പന്ത്

ഫുട്ബാൾ

കളികൾക്കുപയോഗിക്കുന്ന ഗോളാകൃതിയിലുള്ളതോ അർദ്ധഗോളാകൃതിയിലുള്ളതോ ആയ വസ്തുവിനെയാണ് പന്ത് എന്ന് പറയുന്നത്. അകം പൊള്ളയായതും അകം കട്ടിയോടുകൂടിയതും വായു നിറച്ചതുമായ പന്തുകൾ നിലവിലുണ്ട്. പന്തുകൾ കൊണ്ടുള്ള കളികൾ ലോകപ്രശസ്തമാണ്. ഉദാഹരണം ഫുട്‌ബോൾ, ക്രിക്കറ്റ്.

അന്തരാഷ്ട്രകായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കളികളിൽ ഉപയോഗിക്കുന്ന ഏറ്റവും വലിയ പന്ത് ബാസ്ക്കറ്റ് ബോളും ഏറ്റവും ചെറിയത് ടേബിൾ ടെന്നീസ് ബോളുമാണ്[അവലംബം ആവശ്യമാണ്].

വിവിധതരം പന്തുകൾ

വായു നിറച്ച പന്തുകൾ

സാധാരണ വായു നിറച്ച പന്തുകൾ വലിയതും വലിപ്പത്തിനനുസരിച്ച് കനം കുറവുള്ളതുമാകുന്നു. വാൽവ് വഴി വായു അകത്തേക്ക് തള്ളി നിറയ്ക്കാവുന്ന തരത്തിലാണ് അത്തരം പന്തുകൾ നിർമ്മിക്കാറ്. അത്തരം പന്തുകൾക്ക് ബൗൺസിംഗിനുള്ള കഴിവ് വളരെ കൂടുതലാണ്.

അകം പൊള്ളയായ പന്തുകൾ

അകം പൊള്ളയല്ലാത്ത പന്തുകൾ

അകം പൊള്ളയല്ലാത്ത പന്തുകൾ കൂടുതലും ചെറുതും കനം കൂടിയതുമാകുന്നു.

നാടൻ പന്തുകൾ

നാടൻ കളികൾക്ക് ഉപയോഗിച്ചിരുന്ന പന്തുകൾ.

  • ഓലപന്ത് - തെങ്ങിന്റെ ഓലകൊണ്ട് ഉണ്ടാക്കിയിരുന്ന പന്തുകൾ.

ചിത്രശാല

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia