പിന്നണി ഗായകർചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിന് മുൻകൂട്ടി പാടി റെക്കോർഡുചെയ്യുന്ന ഗായകരാണ് പിന്നണി ഗായകർ. പിന്നണിഗായകരുടെ ഗാനങ്ങൾ റെക്കോർഡുചെയ്ത് ചലച്ചിത്രങ്ങളിൽ അഭിനേതാക്കൾ ക്യാമറകൾക്കു മുൻപിൽ ചുണ്ട് ചലിപ്പിച്ച് അഭിനയിക്കുന്നു. പിന്നണിഗാനം ആലപിക്കുന്ന ഗായികയെ പിന്നണിഗായികയെന്നും ഗായകനെ പിന്നണിഗായകനെന്നും വിളിക്കുന്നു. യഥാർത്ഥ ഗായകരെ ചലച്ചിത്രത്തിൽ കാണുവാൻ സാധിക്കില്ല. ദക്ഷിണേഷ്യയിൽഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിർമ്മിക്കുന്ന ദക്ഷിണേഷ്യൻ സിനിമകൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പേരുകേട്ടതാണ്. ഭൂരിഭാഗം ഇന്ത്യൻ സിനിമകളും പാക്കിസ്ഥാൻ സിനിമകളും സാധാരണയായി ആറോ ഏഴോ ഗാനങ്ങൾ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദചിത്രമായ ആലം ആരയ്ക്കായി 1952 അല്ലെങ്കിൽ 1953 വരെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലും റെക്കോർഡിംഗ് സ്റ്റുഡിയോയിലുമായി രണ്ട് പ്രാവശ്യം ഗാനങ്ങൾ റെക്കോർഡ് ചെയ്തു. ഇന്ത്യയിലെ ജനപ്രിയരായ പിന്നണിഗായകർക്ക് ജനപ്രിയ അഭിനേതാക്കൾ, സംഗീത സംവിധായകർ, [1][2][3] എന്നിവരുടെ അതേ പദവി ലഭിക്കുന്നു. കൂടാതെ അവർക്ക് പൊതുജന പ്രശംസയും ലഭിക്കുന്നു. പിന്നണിഗായകരിൽ ഭൂരിഭാഗവും തുടക്കത്തിൽ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയവരാണ്. പിന്നീട് അവർ അവരുടെ ശ്രദ്ധേയത നേടിയെടുക്കുന്നു.[4] മുഹമ്മദ് റാഫി, അഹമ്മദ് റുഷ്ദി[5] എന്നിവരെ ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് ഗായകരായി കണക്കാക്കുന്നു.[6] പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സഹോദരിമാരായ ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ എന്നിവരെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്നതും ശ്രദ്ധേയരുമായ ഗായകരിൽ രണ്ടുപേരായി വിലയിരുത്താറുണ്ട്.[7][8] സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡുചെയ്‌ത കലാകാരിയായി ഭോസ്‌ലെയെ 2011-ൽ ഗിന്നസ് ഔദ്യോഗികമായി അംഗീകരിച്ചു.[9] അവലംബം
|
Portal di Ensiklopedia Dunia