിഫ് കേസിൽ റബ്ബർഷീറ്റുമായി സഭയിലെത്തിയത് വിവാദമായി.

2001 വരെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി.സി. തോമസ് കെ.എം. മാണിയുടെ മകനായ ജോസ്.കെ.മാണി പാർട്ടിയിലേക്ക് വരുന്ന സമയത്ത് കെ.എം. മാണിയുമായി അകൽച്ചയിലായി.

2001 ജൂണിൽ മാണി ഗ്രൂപ്പ് വിട്ട് ദേശീയ കർഷക മുന്നണിയുമായി മുന്നോട്ട് പോയി ഇന്ത്യൻ ഫെഡറൽ ഡെമൊക്രാറ്റിക് പാർട്ടി (ഐ.എഫ്.ഡി.പി) രൂപീകരിച്ചു ബി.ജെ.പി നയിച്ച എൻ.ഡി.എ. മുന്നണിയിൽ ചേർന്നു എ.ബി. വാജ്പേയി നേതൃത്വം നൽകിയ കേന്ദ്രമന്ത്രിസഭയിൽ നിയമ വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റു.

2004-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഐ.എഫ്.ഡി.പി. സ്ഥാനാർത്ഥിയായി മൂവാറ്റുപുഴയിൽ നിന്ന് ജോസ്.കെ.മാണിക്കെതിരെ മത്സരിച്ചു ജയിച്ചു.

2004-ലെ അട്ടിമറി ജയത്തെ ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന സി.പി.എം നേതാവ് കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് തോമസിൻ്റെ ജയം 2009-ൽ കോടതി റദ്ദാക്കി[9] 2010 ജൂൺ 15-ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം രാഷ്ട്രപതി ഇദ്ദേഹത്തിന് അയോഗ്യത കൽപ്പിച്ചു.

പിന്നീട് എൻ.ഡി.എ വിട്ട് പി.ജെ. ജോസഫിനൊപ്പം ചേർന്നു. 2010-ൽ പി.ജെ. ജോസഫ് മാണിയുടെ പാർട്ടിയിൽ ലയിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് ലയന വിരുദ്ധവിഭാഗം എന്ന പാർട്ടിയുണ്ടാക്കി ഇടതുപക്ഷത്ത് തുടർന്നു. പിന്നീട് കോടതിയിൽ കേസിനു പോയതിനെ തുടർന്ന് കേരള കോൺഗ്രസ് എന്ന പേര് ഉപയോഗിക്കാൻ കോടതി വഴി അംഗീകാരം കിട്ടിയ ഏക നേതാവാണ് പി.സി. തോമസ്. സ്കറിയ തോമസ് വിഭാഗവുമായുണ്ടായ എതിർപ്പിനെ തുടർന്ന് 2015-ൽ എൽ.ഡി.എഫ് വിട്ട് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ഘടകകക്ഷിയായി.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസ് എൻ.ഡി.എ വിട്ടു[10].

2021 മാർച്ച് 17 ന് പി.ജെ. ജോസഫ് വിഭാഗം പി.സി. തോമസിൻ്റെ പാർട്ടിയായ കേരള കോൺഗ്രസിൽ ലയിച്ചു. ഇതോടെ കേരള കോൺഗ്രസ് യു.ഡി.എഫിൽ ഘടകകക്ഷിയായി മാറി.[11]

നിലവിൽ കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാനാണ്[12].

സ്വകാര്യ ജീവിതം

  • ഭാര്യ : മേരിക്കുട്ടി തോമസ്
  • മക്കൾ : ചാക്കോ, ജിത്തു, മരിയ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [13] [14]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2004 മൂവാറ്റുപുഴ ലോകസഭാമണ്ഡലം പി.സി. തോമസ് ഐ.എഫ്.ഡി.പി., എൻ.ഡി.എ. 256411 പി.എം. ഇസ്മയിൽ സി.പി.എം., എൽ.ഡി.എഫ്. 255882 ജോസ് കെ. മാണി കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്. 209880
1999 മൂവാറ്റുപുഴ ലോകസഭാമണ്ഡലം പി.സി. തോമസ് കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. 357402 പി.എം. ഇസ്മയിൽ സി.പി.എം., എൽ.ഡി.എഫ്. 280463 വി.വി. ആഗസ്റ്റിൻ ബി.ജെ.പി. 47875
1998 മൂവാറ്റുപുഴ ലോകസഭാമണ്ഡലം പി.സി. തോമസ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ്. മാത്യു ജോൺ ജനതാ ദൾ, എൽ.ഡി.എഫ്.
1996 മൂവാറ്റുപുഴ ലോകസഭാമണ്ഡലം പി.സി. തോമസ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ്. ബേബി കുര്യൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1991 മൂവാറ്റുപുഴ ലോകസഭാമണ്ഡലം പി.സി. തോമസ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ്. പി.ഐ. ദേവസ്യ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1989 മൂവാറ്റുപുഴ ലോകസഭാമണ്ഡലം പി.സി. തോമസ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ്. സി. പൗലോസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.

അവലംബം

  1. https://www.manoramaonline.com/news/kerala/2021/01/07/pc-george-and-pc-thomas-awaiting-udf-entry.html
  2. https://www.manoramaonline.com/news/latest-news/2018/11/09/pc-thomas-ismail-muvattupuzha-election-case-.html
  3. https://www.manoramaonline.com/news/latest-news/2020/10/25/pc-thomas-likely-to-join-udf-reports.html
  4. https://www.manoramaonline.com/news/latest-news/2021/04/27/pj-joseph-elected-kerala-congress-chairman.html
  5. https://www.manoramaonline.com/news/kerala/2020/10/30/pc-thomas-70th-birthday.html
  6. https://tv.mathrubhumi.com/en/news/politics/jose-k-mani-s-stance-won-t-help-both-jose-ldf-says-pc-thomas-1.65614
  7. https://resultuniversity.com/election/muvattupuzha-lok-sabha#1989
  8. https://resultuniversity.com/election/muvattupuzha-lok-sabha
  9. P.C. Thomas, ex-MP, gets 3-year poll ban
  10. https://www.manoramaonline.com/news/latest-news/2021/03/16/kerala-congress-pj-joseph-pc-thomas-factions-may-merge-reports.html
  11. Biographical Sketch, Thomas P.C, Member - XII Lok Sabha
  12. https://www.madhyamam.com/amp/kerala/pj-joseph-kerala-congress-chairman-pc-thomas-working-chairman-790623
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-25. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  14. http://www.keralaassembly.org

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia