പിയർ-റ്റു-പിയർ നെറ്റ്വർക്ക്![]() ![]() രണ്ടു കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെ പിയർ-റ്റു-പിയർ നെറ്റ്വർക്ക് എന്നു പറയുന്നു.[1] ഇത്തരം കമ്പ്യൂട്ടർ ശൃംഖലയിലെ കമ്പുട്ടറുകൾ ഒരേ സമയം സേവനദാതാവായും(സെർവർ) ക്ലയന്റ് കംപ്യൂട്ടർ സേവന ഉപയോക്താവായും(ക്ലയന്റ്)പ്രവർത്തിക്കുന്നു.[2] ഇതുവഴി ഫയലുകളും മറ്റു കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പരസ്പരം പങ്കുവയ്ക്കാൻ സാധിക്കും. പ്രത്യേക തരത്തിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നത്. അപേക്ഷ അയക്കുന്ന കമ്പ്യൂട്ടർ സേവനഉപയോക്താവായും അപേക്ഷ സ്വീകരിക്കുന്ന കമ്പ്യൂട്ടർ സേവനദാതാവായും പ്രതികരിക്കുന്നു. പി2പി സിസ്റ്റങ്ങൾ മുമ്പ് പല ആപ്ലിക്കേഷൻ ഡൊമെയ്‌നുകളിലും ഉപയോഗിച്ചിരുന്നുവെങ്കിലും,[3] 1999-ൽ പുറത്തിറക്കിയ ഫയൽ ഷെയറിംഗ് സിസ്റ്റം നാപ്‌സ്റ്ററാണ് ഈ ആർക്കിടെക്ചർ ജനപ്രിയമാക്കിയത്.[4] മനുഷ്യ ഇടപെടൽ മൂലം പല മേഖലകളിലും ഈ ആശയം പുതിയ ഘടനകൾക്കും തത്ത്വചിന്തകൾക്കും പ്രചോദനം നൽകിയിട്ടുണ്ട്. ചരിത്രപരമായ വികസനം![]() പി2പി സിസ്റ്റങ്ങൾ മുമ്പ് പല ആപ്ലിക്കേഷൻ ഡൊമെയ്‌നുകളിലും ഉപയോഗിച്ചിരുന്നുവെങ്കിലും, മ്യൂസിക്-ഷെയറിംഗ് ആപ്ലിക്കേഷൻ നാപ്‌സ്റ്റർ (യഥാർത്ഥത്തിൽ 1999-ൽ പുറത്തിറക്കി) പോലുള്ള ഫയൽ ഷെയറിംഗ് സംവിധാനങ്ങളാണ് ഈ ആശയം ജനപ്രിയമാക്കിയത്. പിയർ-ടു-പിയർ മൂവ്മെന്റ് ദശലക്ഷക്കണക്കിന് ഇന്റർനെറ്റ് ഉപയോക്താക്കളെ "നേരിട്ട് ബന്ധിപ്പിക്കാനും ഗ്രൂപ്പുകൾ രൂപീകരിക്കാനും ഉപയോക്താക്കൾ സൃഷ്‌ടിച്ച സെർച്ച് എഞ്ചിനുകൾ, വെർച്വൽ സൂപ്പർ കമ്പ്യൂട്ടറുകൾ, ഫയൽസിസ്റ്റംസ് എന്നിവയായി സഹകരിക്കാനും" അനുവദിച്ചു.[5] പിയർ-ടു-പിയർ കമ്പ്യൂട്ടിംഗിന്റെ അടിസ്ഥാന ആശയം ഇതായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia