നൈനിത്താൾ
29°23′N 79°27′E / 29.38°N 79.45°E ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിതാൾ. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാൾ സ്ഥിതി ചെയ്യുന്നത്. കുമയോൺ താഴ്വരയിലെ ഒരു സ്ഥലമാണ് നൈനിതാൾ.[1] ഹിമാലയ പർവ്വതനിരയിലെ മൂന്ന് മലകൾ കൊണ്ട് നൈനിതാൾ ചുറ്റപ്പെട്ടിരിക്കുന്നു. അവ താഴെ കൊടുക്കുന്നു:
കാലാവസ്ഥഈ മൂന്നു പർവ്വതങ്ങൾ കാരണം ഇവിടെ പൊതുവെ തണുപ്പാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ വേനൽക്കാലത്ത് ഇവിടെ തിരക്കേറുന്നു. തണുപ്പുകാലത്ത് ഇവിടെ അതിശൈത്യം അനുഭവപ്പെടുന്നു പലപ്പോഴും 0 ഡിഗ്രിയിൽ താഴെ (-3 ഡിഗ്രി) തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇവിടെ മഞ്ഞുമഴ പെയ്യാറുണ്ട്. തടാകങ്ങളുടെ നഗരമാണ് നൈനിതാൾ. പ്രധാന തടാകമാണ് നൈനി തടാകം (നൈനിതാൾ). കണ്ണിന്റെ ആകൃതിയിലുള്ള ഈ തടാകത്തെ നേത്രദേവതയുടെ ഇരിപ്പിടം എന്നും അറിയുന്നു. [1] ജനസംഖ്യ201 1 ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം നൈനിത്താളിലെ ജനസംഖ്യ 954605 ആണ്.ആകെ ജനസംഖ്യയിൽ 51.7% പുരുഷന്മാരും 48.2% സ്ത്രീകളുമുള്ള നൈനിത്താളിലെ സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാര്ക്ക് 934 സ്തീകൾ എന്ന നിലയിലാണ്, പക്ഷെ കുട്ടികൾ തമ്മിലെ താരതമ്യത്തിൽ ഇത് 1000 ആൺകുട്ടികൾക്ക് 902 പെൺകുട്ടികൾ എന്ന നിലവാരത്തിലേക്ക് താഴുന്നു . നൈനിതാളിലെ സാക്ഷരതാ നിരക്ക് ദേശീയ നിലവാരമായ 64.8 %ത്തിലും ഉയര്ന്നു 83.88% ത്തിൽ നില്ക്കുന്നു, 90.07 % പുരുഷന്മാരും 77.29% സ്ത്രീകളും സാക്ഷരരാണ്. ചരിത്രം1981 ൽ യൂറൊപ്യന്മാർ എത്തിയതോടെയാണ് ജനവാസം കൂടിതിടങ്ങിയത്. 1841ൽ ഈസ്റ്റ് ഇന്ത്യകമ്പനിയിലെ ബാരൻ എന്ന ഓഫീസറാണ് ഈ ഹിൽസ്റ്റേഷൻ വികസിപ്പിച്ചത്.[1] അവലംബം |
Portal di Ensiklopedia Dunia