പി.ആർ. രാജൻ![]() കേരളത്തിലെ ഒരു രാജ്യസഭാംഗവും സി.പി.ഐ.എം. നേതാവുമായിരുന്നു പി.ആർ. രാജൻ(24 മേയ് 1936 - 19 ഫെബ്രുവരി 2014). സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗമായ രാജൻ നേരത്തെ സർവ്വീസ് സംഘടനാ രംഗത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്തെത്തിയത്. എൻ.ജി.ഒ. യൂണിയൻ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് കെ.ജി.ഒ.എ നേതാവുമായി പ്രവർത്തിച്ചു. ജീവിതരേഖതൃശ്ശൂർ ജില്ലയിലെ വാടനാപ്പള്ളിയിൽ പി.എസ്. രാമന്റെയും ഏ.കെ. നാരായണിയുടെയും മകനായി ജനിച്ചു. ബി.എസ്.സി ബിരുദധാരിയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചു. അടിയന്തരാവസ്ഥയിൽ ഒമ്പത് മാസം ജയിൽവാസമനുഭവിച്ചു. ദേശാഭിമാനി മാനേജരായിരുന്നു.[1] വിൽപ്പന നികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽനിന്ന് രാജിവച്ചു. തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia