പദ്രുവാദോപരമാധികാരം റോമിലെ മാർപ്പാപ്പയ്ക്കു തന്നെയായിരുന്നെങ്കിലും, പോർട്ടുഗീസ് ഭരണപ്രദേശങ്ങളിൽ സഭയുടെ ഭരണാധികാരം അഥവാ മെത്രാന്മരെ നിയോഗിക്കലും മറ്റും പോർട്ടുഗൽ രാജാവിന് വിട്ടു കൊടുത്തുകൊണ്ട് ഒരു ഉടമ്പടി നിലവിൽ വന്നു, ഇതാണ് പദ്രുവാദോ (Padroado അല്ലെങ്കിൽ Padroado Real).[1] രക്ഷകർത്തതൃം എന്നർത്ഥമുള്ള Patronage എന്ന ഇംഗ്ലീഷ് വാക്കിന് തുല്യമായ പോർട്ടുഗീസ് പദമാണ് പദ്രുവാദോ. സ്പെയിനുമായി റോം ചെയ്ത സമാന ഉടമ്പടിയാണ് പെട്രോണെറ്റോ (Patronato അല്ലെങ്കിൽ Patronato Real) എന്നറിയപ്പെടുന്നത്.[2] ചരിത്രംപോർട്ടുഗലിന്റെ പദ്രുവാദോ അധികാരത്തിന്ന് 15-ആം നൂറ്റാണ്ടിലെ അവരുടെ സമുദ്രപര്യടന വികസന കാലത്തോളം പഴക്കമുണ്ട്. 15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മാർപ്പാപ്പ യൂറോപ്പിലെ രണ്ട് പ്രബല കത്തോലിക്കാ രാജ്യങ്ങളായ പോർട്ടുഗലിനും സ്പെയിനുമായി ലോകത്തെ കിഴക്കും പടിഞ്ഞാറും എന്ന് രണ്ടായി ഭാഗിച്ചു സഭയുടെ ഭരണാധികാരം അവർക്കായി വീതിച്ചു നൽകി. പേപ്പൽ ബുൾ എന്നറിയപ്പെടുന്ന കൽപ്പനകളിലൂടെ 1493-ൽ അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയും[3] 1514-ൽ ലിയോ പത്താമൻ മാർപ്പാപ്പയുമാണ് അപ്രകാരം ചെയ്തത്. ഈ കരാർ പ്രകാരം കൊളംബസ് കണ്ടെത്തിയ അമേരിക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ മതപ്രചരണത്തിനും സഭാഭരണത്തിനും ഉള്ള അവകാശം സ്പെയിനിനും വാസ്കോഡ ഗാമ സമുദ്രമാർഗ്ഗമുള്ള വഴി കണ്ടെത്തിയ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മതപ്രചരണത്തിനും സഭാഭരണത്തിനും ഉള്ള അവകാശം പോർട്ടുഗലിനും ലഭ്യമായി. അങ്ങനെ ഈ രാജ്യങ്ങളുടെ അധീന പ്രദേശങ്ങളിൽ മെത്രാന്മാരെ നിയമിക്കുന്നത് അടക്കമുള്ള അവകാശം അതത് രാജ്യത്തെ രാജാവിനായി മാറി. പദ്രുവാദോ റിയൽ (രാജകീയ രക്ഷകർത്തൃത്വം), പദ്രുവാദോ അൾട്രാമരീനോ പോർച്ചുഗീസ് (പോർട്ടുഗീസ് വിദേശ രക്ഷകർത്തൃത്വം) എന്നൊക്കെ വിവിധ കാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഈ സംവിധാനം 20-ആം നൂറ്റാണ്ടിൽ ക്രമേണെ നിർജ്ജീവമാക്കപ്പെട്ടു. അവലംബങ്ങൾ
|
Portal di Ensiklopedia Dunia