പലസ്തീൻ (പ്രദേശം)![]() മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശത്തെ സൂചിപ്പിക്കാൻ റോമൻ കാലഘട്ടം മുതൽ ഉപയോഗിച്ചു വരുന്ന പേരാണ് പലസ്തീൻ. [1] വിശാലാർത്ഥത്തിൽ, ഒരു ഭൂമിശാസ്ത്ര സംജ്ഞയെന്ന നിലയിൽ, ഇന്നത്തെ ഇസ്രായേൽ, പലസ്തീനിയൻ പ്രദേശങ്ങൾ, ജോർദാൻ, ലെബനൻ, സിറിയ എന്നിവയുടെ ഭാഗങ്ങൾ, എന്നിവ ഉൾപ്പെടുന്നതാണ് പലസ്തീൻ.[1][2] സങ്കുചിതമായ അർത്ഥത്തിൽ, ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള മുൻ ബ്രിട്ടീഷ് അധികാര പലസ്തീന്റെ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. ![]() ![]() ഫലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കാം.[3] 2012-ൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകരാഷ്ട്രപദവി ലഭിച്ചു. പലസ്തീന്റെ ജനനസർട്ടിഫിക്കറ്റ് എന്നാണ് മഹ്‌മൂദ് അബ്ബാസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[4] പലസ്തീൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം- വിവിധ ഘട്ടങ്ങൾ ബ്രിട്ടീഷധീന പലസ്തീൻ, (ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഓറഞ്ച് നിറത്തിൽ) ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി (പൊതുസഭ പാസ്സാക്കിയ 181 (II) പ്രമേയം-1947) ജോർദാന്റെ കീഴിലുള്ള വെസ്റ്റ്ബാങ്ക്, ഈജിപ്തിന്റെ കീഴിലുള്ള ഗസ്സ എന്നിവ ഒന്നാം അറബ്-ഇസ്രയേൽ യുദ്ധശേഷം (1949) പലസ്തീൻ അതോറിറ്റി (രണ്ടാം ഓസ്ലോ കരാർ പ്രകാരം) പലസ്തീൻ പ്രദേശങ്ങൾനിലവിലെ കരാർ പ്രകാരം ഗസ്സയും വെസ്റ്റ്ബാങ്കും ആണ് പലസ്തീനിയൻ പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിരവധി കുടിയേറ്റകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമാണെങ്കിലും തങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു[5]. ![]() അവലംബം
|
Portal di Ensiklopedia Dunia