പദ്മപാദൻ

അദ്വൈതചിന്തകനായിരുന്ന ആദിശങ്കരന്റെ നാല് പ്രധാന ശിഷ്യന്മാരിൽ ഒരുവനാണു് പദ്മപാദാചാര്യർ. പുരിയിലെ ഗോവർദ്ധനമഠത്തിന്റെ പ്രഥമ ആചാര്യൻ ഇദ്ദേഹമായിരുന്നു. തൃശ്ശൂരിലെ തെക്കേമഠം പദ്മപാദാചാര്യർ സ്ഥാപിച്ചതാണെന്നാണു വിശ്വാസം. പഞ്ചപാദിക മാത്രമാണു് ഇദ്ദേഹത്തിന്റെ ലഭ്യമായ ഒരേയൊരു കൃതി. ഇത് ശങ്കരന്റെ നിർദ്ദേശപ്രകാരം ബ്രഹ്മസൂത്രത്തിനെഴുതിയ ഭാഷ്യത്തിന്റെ വ്യാഖ്യാനമാണ്[1]. പദ്മപാദരുടെ പേരു് സനന്ദൻ എന്നായിരുന്നുവത്രെ. [2][3].പുഴക്കരയിൽ വസ്ത്രമലക്കിക്കൊണ്ടിരുന്ന മറുതീരത്തുനിന്നു് അദ്ദേഹത്തിന്റെ ആചാര്യർ വിളിക്കുകയും വിളികേട്ടുടൻ പുഴയാണെന്നോർക്കാതെ നടന്നു തുടങ്ങിയ പദ്മപാദരുടെ കാലടികളെ താങ്ങാൻ പുഴയിൽ നിന്നും താമരപ്പൂവുകൾ പൊങ്ങിവന്നന്നുമുള്ള വിശ്വാസത്തിൽ നിന്നാണു് പദ്മപാദർ എന്ന പേരു് ലഭിക്കുന്നതു്.

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia