പള്ളിയറ ശ്രീധരൻ
ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണു് പള്ളിയറ ശ്രീധരൻ. ഇദ്ദേഹത്തിന്റെ മിക്കവാറും ഗ്രന്ഥങ്ങൾ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗണിതസംബന്ധിയായ നൂറ്റിയമ്പതിലധികം പുസ്തകങ്ങളുടെ കർത്താവാണു് അദ്ദേഹം. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്. പാഠപുസ്തകങ്ങൾ ഉൾപ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻറ് ട്രെയിനിങ് -NCERT-ക്ക് വേണ്ടിയും ഗ്രന്ഥരചനയിൽ സഹകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്കിന്റെ ഡയറക്ടർ ആയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 2016 ആഗസ്റ്റ് 22മുതൽ പ്രവർത്തിക്കുന്നു. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ![]() ജീവിതരേഖകണ്ണൂർ ജില്ലയിലെ എടയന്നൂരിൽ 1950 ജനുവരി 17 നു് ജനിച്ചു. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി. എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു, പൂർണ്ണമായും ഗ്രന്ഥരചനയിൽ മുഴുകി. ![]() സാഹിത്യപ്രവർത്തനംചെറുകഥകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ചു. അമ്പതോളം കഥകൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1978-ൽ ആദ്യഗ്രന്ഥം 'പ്രകൃതിയിലെ ഗണിതം' പ്രസിദ്ധീകരിച്ചു. ഇതിനകം ഗണിതവിഷയകമായി നൂറിലധികം പുസ്തകങ്ങൾ രചിച്ചു. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്. നിരവധി ആനുകാലികങ്ങളിൽ ഗണിതപംക്തികൾ കൈകാര്യം ചെയ്യുന്നുണ്ട്. മലയാളമനോരമ (പഠിപ്പുര, തൊഴിൽവീഥി, കൈത്തിരി, വനിത), മാതൃഭൂമി (വിജ്ഞാനരംഗം, തൊഴിൽവാർത്ത, ബാലഭൂമി), ദേശാഭിമാനി (വാരിക, കിളിവാതിൽ) പ്രതിച്ഛായ, വിദ്യാരംഗം, യുറീക്ക, ശാസ്ത്രകേരളം, മയിൽപ്പീലി , സാഹിത്യപോഷിണി, ബാലകൌതുകം , ബാലചന്ദ്രിക , ബാലശലഭം , ശ്രീമുത്തപ്പൻ എന്നിങ്ങിനെ അനേകം പ്രസിദ്ധീകരണങ്ങളിലായി ആയിരത്തോളം ലേഖനങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. ദൃശ്യമാധ്യമങ്ങളായ ദൂർദർശൻ , ഏഷ്യാനെറ്റ് , കൈരളി , സൂര്യ , അമൃത, ജീവൻ, ഇൻഡ്യാ വിഷൻ , മനോരമവിഷൻ ,സിററി ചാനൽ , കേരളവിഷൻ സീൽ എന്നിവയിലും ആകാശവാണിയുടെ വിവിധനിലയങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു ഗണിതശാസ്ത്രസാഹിത്യശാഖ പരിപോഷിപ്പിക്കുക എന്ന നിർണ്ണായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതാനും കണക്ക് പുസ്തകങ്ങൾ രചിക്കുകയല്ല ,മറിച്ച് വളരെ വിരസമായി അനുഭവപ്പെടുന്ന, അതേ സമയം ഏററവും പ്രധാനപ്പെട്ടതുമായ ഗണിതശാസ്ത്രത്തെ പൊതുജനങ്ങൾക്കും, വിശിഷ്യ കുട്ടികൾക്കും രസകരമായ ഒരു വിഷയമാക്കി മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. റഫറൻസ്, കഥ , കവിത, നാടകം , ജീവചരിത്രം , സാങ്കേതികശാസ്ത്രം തുടങ്ങിയ വിവിധ സാഹിത്യവിഭാഗങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മലയാളത്തിൽ ആകെ രചിക്കപ്പെട്ട ഗണിതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും പളളിയറയുടെ സംഭാവനയാണ്. കൃതികൾ
മററു പ്രവർത്തനങ്ങൾCCRT ഓറിയന്റേഷൻ കോഴ്‌സ് NCERT റിസോഴ്‌സ് പേഴ്‌സൺ ട്രെയിനിങ് കോഴ്‌സ് എന്നിവയടക്കം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കേരള വിദ്യാഭ്യാസവകുപ്പ് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ഗണിതശാസ്ത്ര പഠനോപകരണ നിർമാണമത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ ഉൾപ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും NCERTക്ക് വേണ്ടിയും ഗ്രന്ഥരചനയിൽ സഹകരിച്ചിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യഇൻസ്‌ററിററ്യൂട്ട് പുറത്തിറക്കുന്ന കുട്ടികൾക്കുള്ള മാസികയായ തളിരിന്റെ പത്രാധിപരാണ്. വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനഗണിതശാസ്ത്ര അസോസിയേഷൻ ജനറൽ സിക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ഏററവും കൂടുതൽ കാലം ജില്ലാ ഗണിതശാസ്ത്രഅസോസിയേഷൻ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ
അവലംബംPalliyara Sreedharan (https://ksicl.org/palliyarasreedharan/) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia