തെക്കേഷ്യ, തെക്കുകിഴക്കനേഷ്യ, തെക്ക്-മധ്യ ചൈന എന്നിവിടങ്ങളിൽ കാണുന്ന കരണ്ടുതീനി വർഗ്ഗത്തിൽപ്പെടുന്ന ഒരു ജീവിയാണ് പാറാൻ[2] (ശാസ്ത്രീയനാമം: Petaurista philippensis). Indian giant flying squirrel, Large brown flying squirrel,Common giant flying squirrel എന്നെല്ലാം അറിയപ്പെടുന്നു.
വിവരണം
ശരീരത്തിന്റെ നീളം സധാരണ 43 സെന്റീമീറ്റർ ആണ്. ആണുങ്ങളുടേ വാലിന് 50 സെന്റീമീറ്ററും പെണ്ണുങ്ങളുടേതിന് 52 സെന്റീമീറ്ററും നീളമുണ്ട്.
മുൻപിൻ കാലുകൾക്കിടയ്ക്കുള്ള ഒരു സ്ഥരം ഇതിനെ വായുവിലൂടെ പറക്കുന്നതുപോലെ ഊളിയിടാൻ സഹായിക്കുന്നു.[3]
വിതരണം
ചിന, ഇന്ത്യ, ലാവോസ്, മ്യാന്മാർ, ശ്രീലങ്ക, തായ്‌വാൻ, തായ്ലാന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ എല്ലാം കാണുന്നുണ്ട്.[1]
പരിസ്ഥിതി
രാത്രിഞ്ചരനായ, മരങ്ങളിൽ വസിക്കുന്ന അണ്ണാൻ ആണിത്. വരണ്ട് ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും പൊതുവേ 500 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള പ്രദേശങ്ങളിൽ കാണുന്നു. മരങ്ങളുടെ മേലാപ്പിലും പൊത്തുകളിലും വസിക്കുന്ന ഇവയെ തോട്ടങ്ങളിലും കാണാറുണ്ട്.[4]
പഴങ്ങൾ പ്രധാനഭക്ഷണമായ ഇവ മരത്തൊലി, മരക്കറ, മുളകൾ, ഇലകൾ, പ്രാണികൾ, ലാരവകൾ എന്നിവയെ എല്ലാം ആഹരിക്കുന്നു. അത്തി, പ്ലാവ്, വെടിപ്ലാവ് എന്നിവ ഇവയുടെ ഇഷ്ടവൃക്ഷങ്ങൾ ആണെന്ന് ഗവേഷണം കാണിക്കുന്നു. ഇലകൾ പ്രിയങ്കരമായ പാറാൻ മറ്റേതിനെക്കാളും അത്തിയുടെ ഇല ഇഷ്ടപ്പെടുന്നു.[5]
പ്രത്യുൽപ്പാദനം
ജൂൺ മധ്യത്തോടെ ഒറ്റക്കുട്ടിയെയാണ് പ്രസവിക്കുക. മറ്റു സസ്തനികളുടെ കുട്ടിയേക്കാൾ നീളമുള്ള കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അന്ധരായിരിക്കും. ശരീരത്തെ അപേക്ഷിച്ച് തല വളരെ വലുതായിരിക്കും.[3]