പി.ജി. തമ്പിപ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു പി. ഗോപാലകൃഷ്ണൻ തമ്പി (പി.ജി. തമ്പി) (മേയ് 17, 1938-ജൂൺ 3, 2018). കേരള ഹൈക്കോടതിയിലും കേരളത്തിലെ വിവിധ സെഷൻസ് കോടതികളിലും കോളിളക്കം സൃഷ്ടിച്ച ക്രിമിനൽ കേസുകളിൽ പലതിലും ഹാജരായ ഇദ്ദേഹം മികച്ച എഴുത്തുകാരനും പ്രസംഗകനും കൂടിയായിരുന്നു. [1] ഔദ്യോഗിക ജീവിതംകേരളത്തിലെ 'ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്' ആയും സ്റ്റേറ്റ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിരുന്നു. [2] കൂടാതെ കേരളാ ബാർ കൗൺസിൽ, കേരളാ ബാർ ഫെഡറേഷൻ എന്നിവയുടെ ചെയർമാനായും സേവനം അനുഷ്ഠിച്ചിരുന്നു. കേരളാ നിയമ പരിഷ്കരണ കമ്മീഷൻ ഉപദേശകസമിതി അംഗമായും പി.ജി.തമ്പിപ്രവർത്തിച്ചിട്ടുണ്ട് [3] [4] ഇപ്പോൾ കേരളാ ലീഗൽ സർവ്വീസ് അതോറിറ്റി അംഗമായി പ്രവർത്തിച്ചുവരുന്നു. [5] അഭിഭാഷകരംഗത്തെ മികവും പരിചയവും കണക്കിലെടുത്ത് കേരളാ ഹൈക്കോടതി പി.ജി.തമ്പിയ്ക്ക് മുതിർന്ന അഭിഭാഷകനെന്നുള്ള പദവി നൽകുകയുണ്ടായി.[6] ജീവിതരേഖ1938 മേയ് 17-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് പരേതരായ കളരിക്കൽ പി. കൃഷ്ണപിള്ളയുടെയും കരിമ്പാലേത്ത് ഭവാനിയമ്മ തങ്കച്ചിയുടെയും അഞ്ചുമക്കളിൽ രണ്ടാമനായാണ് പി. ഗോപാലകൃഷ്ണൻ തമ്പി എന്ന പി.ജി. തമ്പി ജനിച്ചത്. ആലപ്പുഴയിലെ എസ്.ഡി. കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദവും നേടി ഹരിപ്പാട്, ആലപ്പുഴ കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. സിനിമാ സംവിധായകനും കവിയുമായ ശ്രീകുമാരൻതമ്പി, നോവലിസ്റ്റ് പി.വി.തമ്പി എന്നിവർ സഹോദരന്മാരാണ്. കൂടാതെ തുളസിബായി തങ്കച്ചി എന്ന സഹോദരിയും പ്രസന്നവദനൻ തമ്പി എന്ന അനുജനും അദ്ദേഹത്തിനുണ്ട്. 2018 ജൂൺ 3-ന് 80-ആം വയസ്സിൽ ri രാഷ്ട്രീയ മേഖലവിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തും പി.ജി. തമ്പി സജീവമായി പ്രവർത്തനമാരംഭിച്ചിരുന്നു. സനാതന ധർമ്മ കോളേജ് യൂണിയൻ ചെയർമാൻ, ഗവൺമെന്റ് ലോ കോളേജ്, തിരുവനന്തപുരം യൂണിയൻ ജനറൽ സെക്രട്ടറി, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര വിദ്യാർത്ഥി സംഘടനാ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ അക്കാലത്ത് വഹിച്ചു. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജി തമ്പി ഇടതു പക്ഷസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.4577 വോട്ടുകൾക്ക് ഐക്യമുന്നണി സ്ഥാനാർത്ഥിയായ രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ടു.[7] തിരഞ്ഞെടുപ്പുകൾ
സാഹിത്യ മേഖലആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പി.ജി.തമ്പി സാഹിത്യ രംഗത്തു പ്രവേശിച്ചത്. തുടർന്ന് ശ്രദ്ധേയമായ അനവധി നോവലുകൾ രചിച്ചിട്ടുണ്ട്. കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia