പരപ്പനാട്

ഒരു ക്ഷത്രിയവംശമാണ് ഈ സ്വരൂപം. വെട്ടത്തുനാടിന് വടക്കായിട്ടാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. വടക്കും, തെക്കും എന്നീ രണ്ട് അംശങ്ങളായിട്ടായിരുന്നു. പരപ്പനാട്, തിരൂർ താലൂക്കിന്റെ ചിലഭാ‍ഗങ്ങളായിരുന്നു. തെക്കേപരപ്പനാടിലുൾപ്പെട്ടിരുന്നത്. കോഴിക്കോടു താലൂക്കിലെ പന്നിയങ്കരയും, ബേപ്പൂരും, ചെറുവണ്ണൂരും വടക്കേപരപ്പനാടിൽ ഉൾപ്പെട്ടിരുന്നു. ഇവർ പുറനാട്ടു രാജാ എന്ന പേരിലും അറിയപ്പെടുന്നു. രജപുത്രരുടെ പിൻഗാമികൾ ആയതുകൊണ്ടാണിതെന്നും പറയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തിൽ ടിപ്പുവിന്റെ ആക്രമണത്തിന് മുമ്പ് സാമൂതിരിയുടെ മേൽകോയ്മ അംഗീകരിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടെ ഈ രാജകുടുംബം തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മ അവർക്ക് ചങ്ങനാശ്ശേരി നീരാഴികൊട്ടാരത്തിലാണ് താമസിക്കാൻ അനുവദിച്ചത്. പിന്നീട് റാണി ഗൗരി ലക്ഷ്മിബായിയുടെ കാലത്ത് പുതിയ കൊട്ടാരം പണിതുകൊടുക്കുകയും അവരെ അങ്ങോട്ടേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. അന്ന് അവർക്ക് വേണ്ടി ചങ്ങനാശ്ശേരിയിൽ പണിത പുതിയ കൊട്ടാരമാണ് ലക്ഷ്മിപുരം കൊട്ടാരം. ഹരിപ്പാട് കൊട്ടാരം ഇവർ നിർമ്മിച്ചതാണ്. മയൂരസന്ദേശത്തിന്റെ കർത്താവായ കേരളവർമ വലിയ കോയിത്തമ്പുരാൻ ഹരിപ്പാട് കൊട്ടാരം അംഗമായിരുന്നു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia