പി.ആർ. ശിവൻ
കേരളത്തിലെ അഞ്ചാമത്തേയും ആറാമത്തേയും നിയമസഭകളിലെ സി.പി.ഐ.എം അംഗമായിരുന്നു ശ്രീ. പി.ആർ. ശിവൻ(22 ജൂലൈ 1936 - 6 ഒക്ടോബർ 2000) . പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.[1] ജീവിതരേഖ1936 ജൂലൈ 22 ന് പുല്ലുവഴിയിൽ കുഞ്ചലക്കാട്ട് രാമൻ പിള്ളയുടേയും പേരേക്കാട്ട് മാധവിയമ്മയുടേയും മകനായ് ജനിച്ചു.വളയൻചിറങ്ങരഹൈസ്ക്കൂളിൽ വിദ്യാഭ്യാസം . പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിൽ സാധാരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ചു. റയോൺസിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന (TREU) യുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘനാൾ പ്രവർത്തിച്ചു.1954 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.എരപ്പുംപാറ കർഷക സമരത്തിൽ പങ്കെടുത്ത് RSS ൻ്റെയും ട്രാൻസ്പോർട്ട് സമരത്തിൽ പങ്കെടുത്ത് പോലീസിൻ്റെയും കൊടിയ മർദ്ദനം ഏറ്റു വാങ്ങി.CPIM കുന്നത്തുനാട് താലൂക്ക് സെക്രട്ടറി, പെരുമ്പാവൂർ ഏരിയ സെക്രട്ടറി,എറണാകുളം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. താലൂക്കിലെ ഇഷ്ടിക - കളിമണ്ണ് നിർമ്മാണ തൊഴിലാളികളെയും, ഈറ്റ - പനമ്പ് നെയ്ത്തു തൊഴിലാളികളെയും സംഘടിപ്പിച്ചു. പ്രൈവറ്റ് ബസ് - മോട്ടോർ തൊഴിലാളികളുടേയും , ജീപ്പ് -ടാക്സി ഡ്രൈവർമാരുടേയും അവകാശങ്ങൾക്കായി സംഘടനകൾ രൂപീകരിച്ച് അധികാരികൾക്കെതിരെ പോരാട്ടം നടത്തി. കേരള സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷൻ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. അത്താണി തോഷിബ ലാംപ്സ്, കീൻ ഗ്രൂപ്പ് സ്റ്റാഫ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ നേതൃസ്ഥാനം വഹിച്ചു. എറണാകുളം ജില്ലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാകുക വഴി CITU ജില്ലാ വൈസ് -പ്രസിഡന്റായി ഏറെ കാലം പ്രവർത്തിച്ചു. പെരുമ്പാവൂർ റെയ്ഞ്ച് തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ, ഷാപ്പ് തൊഴിലാളി യൂണിയൻ തുടങ്ങിയവയുടെ നേതൃസ്ഥാനം വഹിച്ചു. പ്രഗൽഭനായ വാഗ്മിയും , നാടക കൃത്തും , നടനും,സംവിധായകനുമായിരുന്നു.Cochin Anupama Theatres എന്ന ബാനറിൽ തിരനോട്ടം, സ്ട്രീറ്റ് ലൈറ്റ്, അതിരാത്രം , അങ്കചമയം തുടങ്ങി സമകാലിക വിഷയങ്ങളെ ആസ്പദമാക്കി പതിനഞ്ചോളം നാടകങ്ങളും, ഇരുപത്തഞ്ചോളം ഗാനങ്ങളും രചിച്ചിട്ടുണ്ട് . 1977ലും1980 ലും കേരള നിയമസഭയിലേക്ക് പെരുമ്പാവൂർ മണ്ഡലത്തിൽ നിന്ന് Perumbavoor KSRTC BUS STATION, പാത്തിപ്പാലം എന്നിവയൊക്കെ അക്കാലത്ത് ഉണ്ടായതാണ്.1987 ൽ കേരള സംഗീത നാടക അക്കാദമി സംസ്ഥാന നിർവ്വാഹക സമ്മിതി അംഗവും, ജില്ലാ കേന്ദ്ര കലാ സമിതി സെക്രട്ടറിയുമായി . പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂർ സമ്മേളനത്തിൻ്റ മുഖ്യ സംഘാടക സ്ഥാനം വഹിച്ചു . സംഘത്തിൻ്റെ സംസ്ഥാന സമിതി അംഗമായിരുന്നു . 1990 ൽ സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൻ്റെ ജൂറി അംഗമായിരുന്നു . 2000 ഒക്ടോബർ 6 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു
നാടകങ്ങൾ
പി.ആർ. ശിവൻ സാംസ്‌കാരിക പഠന കേന്ദ്രംപി.ആർ. ശിവന്റെ സ്മരണ നില നിറുത്തുന്നതിനായി പെരുമ്പാവൂരിൽ പി.ആർ. ശിവൻ സാംസ്‌കാരിക പഠന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. നാടകോത്സവം, സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കുന്നു. [4] അവലംബം
|
Portal di Ensiklopedia Dunia